മന്ത്രിസഭ
azadi ka amrit mahotsav

ഖാരിഫ് സീസണിലെ (2022 ഏപ്രില്‍ ഒന്ന് മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ) ഫോസ്ഫാറ്റിക്, പൊട്ടാസ്സിക് (പി-കെ) വളങ്ങള്‍ക്കായുള്ള പോഷകാധിഷ്ഠിത സബ്സിഡി (എന്‍ബിഎസ്) നിരക്കുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി



2022ലെ എന്‍ബിഎസ് -ഖാരിഫ് സീസണായി 60,939.23 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ മന്ത്രിസഭ അംഗീകരിച്ചത്


കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബാഗ് സബ്‌സിഡിയില്‍ 50 ശതമാനത്തിലധികം വര്‍ധന

Posted On: 27 APR 2022 4:52PM by PIB Thiruvananthpuram

2022ലെ ഖാരിഫ് സീസണിനായി (2022 ഏപ്രില്‍ ഒന്ന് മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ) ഫോസ്ഫാറ്റിക്, പൊട്ടാസ്സിക് (പി &കെ) വളങ്ങള്‍ക്കുള്ള പോഷകാധിഷ്ഠിത സബ്സിഡി (എന്‍ബിഎസ്) നിരക്കിനുള്ള രാസവളം വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സാമ്പത്തിക സഹായം:

എന്‍ബിഎസ് ഖാരിഫ്-2022 ന് മന്ത്രിസഭ അംഗീകരിച്ച സബ്സിഡി (2022 ഏപ്രില്‍ ഒന്ന് മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ) ചരക്ക് സബ്സിഡി വഴി തദ്ദേശീയ വളത്തിനുള്ള (എസ്എസ്പി) പിന്തുണയും തദ്ദേശീയ ഉല്‍പാദനത്തിനും ഡിഎപി ഇറക്കുമതിക്കും അധിക പിന്തുണയും ഉള്‍പ്പെടെ 60,939.23 കോടി രൂപയായിരിക്കും.

നേട്ടങ്ങള്‍:

ഡി-അമോണിയം ഫോസ്ഫേറ്റിന്റെയും (ഡിഎപി) അതിന്റെ അസംസ്‌കൃത വസ്തുക്കളുടെയും അന്താരാഷ്ട്ര വിലയിലെ വര്‍ധന കേന്ദ്ര ഗവണ്‍മെന്റ് ഇടപെട്ട് നിയന്ത്രണത്തിലാക്കി. ഒരു ചാക്കിന് നിലവിലുള്ള 1650 രൂപ സബ്സിഡിക്ക് പകരം ഡിഎപിയില്‍ ഒരു ചാക്കിന് 2501 രൂപ സബ്സിഡി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. ഡിഎപിയുടെയും അതിന്റെ അസംസ്‌കൃത വസ്തുക്കളുടെയും വിലയില്‍ 80 ശതമാനത്തോളമാണ് വര്‍ധനയുണ്ടായത്. സബ്സിഡിയുള്ളതും താങ്ങാനാകുന്നതും ന്യായവുമായ നിരക്കില്‍ പി- കെ വളങ്ങള്‍ ലഭിക്കുന്നതിനും കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനും ഇത് കര്‍ഷകരെ സഹായിക്കും.

നടപ്പിലാക്കല്‍ തന്ത്രങ്ങളും ലക്ഷ്യങ്ങളും:

2022ലെ ഖാരിഫ് സീസണിനായുള്ള (2022 ഏപ്രില്‍ ഒന്ന് മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ ബാധകം) എന്‍ബിഎസ് നിരക്കുകള്‍ അടിസ്ഥാനപ്പെടുത്തി പി-കെ വളങ്ങള്‍ക്കുള്ള സബ്സിഡി ലഭ്യമാക്കും. ഇത് കുറഞ്ഞ വിലയില്‍ കൃഷിക്കാര്‍ക്ക് ഈ വളങ്ങള്‍ സുഗമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

പശ്ചാത്തലം:

യൂറിയ, 25 ഗ്രേഡ് പി-കെ വളങ്ങള്‍ എന്നിവ സബ്സിഡി നിരക്കില്‍ വളം നിര്‍മ്മാതാക്കള്‍/ഇറക്കുമതിക്കാര്‍ മുഖേന ഗവണ്‍മെന്റ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു. 2010 ഏപ്രില്‍ ഒന്ന് മുതല്‍ എന്‍ ബിഎസ് പദ്ധതി മുഖേനയാണ് പി-കെ വളങ്ങള്‍ക്കുള്ള സബ്സിഡി നിയന്ത്രിക്കുന്നത്. കര്‍ഷക സൗഹാര്‍ദ്ദ നിലപാടിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയില്‍ പി-കെ വളങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. യൂറിയ, ഡിഎപി, എംഒപി, സള്‍ഫര്‍ തുടങ്ങിയ വളങ്ങളുടെയും മറ്റും അന്താരാഷ്ട്ര വിലയിലെ  കുത്തനെയുള്ള വര്‍ദ്ധന കണക്കിലെടുത്ത്, ഡിഎപി ഉള്‍പ്പെടെയുള്ള പി-കെ വളങ്ങള്‍ക്ക് സബ്സിഡി വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടിയ വില ഇളവ് ചെയ്യാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. അംഗീകൃത നിരക്ക് അനുസരിച്ച് വളം കമ്പനികള്‍ക്ക് സബ്സിഡി നല്‍കും, അതുവഴി കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ രാസവളങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.

--ND--

 

 


(Release ID: 1820671) Visitor Counter : 207