ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം

പരുത്തി മൂല്യ ശൃംഖലയിലെ പങ്കാളികളുമായി ശ്രീ പിയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി; കോട്ടൺ കൗൺസിൽ ഓഫ് ഇന്ത്യയുടെ രൂപീകരണം പ്രഖ്യാപിച്ചു

Posted On: 18 MAY 2022 9:49AM by PIB Thiruvananthpuram

ടെക്സ്റ്റൈൽസ് മന്ത്രാലയം, കൃഷി മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ധന മന്ത്രാലയം, വാണിജ്യ വ്യവസായ മേഖല, കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ, കോട്ടൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രാതിനിധ്യത്തോടെ, പരുത്തി മേഖലയിലെ പ്രശസ്തനായ ശ്രീ സുരേഷ് ഭായ് കൊട്ടക്കിന്റെ അധ്യക്ഷതയിൽ കോട്ടൺ കൗൺസിൽ ഓഫ് ഇന്ത്യയുടെ രൂപീകരണം, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു. നിർദിഷ്ട കൗൺസിലിന്റെ ആദ്യ യോഗം 2022 മെയ് 28-ന് നടക്കും. കൗൺസിലിന്റെ ചർച്ചയുടെയും ആലോചനയുടെയും അടിസ്ഥാനത്തിൽ ഈ രംഗത്ത് പ്രകടമായ പുരോഗതി കൊണ്ടുവരുന്നതിന് ശക്തമായ ഒരു കർമ്മ പദ്ധതി തയ്യാറാക്കും.

ശ്രീ പീയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ഇന്നലെ പരുത്തി മൂല്യ ശൃംഖലയിലെ പങ്കാളികളുമായി നടത്തിയ ചർച്ചയിലാണ് പ്രഖ്യാപനം ഉണ്ടായത്. ടെക്സ്റ്റൈൽ സഹമന്ത്രി ശ്രീമതി ദർശന ജർദോഷ് സന്നിഹിതയായിരുന്നു.

നിലവിലെ സീസണിൽ അനുഭവപ്പെടുന്ന അഭൂതപൂർവമായ വിലക്കയറ്റം നേരിടാൻ, അടിയന്തര അടിസ്ഥാനത്തിൽ പരുത്തിയുടെയും നൂലിന്റെയും വില പിടിച്ചു നിർത്തുന്നതിനുള്ള നടപടികളും നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. പരുത്തി കർഷകരുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് മെച്ചപ്പെട്ട ഗുണനിലവാരമുള്ള വിത്തുകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.  

മത്സരബുദ്ധിയും അധിക ലാഭേച്ഛയും ഒഴിവാക്കി സഹകരണ മനോഭാവത്തിൽ പ്രവർത്തിച്ച് പരുത്തിയുടെയും നൂലിന്റെയും വിലക്കയറ്റം പരിഹരിക്കണമെന്നും സർക്കാർ ഇടപെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നുമുള്ള വ്യക്തമായ സന്ദേശം യോഗത്തിൽ ശ്രീ ഗോയൽ നൽകി.

 

ആഭ്യന്തര വ്യവസായത്തിന് ആവശ്യമായ പരുത്തിയുടെയും നൂലിന്റെയും തടസ്സരഹിതമായ വിതരണം ഉറപ്പാക്കാനും മിച്ചമുള്ള പരുത്തിയും നൂലും മാത്രം കയറ്റുമതി ചെയ്യാനും ശ്രീ ഗോയൽ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
 
RRTN


(Release ID: 1826305) Visitor Counter : 147