ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വരുമാനക്കമ്മി നികത്തുന്നതിനായി കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ അനുവദിച്ചു

പോസ്റ്റഡ് ഓണ്‍: 06 MAY 2022 4:30PM by PIB Thiruvananthpuram

പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ 2-ആം പ്രതിമാസ ഗഡുവായ 7,183.42 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് ഇന്ന് കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾക്കനുവദിച്ചു. ഇതോടെ 2022-23-ഇൽ, ഇതുവരെ സംസ്ഥാനങ്ങൾക്ക് നൽകിയ മൊത്ത വരുമാനക്കമ്മി ഗ്രാൻറ്റുകൾ 14,366.84 രൂപയായി ഉയർന്നിട്ടുണ്ട്.

ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15-മത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് PDRD ഗ്രാന്റ്.

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്കായി ആകെ 86,201 കോടി രൂപയുടെ PDRD ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത് 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാർശ ചെയ്യപ്പെട്ട സംസ്ഥാനങ്ങൾക്ക് ധനവിനിയോഗ വകുപ്പ് നൽകുന്നതാണ്.

ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും, 2022-23-ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച PDRD ഗ്രാന്റിന്റെ ആകെ തുകയും താഴെക്കൊടുത്തിരിക്കുന്നു:

(Rs in crore)

 

S.No.

Name of State

PDRDG recommended by FC-XV for the year 2022-23.

2nd installment released for the month of May, 2022.

 

 

1

Andhra Pradesh

10,549

879.08

 

 

2

Assam

4,890

407.50

 

 

3

Himachal Pradesh

9,377

781.42

 

 

4

Kerala

13,174

1097.83

 

 

5

Manipur

2,310

192.50

 

 

6

Meghalaya

1,033

86.08

 

 

7

Mizoram

1,615

134.58

 

 

8

Nagaland

4,530

377.50

 

 

9

Punjab

8,274

689.50

 

 

10

Rajasthan

4,862

405.17

 

 

11

Sikkim

440

36.67

 

 

12

Tripura

4,423

368.58

 

 

13

Uttarakhand

7,137

594.75

 

 

14

West Bengal

13,587

1132.25

 

 

 

           

***


( റിലീസ് ഐ.ഡി: 1823266) സന്ദര്‍ശക കൗണ്ടര്‍ : 293
ഈ റിലീസ് വായിക്കുക: Telugu , Urdu , हिन्दी , English , Marathi , Manipuri , Bengali , Tamil