ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 913 പേര്‍ക്ക്; 715 ദിവസങ്ങള്‍ക്ക് ശേഷം 1000 ത്തില്‍ താഴെ കേസുകള്‍


പ്രതിദിന കോവിഡ് മരണം ഇന്ന് പത്തില്‍ താഴെ

12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 1.86 കോടിയിലധികം ഡോസ് വാക്‌സിനുകള്‍

Posted On: 04 APR 2022 11:47AM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴ്ന്നതിന്റെ ഫലമായി  നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന്  12597 ആയി. 714 ദിവസത്തിന് ശേഷം 13,000 താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.   ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്. 2020 ഏപ്രില്‍ 18-ന് 12,974 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

715 ദിവസത്തിന് ശേഷം ആയിരത്തില്‍ താഴെ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 913  പേര്‍ക്കാണ്. 2020 ഏപ്രില്‍ 18-ന് 991 പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 
തുടര്‍ച്ചയായി ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1316 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,95,089 ആയി.
രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,14,823പരിശോധനകള്‍ നടത്തി. ആകെ 79.10കോടിയിലേറെ (79,10,79,706) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.22 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.29 ശതമാനമാണ്.

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 184.70കോടി (1,84,70,83,279)  പിന്നിട്ടു. 2,21,87,532സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 1.86കോടി യിലധികം (1,86,39,260) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10403809
രണ്ടാം ഡോസ് 10001647
കരുതല്‍ ഡോസ് 4483046

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18413439
രണ്ടാം ഡോസ് 17513757
കരുതല്‍ ഡോസ് 6915586

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 18639260

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 57333277
രണ്ടാം ഡോസ്  38548306

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 554759695
രണ്ടാം ഡോസ് 467231694

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 202775699
രണ്ടാം ഡോസ് 185636455

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 126757912
രണ്ടാം ഡോസ്   115626977
കരുതല്‍ ഡോസ് 12042720

കരുതല്‍ ഡോസ്  2,34,41,352

ആകെ 1,84,70,83,279

ND


(Release ID: 1813114) Visitor Counter : 151