പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ ബേച്ചരാജിയിൽ സ്വാതന്ത്ര്യ സമര സേനാനി പ്രഹ്ലാദ്ജി പട്ടേലിന്റെ 115-ാമത് ജന്മ ജയന്തി പരിപാടിയിൽ പ്രധാനമന്ത്രിയുടെ സന്ദേശവും ജീവചരിത്ര പ്രകാശനവും


"ശ്രീ പ്രഹ്ലാദ്ജി പട്ടേലിന്റെ പ്രവർത്തനം ഇന്നത്തെ തലമുറയ്ക്ക് ഉപയോഗപ്രദവും വരും തലമുറകൾക്ക് പ്രചോദനമാകും"

Posted On: 04 APR 2022 8:54PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ, നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ബെച്ചരാജിയിൽ ശ്രീ പ്രഹ്ലാദ്ജി പട്ടേലിന്റെ 115-ാമത് ജന്മ ജയന്തി പരിപാടിയെയും  ജീവചരിത്ര പ്രകാശന ചടങ്ങിനെ   ഒരു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ബേച്ചരാജിയുടെ മഹത്തായ ഭൂമിയിൽ പ്രണാമമർപ്പിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ പ്രഹ്ലാദ്ജി പട്ടേലിന്റെ സ്മരണകൾക്ക് മുന്നിൽ വണങ്ങി. സാമൂഹ്യ സേവനത്തിലെ ശ്രീ പ്രഹ്ലാദ്ജി പട്ടേലിന്റെ ഔദാര്യവും അദ്ദേഹത്തിന്റെ ത്യാഗവും പ്രധാനമന്ത്രി ചൂ ണ്ടിക്കാട്ടി . മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത അദ്ദേഹം സബർമതിയിലും യെരവാഡയിലും ജയിൽവാസം അനുഭവിച്ചു.

ശ്രീ പ്രഹ്ലാദ്ജി പട്ടേലിൽ 'രാജ്യം ആദ്യം' എന്ന ആത്മാവിന്റെ പ്രതീകമായ സംഭവം പ്രധാനമന്ത്രി വിവരിച്ചു. ശ്രീ പട്ടേലിന്റെ പിതാവ് തടവിലായിരുന്നപ്പോൾ അന്തരിച്ചു, എന്നാൽ അന്ത്യകർമങ്ങൾ നടത്താൻ അനുവദിച്ചതിന് കൊളോണിയൽ ഭരണാധികാരികൾ മുന്നോട്ട് വച്ച ക്ഷമാപണ വ്യവസ്ഥകൾ ശ്രീ പ്രഹ്ലാദ്ജി പട്ടേൽ അംഗീകരിച്ചില്ല. ഒളിവിരുന്നു പോരാടുന്ന നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്കും അദ്ദേഹം പിന്തുണ നൽകി. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ ലയനത്തിൽ സർദാർ പട്ടേലിനെ സഹായിക്കുന്നതിൽ ശ്രീ പ്രഹ്ലാദ്ജി പട്ടേലിന്റെ പങ്കും പ്രധാനമന്ത്രി അടിവരയിട്ടു. അത്തരത്തിലുള്ള പല മഹാനായ സ്വാതന്ത്ര്യ സമര സേനാനികളെയും ചരിത്ര പുസ്തകങ്ങളിൽ പരാമർശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു . ശ്രീ പ്രഹ്ലാദ്ജി പട്ടേലിന്റെ ഭാര്യ കാശി ബയ്ക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. യുവതലമുറയെ പ്രചോദിപ്പിക്കുന്ന മഹത്തായ വ്യക്തികളുടെ ജീവിതത്തെയും പ്രവർത്തന രീതിയെയും കുറിച്ചുള്ള രേഖപ്പെടുത്തൽ വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളുടെ അജ്ഞാതമായ വശങ്ങൾ ഗവേഷണം ചെയ്ത് പ്രസിദ്ധീകരിക്കാൻ പ്രധാനമന്ത്രി എല്ലാ സർവകലാശാലകളോടും അഭ്യർത്ഥിച്ചു. നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള സംരംഭത്തിൽ ശ്രീ പ്രഹ്ലാദ്ജി പട്ടേലിനെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ നാം ഓർക്കണം, പ്രധാനമന്ത്രി പറഞ്ഞു.

 

-ND-



(Release ID: 1813434) Visitor Counter : 137