ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 188.40 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 2.78 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 16,980
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,303 പേര്‍ക്ക്
രോഗമുക്തി നിരക്ക് നിലവില്‍ 98.74%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.61%
Posted On:
28 APR 2022 9:34AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 188.40 കോടി (1,88,40,75,453) പിന്നിട്ടു. 2,31,86,439 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.78 കോടി യിലധികം (2,78,64,432) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10404967
രണ്ടാം ഡോസ് 10014666
കരുതല്‍ ഡോസ് 4755872
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18415401
രണ്ടാം ഡോസ് 17536326
കരുതല്‍ ഡോസ് 7495383
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 27864432
രണ്ടാം ഡോസ് 4986816
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 58309299
രണ്ടാം ഡോസ് 41899185
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 555627071
രണ്ടാം ഡോസ് 477100613
കരുതല്‍ ഡോസ് 123173
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 202904425
രണ്ടാം ഡോസ് 187720783
കരുതല്‍ ഡോസ് 441168
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 126854070
രണ്ടാം ഡോസ് 116948915
കരുതല്‍ ഡോസ് 14672888
കരുതല്‍ ഡോസ് 2,74,88,484
ആകെ 1,88,40,75,453
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 16,980 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.04% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.74 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,563 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,28,126 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,303 പേര്‍ക്കാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,97,669 പരിശോധനകള്‍ നടത്തി. ആകെ 83.64 കോടിയിലേറെ (83,64,71,748) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.61 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.66 ശതമാനമാണ്.
--ND--
(Release ID: 1820851)
Visitor Counter : 196