ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 185.38 കോടി കവിഞ്ഞു


കഴിഞ്ഞ 24 മണിക്കൂറിനിടെ 12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 2.11 കോടിയിലധികം ഡോസ് വാക്സിനുകള്‍


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 11,492


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,109 പേര്‍ക്ക്


രോഗമുക്തി നിരക്ക് നിലവില്‍ 98.76%


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23%

Posted On: 08 APR 2022 9:24AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 185.38 കോടി (1,85,38,88,663)  പിന്നിട്ടു. 2,23,73,869 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.11 കോടി യിലധികം (2,11,28,977) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10403994
രണ്ടാം ഡോസ് 10003907
കരുതല്‍ ഡോസ് 4515341

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18413751
രണ്ടാം ഡോസ് 17518300
കരുതല്‍ ഡോസ് 6977654

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 21128977

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 57546885
രണ്ടാം ഡോസ്  39236320

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 554951979
രണ്ടാം ഡോസ് 469123705

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 202805288
രണ്ടാം ഡോസ് 186044715

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 126781102
രണ്ടാം ഡോസ്   115881616
കരുതല്‍ ഡോസ് 12555129

കരുതല്‍ ഡോസ്  2,40,48,124

ആകെ 1,85,38,88,663

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന്  11,492 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,213 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,00,002 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,109 പേര്‍ക്കാണ്.  

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,53,582 പരിശോധനകള്‍ നടത്തി. ആകെ 79.29 കോടിയിലേറെ (79,29,63,033) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.24 ശതമാനമാണ്. 
--ND--


(Release ID: 1814685) Visitor Counter : 186