പ്രധാനമന്ത്രിയുടെ ഓഫീസ്
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
13 MAY 2022 6:14PM by PIB Thiruvananthpuram
യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി . മഹാനായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമായ അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ-യുഎഇ ബന്ധം അഭിവൃദ്ധി പ്രാപിച്ചരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തെ കുറിച്ച് അറിഞ്ഞതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇന്ത്യ-യുഎഇ ബന്ധം അഭിവൃദ്ധിപ്പെടുത്തിയ മഹത്തായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനതയുടെ ഹൃദയംഗമമായ അനുശോചനം യുഎഇയിലെ ജനങ്ങൾക്കൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു ."
***
ND
(Release ID: 1825221)
Visitor Counter : 158
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada