പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫിൻലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 04 MAY 2022 4:35PM by PIB Thiruvananthpuram

രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയ്ക്കിടെ കോപ്പൻഹേഗനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിൻലൻഡ് പ്രധാനമന്ത്രി ശ്രീമതി സന്ന മരിനുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

2021 മാർച്ച് 16-ന് നടന്ന ഉഭയകക്ഷി വെർച്വൽ ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി.

സുസ്ഥിരത, ഡിജിറ്റൽവൽക്കരണം, ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം തുടങ്ങിയ മേഖലകൾ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാന തൂണുകളാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി , ക്വാണ്ടം കംപ്യൂട്ടിംഗ്, ഭാവി മൊബൈൽ സാങ്കേതികവിദ്യകൾ, ക്ലീൻ ടെക്നോളജികൾ, സ്മാർട്ട് ഗ്രിഡുകൾ തുടങ്ങിയ പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു.

ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തത്തിനും   ഇന്ത്യൻ വിപണി നൽകുന്ന വലിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി ഫിന്നിഷ് കമ്പനികളെ ക്ഷണിച്ചു, പ്രത്യേകിച്ച് ടെലികോം അടിസ്ഥാനസൗകര്യ രംഗത്തും  ഡിജിറ്റൽ പരിവർത്തനങ്ങളിലും.

മേഖലാ , ആഗോള സംഭവവികാസങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സംഘടനകളിലെ കൂടുതൽ സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു.

---ND--
 



(Release ID: 1822656) Visitor Counter : 136