പരിസ്ഥിതി, വനം മന്ത്രാലയം

അബിജാനിൽ നടക്കുന്ന മരുഭൂവൽക്കരണത്തിനെതിരായ യുഎൻ കൺവെൻഷന്റെ (UNCCD) 15-ാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് (COP15) സെഷനിൽ ശ്രീ ഭൂപേന്ദർ യാദവ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നു

Posted On: 10 MAY 2022 10:16AM by PIB Thiruvananthpuram


ന്യൂ ഡൽഹി: മെയ് 10, 2022

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം 2022 മെയ്‌ 9 മുതൽ 20 വരെ മരുഭൂവൽക്കരണത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്റെ 15-ാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് (UNCCD COP15) സമ്മേളനത്തിൽ പങ്കെടുക്കാൻ കോട്ട് ഡി ഐവറിലെ അബിജനിൽ എത്തി.  

2019 സെപ്തംബർ 2 മുതൽ 13 വരെ UNCCD യുടെ പതിന്നാലാമത് COP സമ്മേളനത്തിന് ന്യൂ ഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. ഇന്ത്യ അതിന്റെ നിലവിലെ പ്രസിഡന്റുമാണ്.

കൊവിഡ് മഹാമാരി ഉണ്ടായിരുന്നിട്ടും, അധ്യക്ഷ പദവിയിലിരിക്കെ, ഭൂമിയുടെ ശോഷണം തടയുന്നതിനുള്ള ആഗോള ലക്ഷ്യത്തിലേക്ക് രാഷ്ട്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഇന്ത്യ ഗണ്യമായ സംഭാവനകൾ നൽകി.

ഇന്ത്യ അധ്യക്ഷ പദവിയിലിരിക്കെ സ്വീകരിച്ച തീരുമാനമായ, 2030-ഓടെ 1 ട്രില്യൺ മരങ്ങൾ കൂട്ടായി നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ, സഹകരിച്ചു പ്രവർത്തിക്കാൻ G-20 നേതാക്കൾ  അവർക്കൊപ്പം മറ്റ് രാജ്യങ്ങളെയും പ്രേരിപ്പിച്ചു.

കൂടാതെ, UNCCD-യുടെ കീഴിൽ ആദ്യമായി, വരൾച്ചയെ നേരിടുന്നതിനുള്ള ഫലപ്രദമായ നയവും നിർവഹണ നടപടികളും സംബന്ധിച്ച് ഒരു ഇന്റർഗവൺമെന്റൽ വർക്കിംഗ് ഗ്രൂപ്പ് (IWG) സ്ഥാപിക്കപ്പെട്ടു. ഇതുസംബന്ധിച്ച് ഒരു കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. COP15-യുടെ നിലവിലെ സെഷനിൽ അത് ചർച്ച ചെയ്യും.

COP15-സെഷൻ, ഭൂമിയുടെ സുസ്ഥിരമായ ഭാവി പരിപാലനത്തിൽ പുരോഗതി കൈവരിക്കുന്നതിനും ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് സുസ്ഥിര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഗവൺമെന്റുകൾ, സ്വകാര്യ മേഖല, പൗര സമൂഹം, ലോകമെമ്പാടുമുള്ള മറ്റ് പ്രധാന പങ്കാളികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.

രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിലും, വട്ടമേശ സമ്മേളനങ്ങളിലും സംവാദ സെഷനുകളിലും മറ്റ് നിരവധി പ്രത്യേക പരിപാടികളിലും ഈ വിഷയങ്ങൾ ചർച്ച ചെയ്യും.

 
 
 
RRTN/SKY


(Release ID: 1824160) Visitor Counter : 149