ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 185.74 കോടി കടന്നു

Posted On: 11 APR 2022 9:40AM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: ഏപ്രിൽ 11 , 2022

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 185.74 കോടി (1,85,74,18,827) കടന്നു. 2,24,81,173 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 2.22 കോടിയിൽ (2,22,67,519) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.

അതുപോലെ, 18-59 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്19 മുൻകരുതൽ ഡോസ് ഇന്നലെ, അതായത് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. ആദ്യ ദിവസം 9,674 മുൻകരുതൽ ഡോസുകൾ നൽകി.

രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണ്. നിലവിൽ ചികിത്സയിലുള്ളത് 11,058  പേരാണ്. ഇത് ആകെ രോഗബാധിതരുടെ  0.03% ശതമാനമാണ്.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 929 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,03,383 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 861 പേർക്കാണ്.


കഴിഞ്ഞ 24 മണിക്കൂറിൽ  2,71,211 പരിശോധനകൾ നടത്തി. 79.41  കോടിയിൽ അധികം (79,41,18,951) പരിശോധനകളാണ് ഇതുവരെ നടത്തിയത്.  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.23 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.32  ശതമാനമാണ്.

 
******


(Release ID: 1815537) Visitor Counter : 139