ധനകാര്യ മന്ത്രാലയം

ധനമന്ത്രി,  അന്താരാഷ്ട്ര നാണയനിധി (IMF)എം ഡിയുമായി   വാഷിംഗ്ടൺ ഡിസിയിൽ കൂടിക്കാഴ്ച നടത്തി

Posted On: 19 APR 2022 10:06AM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ഏപ്രിൽ 19, 2022  
 
 

അന്താരാഷ്ട്ര നാണയനിധി - ലോക ബാങ്ക് (IMF-WB) വസന്തകാല യോഗത്തിനെത്തിയ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, അന്താരാഷ്ട്ര നാണയനിധി (IMF) മാനേജിംഗ് ഡയറക്ടർ മിസ് ക്രിസ്റ്റലീന ജോർജീവയുമായി ഇന്ന് വാഷിംഗ്ടൺ ഡിസിയിൽ ഉഭയകക്ഷി ചർച്ച നടത്തി.

കൂടിക്കാഴ്ചയിൽ, ആഗോള, പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന ബഹുമുഖമായ പ്രശ്‌നങ്ങളും, ഇന്ത്യയെ സംബന്ധിച്ച് പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ചയായി.

കോവിഡ്-19 മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുന്ന ഇന്ത്യയുടെ അതിജീവന ശേഷി മിസ് ജോർജീവ എടുത്തുപറഞ്ഞു. IMF-ന്റെ ശേഷി വികസന പ്രവർത്തനങ്ങളിൽ ഇന്ത്യ നൽകിയ സംഭാവനകളെ അവർ അഭിനന്ദിച്ചു.

അന്താരാഷ്ട്ര നാണയനിധി (IMF), ശ്രീലങ്കയെ പിന്തുണയ്‌ക്കേണ്ടതിന്റെയും അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതിന്റെയും ആവശ്യകത ശ്രീമതി സീതാരാമൻ ചർച്ചയിൽ സൂചിപ്പിച്ചു.

സമീപകാല ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത, ശ്രീമതി സീതാരാമനും മിസ് ജോർജീവയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ അതു ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും, ഊർജ്ജ വിലക്കയറ്റവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.



(Release ID: 1818059) Visitor Counter : 212