പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡെന്മാർക്ക് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 03 MAY 2022 6:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമായി ഉഭയകക്ഷി ചർച്ച നടത്തി.

ഇരു നേതാക്കളും ആദ്യം  ഒറ്റയ്ക്  ചർച്ചകൾ നടത്തി. തുടർന്ന് പ്രതിനിധി തല ചർച്ചകൾ നടന്നു.

ഇന്ത്യ-ഡെൻമാർക്ക് ഹരിത  തന്ത്രപ്രധാന  കൂട്ടുകെട്ടിന്റെ   പുരോഗതി ഇരു പ്രധാനമന്ത്രിമാരും അവലോകനം ചെയ്തു. പുനരുപയോഗ ഊർജം, പ്രത്യേകിച്ച് കടൽത്തീര  പവനോർജ്ജം , ഹരിത  ഹൈഡ്രജൻ, കൂടാതെ നൈപുണ്യ വികസനം, ആരോഗ്യം, ഷിപ്പിംഗ്, ജലം, ആർട്ടിക് തുടങ്ങിയ മേഖലകളിൽ സഹകരണം ചർച്ച ചെയ്തു.

ഇന്ത്യയിലെ  പ്രധാന പദ്ധതികൾക്ക്  ഡാനിഷ് കമ്പനികളുടെ മികച്ച  സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡെന്മാർക്കിൽ ഇന്ത്യൻ കമ്പനികളുടെ സകാരാത്മക പങ്ക് പ്രധാനമന്ത്രി ഫ്രെഡറിക്‌സൻ എടുത്തുപറഞ്ഞു.

ഇരു രാജ്യങ്ങൾക്കുമിടയിൽ  ജനങ്ങൾ  തമ്മിലുള്ള ള്ള ബന്ധം വിപുലീകരിക്കുന്നതിനെ രണ്ട്  നേതാക്കളും അഭിനന്ദിക്കുകയും മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്തത്തെക്കുറിച്ചുള്ള ഉദ്ദേശ്യ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

 മേഖലാ , ആഗോള  വിഷയങ്ങളിൽ  ഇരു നേതാക്കളും വീക്ഷണങ്ങൾ കൈമാറി.

പ്രതിനിധി തല ചർച്ചകൾക്ക് ശേഷം ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു, 

-ND-



(Release ID: 1822413) Visitor Counter : 128