പ്രധാനമന്ത്രിയുടെ ഓഫീസ്‌

അസമിലെ ദിഫുവില്‍ സമാധാന, ഐക്യ, വികസന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


'ലച്ചിത് ബോര്‍ഫുകന്റെ ജീവിതം രാജ്യസ്‌നേഹത്തിന്റെയും രാഷ്ട്രശക്തിയുടെയും പ്രചോദനമാണ്''

'' എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികാസം എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയും പ്രയത്‌നം എന്ന മനോഭാവത്തോടെയാണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്''

''അമൃത് സരോവരങ്ങളുടെ പദ്ധതി പൂര്‍ണ്ണമായും ജനപങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്''

വടക്കുകിഴക്കന്‍ മേഖലയിലെ ബുദ്ധിമുട്ടുകള്‍ 2014 മുതല്‍ കുറയുകയും വികസനം നടക്കുകയും ചെയ്യുന്നു''

''2020 ലെ ബോഡോ കരാര്‍ ശാശ്വത സമാധാനത്തിനുള്ള വാതിലുകള്‍ തുറന്നു''

''സമാധാനവും മെച്ചപ്പെട്ട ക്രമസമാധാന സാഹചര്യങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളില്‍ നിന്നും അഫ്‌സപാ (സായുധസേന പ്രത്യേക അധികാര നിയമം) പിന്‍വലിച്ചു''

''അസമും മേഘാലയയും തമ്മിലുള്ള കരാര്‍ മറ്റ് കാര്യങ്ങളെയും പ്രോത്സാഹിപ്പിക്കും. ഇത് മുഴുവന്‍ പ്രദേശത്തിന്റെയും വികസന അഭിലാഷങ്ങള്‍ക്ക് ആക്കം കൂട്ടും''

'' മുന്‍ ദശാബ്ദങ്ങളില്‍ നമുക്ക് കൈവരിക്കാന്‍ കഴിയാത്ത വികസന വിടവ് നമുക്ക് നികത്തേണ്ടതുണ്ട്''



Posted On: 28 APR 2022 12:40PM by PIB Thiruvananthpuram

കര്‍ബി ആങ്‌ലോങ്  ജില്ലയിലെ ദിഫുവില്‍ സമാധാന, ഐക്യ, വികസന റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. പരിപാടിയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. വെറ്ററിനറി കോളേജ് (ദിഫു), ഡിഗ്രി കോളേജ് (വെസ്റ്റ് കര്‍ബി ആം ോംഗ്), കാര്‍ഷിക കോളേജ് (കൊലോംഗ, വെസ്റ്റ് കര്‍ബി ആം ോംഗ്) എന്നിപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 500 കോടിയിലധികം ചെലവുവരുന്ന ഈ പദ്ധതികള്‍ മേഖലയില്‍ നൈപുണ്യത്തിനും തൊഴിലിനും പുതിയ അവസരങ്ങള്‍ കൊണ്ടുവരും. 2950ലധികം അമൃത് സരോവര്‍ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഏകദേശം 1150 കോടി രൂപയുടെ മൊത്തം ചെലവില്‍ സംസ്ഥാനം ഈ അമൃത് സരോവറുകള്‍ വികസിപ്പിക്കും. അസം ഗവര്‍ണര്‍ ശ്രീ ജഗദീഷ് മുഖി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കര്‍ബി ആങ്‌ലോങ്ലെ ജനങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി, നന്ദി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവവും അസമിന്റെ മഹാനായ പുത്രന്‍ ലച്ചിത് ബൊര്‍ഫുകന്റെ 400-ാം വാര്‍ഷികവും ഒരേ കാലയളവില്‍ സംഭവിക്കുന്നതിന്റെ ആകസ്മികയും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ലച്ചിത് ബോര്‍ഫുകന്റെ ജീവിതം രാജ്യസ്‌നേഹത്തിനും രാഷ്ട്ര ശക്തിക്കുമുള്ള പ്രചോദനമാണ്. കര്‍ബി ആങ്‌ലോങിൽ നിന്നുള്ള രാജ്യത്തിന്റെ ഈ മഹാനായ നായകനെ ഞാന്‍ വണങ്ങുന്നു'' പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയൂം വികാസം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം എന്ന മനോഭാവത്തോടെയാണ് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. '' ഇന്ന് കര്‍ബി ആങ്‌ലോങിന്റെ ഭൂമിയില്‍ ഈ ദൃഢനിശ്ചയം ഊട്ടിയുറപ്പിച്ചിരിക്കുന്നു. അസമിന്റെ ശാശ്വത സമാധാനത്തിനും ദ്രുതഗതിയിലുള്ള വികസനത്തിനുമായി ഒപ്പുവച്ച കരാര്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്'', അദ്ദേഹം പറഞ്ഞു.

 2600 ലധികം സരോവറുകളുടെ (കുളങ്ങള്‍) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന്  തുടക്കമിടുകയാണെന്ന്  
  പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഈ പദ്ധതി പൂര്‍ണമായും ജനപങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗോത്ര സമൂഹങ്ങളിലെ അത്തരം സരോവരങ്ങളുടെ സമ്പന്നമായ പാരമ്പര്യങ്ങളെ അദ്ദേഹം അംഗീകരിച്ചു. ഈ കുളങ്ങള്‍ ഗ്രാമങ്ങളുടെ ജലസംഭരണിയായി മാത്രമല്ല, വരുമാന സ്രോതസ്സായി കൂടി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വടക്ക് കിഴക്കന്‍ മേഖലയില്‍ 2014 മുതല്‍ ബുദ്ധിമുട്ടുകള്‍ കുറയുകയും വികസനം നടക്കുകയും ചെയ്യുന്നുവെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ''ഇന്ന്, അസമിലെ ഗോത്രവര്‍ഗ്ഗ മേഖലകളിലേക്കോ വടക്കുകിഴക്കുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കോ ആരെങ്കിലും പോകുകയാണെങ്കില്‍ മാറുന്ന സാഹചര്യത്തെ അദ്ദേഹം അഭിനന്ദിക്കുന്നു'', അദ്ദേഹം പറഞ്ഞു. സമാധാന വികസന പ്രക്രിയയില്‍ കര്‍ബി ആം ോങ്ങില്‍ നിന്നുള്ള നിരവധി സംഘടനകളെ കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടുത്തിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. 2020 ലെ ബോഡോ ഉടമ്പടിയും ശാശ്വത സമാധാനത്തിനുള്ള വാതിലുകള്‍ തുറന്നു. അതുപോലെ, ത്രിപുരയിലും എന്‍.ഐ.എഫ്.ടി (നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര)യും സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പ് നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടര പതിറ്റാണ്ട് പഴക്കമുള്ള ബ്രൂ-റിയാംഗും പരിഹരിച്ചു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല സംസ്ഥാനങ്ങളിലും വളരെക്കാലമായി സായുധസേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) നടപ്പാക്കിയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''എന്നാല്‍, ശാശ്വതമായ സമാധാനത്തിന്റെയും മെച്ചപ്പെട്ട ക്രമസമാധാന സാഹചര്യങ്ങളുടെയും വരവിനെത്തുടര്‍ന്ന് കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ വടക്ക് കിഴക്കിന്റെ പല മേഖലകളില്‍ നിന്നും ഞങ്ങള്‍ അഫ്‌സ്പ നീക്കം ചെയ്തു'', പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയൂം വികാസം എന്നതിന്റെ സത്തായിലാണ് അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''അസമും മേഘാലയയും തമ്മിലുള്ള കരാര്‍ മറ്റ് കാര്യങ്ങളെയും പ്രോത്സാഹിപ്പിക്കും. ഇത് പ്രദേശത്തിന്റെ മുഴുവന്‍ വികസന അഭിലാഷങ്ങള്‍ക്ക് ആക്കം കൂട്ടും'', പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.
ഗോത്ര സമൂഹത്തിന്റെ സംസ്‌കാരം, അവരുടെ ഭാഷ, ഭക്ഷണം, കല, കരകൗശല വസ്തുക്കള്‍, ഇതെല്ലാം ഇന്ത്യയുടെ സമ്പന്നമായ പൈതൃകമാണെന്ന് ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അസം കൂടുതല്‍ സമ്പന്നമാണ്. ഈ സാംസ്‌കാരിക പൈതൃകം ഇന്ത്യയെ ബന്ധിപ്പിക്കുന്നു, ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ  ആത്മാവിനെ ശക്തിപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്തില്‍, കര്‍ബി ആംഗ്ലോങ്ങും  സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ ഭാവിയിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇനി ഇവിടെ നിന്ന് നമുക്ക് തിരിഞ്ഞു നോക്കേണ്ടതില്ല. കഴിഞ്ഞ ദശകങ്ങളില്‍ നമുക്ക് കൈവരിക്കാനാകാത്ത വികസനം വരും വര്‍ഷങ്ങളില്‍ ഒന്നിച്ച് നേടിയെടുക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവന- അര്‍പ്പണബോധങ്ങളോടെ കേന്ദ്രത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കിയതിന് അസമിനെയും മേഖലയിലെ മറ്റ് സംസ്ഥാന ഗവണ്‍മെന്റുകളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പരിപാടിയില്‍ വലിയതോതിലുണ്ടായ സ്ത്രീകളുടെ സാന്നിദ്ധ്യത്തിന് നന്ദി പറഞ്ഞ അദ്ദേഹം, ഗവണ്‍മെന്റിന്റെ എല്ലാ നടപടികളിലും സ്ത്രീകളുടെ പദവി, ജീവിതം സുഗമമാക്കല്‍, അന്തസ്സ് എന്നിവ ഉയര്‍ത്തുന്നതിന് തന്റെ തുടര്‍ച്ചയായ ശ്രദ്ധയുണ്ടാകുമെന്ന് ആവര്‍ത്തിച്ചു.
ആസാമിലെ ജനങ്ങളുടെ സ്‌നേഹവും വാത്സല്യവും പലിശ സഹിതം തിരികെ നല്‍കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പ്രധാനമന്ത്രി ഉപസംഹരിക്കുകയും ഒപ്പം മേഖലയുടെ തുടര്‍ വികസനത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്തു.
പ്രദേശത്തിന്റെ സമാധാനത്തിനും വികസനത്തിനുമുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ പ്രതിബദ്ധത, അടുത്തിടെ ആറ് കര്‍ബി തീവ്രവാദ സംഘടനകളുമായി ഇന്ത്യാ ഗവണ്‍മെന്റും അസം സര്‍ക്കാരും ഒപ്പുവച്ച ഒത്തുതീര്‍പ്പ് പത്രം ഉദാഹരണമാണ്. ഇത് ഈ  മേഖലയില്‍ സമാധാനത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടു.

*******

-ND-

(Release ID: 1820913) Visitor Counter : 106