പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്ക് പ്രധാനമന്ത്രി യാത്രയയപ്പ് നൽകി


"പരിചയസമ്പന്നരായ അംഗങ്ങൾ വിരമിക്കുമ്പോൾ, സഭയ്ക്ക് നഷ്ടം അനുഭവപ്പെടുന്നു"

"രാജ്യത്തിന്റെ വികാരങ്ങൾ, ആത്മാവ്, വേദന, ആനന്ദം എന്നിവ ഈ സഭ പ്രതിഫലിപ്പിക്കുന്നു"

Posted On: 31 MAR 2022 1:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന എല്ലാ അംഗങ്ങളുടെയും സംഭാവനകളെ അഭിനന്ദിക്കുകയും അവർക്ക് ഭാവിയിലേക്കുള്ള  ആശംസകൾ നേരുകയും ചെയ്തു. വിരമിക്കുന്ന അംഗങ്ങളുടെ അനുഭവപരിചയത്തിന്റെ മൂല്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവരുടെ വിടവാങ്ങലിനൊപ്പം, ശേഷിക്കുന്ന അംഗങ്ങളുടെ ഉത്തരവാദിത്തം വർധിക്കുന്നു, കാരണം അവർ പുറത്തുപോകുന്ന അംഗങ്ങളുടെ ചരിത്രം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും വികാരങ്ങൾ, ആത്മാവ്, വേദന, ആനന്ദം എന്നിവ ഈ സഭ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു അംഗം എന്ന നിലയിൽ സഭയ്‌ക്ക് നാം  വളരെയധികം സംഭാവന ചെയ്യുന്നു എന്നത് ശരിയാണെങ്കിലും, അസംഖ്യം നിറങ്ങളുള്ള ഇന്ത്യൻ  സമൂഹത്തിന്റെ വർത്തമാനവും സംവിധാനങ്ങളും അനുഭവിക്കാൻ സഭ അവസരം നൽകുന്നതിനാൽ   എല്ലാ ദിവസവും സഭയും നമുക്ക് ധാരാളം നൽകുന്നു എന്നതും സത്യമാണെന്നും ശ്രീ മോദി പറഞ്ഞു.  

ചില അംഗങ്ങൾ സഭയിൽ നിന്ന് വിരമിക്കുന്നുണ്ടാകാമെന്നും എന്നാൽ അവർ തങ്ങളുടെ അനുഭവ സമ്പത്ത്‌   രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഭാവിതലമുറയ്ക്ക് ഉപകാരപ്രദമായ ഒരു പ്രമാണമായി  അംഗങ്ങൾ തങ്ങളുടെ  ഓർമ്മകൾ എഴുതണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. അംഗങ്ങൾക്ക് രാജ്യത്തിന്റെ ദിശ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നു, തങ്ങളുടെ  ഓർമ്മകൾ വ്യവസ്ഥാപിതമായ  രീതിയിൽ രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷത്തിൽ ജനങ്ങളെ പ്രചോദിപ്പിക്കാൻ പ്രധാനമന്ത്രി വിരമിക്കുന്ന അംഗങ്ങളോട് അഭ്യർത്ഥിച്ചു.

 

 

-ND-

(Release ID: 1811853) Visitor Counter : 171