പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഈ മാസം 16 ന് നേപ്പാളിലെ ലുംബിനി സന്ദർശിക്കും

Posted On: 12 MAY 2022 7:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 16 ന് ബുദ്ധ പൂർണിമയുടെ  വേളയിൽ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേബ ക്ഷണപ്രകാരം ലുംബിനിയിൽ ഔദ്യോഗിക സന്ദർശനം നടത്തും.   2014ന് ശേഷം പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.

ലുംബിനിയിൽ  പ്രധാനമന്ത്രി മായാദേവി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തും. നേപ്പാൾ ഗവണ്മെന്റിന്റെ കീഴിലുള്ള ലുംബിനി ഡെവലപ്‌മെന്റ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബുദ്ധജയന്തി പരിപാടിയിലും പ്രധാനമന്ത്രി പ്രസംഗിക്കും. ലുംബിനി മൊണാസ്റ്റിക് സോണിനുള്ളിൽ ന്യൂഡൽഹിയിലെ ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷന്റെ (ഐബിസി) പ്ലോട്ടിൽ ബുദ്ധ സംസ്‌കാരത്തിനും പൈതൃകത്തിനും വേണ്ടിയുള്ള കേന്ദ്രം നിർമ്മിക്കുന്നതിനുള്ള  തറക്കല്ലിടൽ  ചടങ്ങിലും  പ്രധാനമന്ത്രി  പങ്കെടുക്കും. ഇരു പ്രധാനമന്ത്രിമാരും ഉഭയകക്ഷി കൂടിക്കാഴ്ചയും  നടത്തും.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം നമ്മുടെ അയൽപക്കം  ആദ്യം എന്ന നയത്തിന്റെ ഉന്നമനത്തിനായി ഇന്ത്യയും നേപ്പാളും തമ്മിലുള്ള പതിവ് ഉന്നത  തല കൈമാറ്റങ്ങളുടെ സമ്പ്രദായം  തുടരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ഒരു പോലുള്ള  നാഗരിക പാരമ്പര്യത്തെ ഇത് അടിവരയിടുന്നു.

-ND-


(Release ID: 1824885) Visitor Counter : 142