പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ടെലിഫോണിൽ സംസാരിച്ചു
Posted On:
04 APR 2022 6:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.
കൊവിഡ്-19 രോഗത്തിൽ നിന്ന് സുഖം പ്രാപിച്ച പ്രധാനമന്ത്രി ബെന്നറ്റ്റ്റിനെ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. അടുത്തിടെ ഇസ്രയേലിൽ നടന്ന ഭീകരാക്രമണങ്ങളിലെ ജീവഹാനിയിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
യൂക്രൈനിലെ സ്ഥിതിഗതികൾ ഉൾപ്പെടെ സമീപകാല ആഗോള രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് നേതാക്കൾ വിശദമായ ചർച്ച നടത്തി. നിലവിലെ ഉഭയകക്ഷി സഹകരണ സംരംഭങ്ങളും അവർ അവലോകനം ചെയ്തു.
പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ഏറ്റവും അടുത്ത സമയത്തു് ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിലെ ഔത്സുക്യം പ്രധാനമന്ത്രി വ്യക്തമാക്കി.
-ND-
(Release ID: 1813384)
Visitor Counter : 151
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada