പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു

Posted On: 22 MAR 2022 9:56PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചു.
    
ഉക്രൈനിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ നിരന്തരമായ അഭ്യർത്ഥന പ്രധാനമന്ത്രി മോദി ആവർത്തിച്ചു. സമകാലിക ലോകക്രമത്തിന്റെ അടിസ്ഥാനമെന്ന നിലയിൽ, അന്താരാഷ്‌ട്ര നിയമങ്ങളോടും എല്ലാ രാജ്യങ്ങളുടെയും  പ്രാദേശിക പൂര്‍ണ്ണത്വത്തെയും  പരമാധികാരത്തെയും മാനിക്കുന്നതിലുള്ള ഇന്ത്യയുടെ വിശ്വാസം  അദ്ദേഹം ഊന്നിപ്പറഞ്ഞു..
    
ഇരു നേതാക്കളും ഉഭയകക്ഷി താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള  ബന്ധം എന്നിവയുൾപ്പെടെ , വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള സാധ്യതകൾ അംഗീകരിക്കുകയും ചെയ്തു. ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകളിലെ അനുകൂലമായ മുന്നേറ്റത്തിൽ പ്രധാനമന്ത്രി മോദി സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇരു നേതാക്കളും തമ്മിലുള്ള വെർച്വൽ ഉച്ചകോടിയിൽ അംഗീകരിച്ച 'ഇന്ത്യ-യുകെ റോഡ്‌മാപ്പ് 2030' നടപ്പിലാക്കുന്നതിലെ പുരോഗതിയെയും അദ്ദേഹം അഭിനന്ദിച്ചു.

പരസ്പര സൗകര്യമനുസരിച്ച്, പ്രധാനമന്ത്രി ജോൺസണെ ഇന്ത്യയിലേക്ക് എത്രയും നേരത്തെ  തന്നെ സ്വാഗതം ചെയ്യാനുള്ള ആഗ്രഹം പ്രധാനമന്ത്രി അറിയിച്ചു.

 

-ND-


(Release ID: 1808435) Visitor Counter : 162