പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാമനവമിയോട് അനുബന്ധിച്ച് ജുനാഗഡിലെ ഗാഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


''ആത്മീയ മാനങ്ങള്‍ക്കൊപ്പം, സാമൂഹിക അവബോധം പ്രചരിപ്പിക്കുന്നതിലും വിശ്വാസ കേന്ദ്രങ്ങള്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു''


''അയോദ്ധ്യയിലും രാജ്യമെമ്പാടും രാമനവമി വലിയതോതില്‍ ആഘോഷിക്കുന്നു''


ജലസംരക്ഷണത്തിന്റേയും ജൈവ കൃഷിയുടെയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി


'' പോഷകാഹാരക്കുറവിന്റെ വേദന പൂര്‍ണ്ണമായും ഇല്ലാതാക്കേണ്ടതുണ്ട്''


''കോവിഡ് വൈറസ് വളരെ വഴിതെറ്റിക്കുന്നതാണ്, അതിനെതിരെ നമ്മള്‍ ജാഗ്രത പാലിക്കണം''

Posted On: 10 APR 2022 2:39PM by PIB Thiruvananthpuram

രാമനവമിയോടനുബന്ധിച്ചുള്ള അവസരത്തില്‍ ഗുജറാത്തിലെ ജുനഗഡിലെ ഗാഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തിനെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രി ശ്രീ പര്‍ഷോത്തം രൂപാല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ക്ഷേത്രത്തിന്റെ സ്ഥാപക ദിനത്തിന്റേയും രാമനവമിയുടേയും ശുഭവേളയില്‍ പ്രധാനമന്ത്രി സദസ്സിന് ആശംസകള്‍ നേര്‍ന്നു. ചൈത്ര നവരാത്രിയുടെ ശുഭവേളയില്‍ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി  സിദ്ധിദാത്രി  ദേവി ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പുണ്യഭൂമിയായ ഗിര്‍നാറിനേയും അദ്ദേഹം വണങ്ങി. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ നിങ്ങളുടെ കൂട്ടായ ശക്തിയും ഉത്കണ്ഠയും തനിക്ക് എല്ലായ്‌പ്പോഴും അനുഭവപ്പെടുന്നുണ്ടെന്ന് സമ്മേളനത്തിലെ ജനസഞ്ചയത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലും രാജ്യമെമ്പാടും രാമനവമി വിപുലമായി ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2008-ല്‍ ക്ഷേത്രം സമര്‍പ്പിക്കാനും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാ ഉമിയയെ പ്രണമിക്കാനും അവസരം ലഭിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ആത്മീയവും ദൈവികവുമായ പ്രാധാന്യമുള്ള സുപ്രധാനകേന്ദ്രമെന്നതിലുപരി, ഗാഥിലയിലെ ഉമിയ മാതാ ക്ഷേത്രം സാമൂഹിക ബോധത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും ഇടമായി മാറിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. മാ ഉമിയയുടെ കൃപയാല്‍, സമൂഹവും ഭക്തരും നിരവധി മഹത്തായ ജോലികള്‍ ഏറ്റെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭൂമി മാതാവിന് എന്തെങ്കിലും നാശം വരുത്താന്‍ മാ ഉമിയയുടെ ഭക്തന്‍ എന്ന നിലയില്‍ ആളുകള്‍ക്ക് സാദ്ധ്യമല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ അമ്മയ്ക്ക് അനാവശ്യമായ മരുന്നുകള്‍ നല്‍കാത്തതുപോലെ നമ്മുടെ ഭൂമിയിലും അനാവശ്യ രാസവസ്തുക്കള്‍ ഉപയോഗിക്കരുത്, അദ്ദേഹം പറഞ്ഞു. ഓരോ തുള്ളിയ്ക്കും കൂടുതല്‍ വിളപോലുള്ള ജലസംരക്ഷണ പദ്ധതികള്‍ക്ക് സമാനമായി ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. താന്‍ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ഏറ്റെടുത്ത പൊതുജനമുന്നേറ്റത്തെ  അദ്ദേഹം അനുസ്മരിച്ചു. ജലസംരക്ഷണ പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ നമ്മുക്ക് വിശ്രമിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയെ രാസവസ്തുക്കളില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവര്‍ത്തിച്ചു. താനും കേശുഭായിയും ജലത്തിന് വേണ്ടി പ്രയത്‌നിച്ചതുപോലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂമിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മാ ഉമിയയുടെയും മറ്റ് ദേവതകളുടെയും കൃപയാലും ഗവണ്‍മെന്റിന്റെ പരിശ്രമത്താലും ലിംഗാനുപാതം മെച്ചപ്പെടുകയും ബേട്ടി ബച്ചാവോ പ്രസ്ഥാനം നല്ല ഫലം കാണിച്ചതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഗുജറാത്തില്‍ നിന്നുള്ള ധാരാളം പെണ്‍കുട്ടികള്‍ ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയിലുള്ള പോഷകാഹാരക്കുറവിനെതിരെ സജീവമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗര്‍ഭവതികളായ അമ്മമാരുടെ പോഷകാഹാരത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പോഷകാഹാരക്കുറവിന്റെ വേദന പൂര്‍ണ്ണമായും ഇല്ലാതാക്കേണ്ടതുണ്ടുണ്ടെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ മത്സരം നടത്താന്‍ ശ്രീ മോദി ആവശ്യപ്പെട്ടു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കണമെന്നും ക്ഷേത്രത്തിലെ സ്ഥലങ്ങളും ഹാളുകളും യോഗ ക്യാമ്പുകള്‍ക്കും ക്ലാ സുകള്‍ക്കും ഉപയോഗിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആസാദി കാ അമൃത് മഹോത്സവിന്റെയും അമൃത് കാലത്തിന്റെയും  പ്രാധാന്യവും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സമൂഹം, ഗ്രാമം, രാജ്യം എന്നിവയുടെ രൂപത്തെക്കുറിച്ച് തങ്ങളുടെ ഹൃദയങ്ങളില്‍ അവബോധം വളര്‍ത്താനും ദുഢനിശ്ചയം എടുക്കാനും അദ്ദേഹം ജനസഞ്ചയത്തോട് ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും 75 അമൃത് സരോവരങ്ങള്‍ എന്ന തന്റെ കാഴ്ചപ്പാടും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആയിരക്കണക്കിന് തടയണകള്‍ നിര്‍മ്മിച്ച ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഇത് വളരെ വലിയ ദൗത്യമാകില്ലെന്നും എന്നാല്‍ ഈ ശ്രമത്തിന്റെ നേട്ടം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ഓഗസ്റ്റ് 15-ന് മുമ്പ് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി സാമൂഹിക മുന്നേറ്റമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു. സാമൂഹിക ബോധമായിരിക്കണം ചാലക ശക്തിയെന്ന് അദ്ദേഹം പറഞ്ഞു.

രാമചന്ദ്ര ജിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മള്‍ ശബരി, കേവാത്ത്, നിഷാദ്‌രാജ് എന്നിവരെ കൂടി നാം ഓര്‍ക്കുന്നുവെന്ന് രാമനവമിയുടെ അവസരത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി അവര്‍ ജനഹൃദയയങ്ങളില്‍ ആദരണീയമായ ഇടം നേടിയിട്ടുണ്ട്. ആരെയും അവഗണിക്കരുതെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വൈറസ് വളരെ വഴിതെറ്റിക്കുന്നതാണെന്നും അതിനെതിരെ നാം ജാഗ്രത പാലിക്കണമെന്നും മഹാമാരിക്കാലത്തെ ശ്രമങ്ങളെ പരാമര്‍ശിച്ചുകൊണ്ട്,പ്രധാനമന്ത്രി പറഞ്ഞു. 185 കോടി ഡോസ് വാക്‌സിനുകള്‍ നല്‍കുന്ന അത്ഭുതകരമായ നേട്ടമാണ് ഇന്ത്യ പ്രാവര്‍ത്തികമാാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ നേട്ടം സാമൂഹിക അവബോധത്തിനും ശൂചിത്വം , ഏകോപയോഗ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം  തുടങ്ങിയ മറ്റ് സംഘടിതപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കി. ആത്മീയ മാനങ്ങള്‍ക്കൊപ്പം സാമൂഹിക അവബോധം പ്രചരിപ്പിക്കുന്നതിലുള്ള വലിയ പങ്കും വിശ്വാസ കേന്ദ്രങ്ങള്‍ വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008-ലാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2008-ല്‍ അദേഹം  നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, ക്ഷേത്ര ട്രസ്റ്റ് സാമൂഹികവും ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലേക്കും സൗജന്യ തിമിര ശസ്ത്രക്രിയകളിലേക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് സൗജന്യ ആയുര്‍വേദ മരുന്നുകള്‍ നല്‍കുന്നതിലേക്കുമൊക്കെ അതിന്റെ വ്യാപ്തി വിപുലീകരിച്ചു.

കടവപാട്ടീദാര്‍മാരുടെ കുലദേവത അല്ലെങ്കില്‍ കുലദേവിയായാണ് ഉമിയ മായെ കണക്കാക്കുന്നത്.

--ND--

 

Jai Umiya Mata! Addressing the 14th Foundation Day celebration at Umiya Mata Temple in Junagadh, Gujarat. https://t.co/95c07uy866

— Narendra Modi (@narendramodi) April 10, 2022


(Release ID: 1815433) Visitor Counter : 157