റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

2022-23-ഇൽ പ്രതിദിനം 50 കിലോമീറ്റർ  എന്ന റെക്കോർഡ് വേഗതയിൽ 18,000 കിലോമീറ്റർ  ദേശീയ  പാത  നിർമ്മിക്കുന്നതിന് ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ നിതിൻ ഗഡ്കരി

Posted On: 12 MAY 2022 3:17PM by PIB Thiruvananthpuram


ന്യൂ ഡൽഹി: മെയ് 12, 2022

പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു പുതു ഭാരതത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് രാജ്യത്ത് ഉടനീളമുള്ള ദേശിയ പാതാ  ശൃംഖലയുടെ വിപുലീകരണം നടത്തുന്നതിന്  ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഉപരിതല-പൊതു ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു. ഇതിനായി 2022-23-ഇൽ പ്രതിദിനം 50 കിലോമീറ്റർ  എന്ന റെക്കോർഡ് വേഗതയിൽ 18,000 കിലോമീറ്റർ ദേശിയ പാത  നിർമ്മിക്കുന്നതിന് ഗവണ്മെന്റ് പദ്ധതി ഇടുന്നു.

2025-ഓടെ രണ്ട് ലക്ഷം കിലോമീറ്റർ  ദേശിയ പാത  ശൃംഖലയുടെ വികസനമാണ് ഗവണ്മെന്റിന്റെ സമഗ്ര ലക്‌ഷ്യം എന്ന് മന്ത്രി തന്റെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. റോഡ് അടിസ്ഥാന സൗകര്യം ആത്മ നിർഭർ ഭാരത്തിന്റെ ആത്മാവാണെന്നും, അതുകൊണ്ടുതന്നെ, സമയബന്ധിതമായും ലക്ഷ്യബോധത്തോടെയും ലോകോത്തര നിലവാരത്തിലുള്ള റോഡ് അടിസ്ഥാന സൗകര്യത്തിന്റെ വികസനം അത്യാവശ്യമാണ്.(Release ID: 1824782) Visitor Counter : 45