പ്രധാനമന്ത്രിയുടെ ഓഫീസ്‌

പരമ്പരാഗത വൈദ്യത്തിനായുള്ള ആഗോള കേന്ദ്രത്തിന് ലോകാരോഗ്യ സംഘടനയുമായി കരാറിൽ ഏർപ്പെട്ടതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

Posted On: 26 MAR 2022 9:14AM by PIB Thiruvananthpuram

ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത  വൈദ്യത്തിനായുള്ള  ആഗോള കേന്ദ്രം എന്ന സ്ഥാപനം  ഇന്ത്യയിലാക്കിയതിനുള്ള  സന്തോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു. ആരോഗ്യകരമായ ഒരു ഭൂമിയെ സൃഷ്ടിക്കുന്നതിനും ആഗോള നന്മയ്ക്കായി നമ്മുടെ സമ്പന്നമായ പരമ്പരാഗത രീതികൾ പ്രയോജനപ്പെടുത്തു ന്നതിനും  ഈ കേന്ദ്രം സംഭാവന നൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്രത്തിനായുള്ള ആതിഥേയ രാജ്യ കരാറിൽ ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ഒപ്പുവച്ചു.

ആയുഷ് മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും ട്വീറ്റുകൾക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"പരമ്പരാഗത  വൈദ്യത്തിനായുള്ള  ആഗോള കേന്ദ്രത്തിന് ആതിഥ്യമരുളിയതിൽ   ഇന്ത്യ ബഹുമാനിതമായിരിക്കുന്നു.  ഈ കേന്ദ്രം ആരോഗ്യകരമായ ഒരു ഭൂമിയെ സൃഷ്ടിക്കുന്നതിനും, ആഗോള നന്മയ്ക്കായി നമ്മുടെ സമ്പന്നമായ പരമ്പരാഗത രീതികൾ പ്രയോജനപ്പെടുത്തുന്നതിനും സംഭാവന ചെയ്യും."
 
"ഇന്ത്യയിൽ നിന്നുള്ള പരമ്പരാഗത മരുന്നുകളും സ്വാസ്ഥ്യ  സമ്പ്രദായങ്ങളും ആഗോളതലത്തിൽ വളരെ ജനപ്രിയമാണ്. ലോകാരോഗ്യ സംഘടനയുടെ ഈ കേന്ദ്രം നമ്മുടെ സമൂഹത്തിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകമാകും. 

--ND--

India is honoured to be home to a state-of-the-art @WHO Global Centre for Traditional Medicine. This Centre will contribute towards making a healthier planet and leveraging our rich traditional practices for global good. https://t.co/w59eeIKR5g

— Narendra Modi (@narendramodi) March 26, 2022

Traditional medicines and wellness practices from India are very popular globally. This @WHO Centre will go a long way in enhancing wellness in our society. https://t.co/fnR4ZHS3RD

— Narendra Modi (@narendramodi) March 26, 2022


(Release ID: 1809944) Visitor Counter : 128