ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വരുമാനക്കമ്മി നികത്തുന്നതിനായി കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾക്ക് 7183.42 കോടി രൂപ അനുവദിച്ചു

പോസ്റ്റഡ് ഓണ്‍: 08 APR 2022 12:35PM by PIB Thiruvananthpuram

 

 

 

ന്യൂ ഡൽഹി, ഏപ്രിൽ 08, 2022

 

 

പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ 1-ആം പ്രതിമാസ ഗഡുവായ 7,183.42 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് 2022 ഏപ്രിൽ 7 -ന്  കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾക്കനുവദിച്ചു.  

ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15-മത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് PDRD ഗ്രാന്റ്.

 

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്കായി ആകെ 86,201 കോടി രൂപയുടെ PDRD ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത് 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാർശ ചെയ്യപ്പെട്ട സംസ്ഥാനങ്ങൾക്ക് ധനവിനിയോഗ വകുപ്പ് നൽകുന്നതാണ്.


ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും, 2022-23-ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച PDRD ഗ്രാന്റിന്റെ ആകെ തുകയും താഴെക്കൊടുത്തിരിക്കുന്നു.

 

(Rs in crore)

S.No.

Name of State

PDRDG recommended by FC-XV for the year 2022-23.

1st instalment released for the month of  April, 2022.

1

Andhra Pradesh

10,549

879.08

2

Assam

4,890

407.50

3

Himachal Pradesh

9,377

781.42

4

Kerala

13,174

1097.83

5

Manipur

2,310

192.50

6

Meghalaya

1,033

86.08

7

Mizoram

1,615

134.58

8

Nagaland

4,530

377.50

9

Punjab

8,274

689.50

10

Rajasthan

4,862

405.17

11

Sikkim

440

36.67

12

Tripura

4,423

368.58

13

Uttarakhand

7,137

594.75

14

West Bengal

13,587

1132.25

 

****

 

( റിലീസ് ഐ.ഡി: 1814759) സന്ദര്‍ശക കൗണ്ടര്‍ : 182