റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ-ട്രാൻസ്പോർട്ട് (വ്യക്തിഗത) വാഹനങ്ങൾ, ഇന്ത്യയിൽ പ്രവേശിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമാനുസൃത അനുമതിക്കായി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
Posted On:
17 MAR 2022 11:01AM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 17, 2021
അന്തർ-രാജ്യ പൊതുഗതാഗത ഇതര (വ്യക്തിഗത) വാഹന ചട്ടങ്ങൾ, 2022 എന്ന പേരിൽ 16.03.2022 ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊതുഗതാഗത ഇതര (വ്യക്തിഗത) വാഹനങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവും അവയുടെ ഉപയോഗവും നിയമാനുസൃതമാക്കാൻ ഈ ചട്ടം ശുപാർശ ചെയ്യുന്നു.
അന്തർ-രാജ്യ പൊതു ഗതാഗത ഇതര വാഹന ചട്ടങ്ങൾക്ക് കീഴിൽ വരുന്ന വാഹനങ്ങളിൽ, രാജ്യത്ത് താമസിക്കുന്ന കാലയളവിൽ, ഇനിപ്പറയുന്ന രേഖകൾ ഉണ്ടാകണം:
(i) സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്;
(ii) സാധുവായ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അന്തർദേശീയ ഡ്രൈവിംഗ് പെർമിറ്റ്, ഏതാണോ ബാധകം അത്
(iii) സാധുവായ ഇൻഷുറൻസ് പോളിസി;
(iv) സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (ഉത്ഭവ രാജ്യത്ത് ബാധകമാണെങ്കിൽ);
മുകളിൽ സൂചിപ്പിച്ച രേഖകൾ ഇംഗ്ലീഷ് ഇതര ഭാഷയിലാണെങ്കിൽ, അവ നൽകുന്ന അധികാരികളുടെ അംഗീകാരമുള്ള ഒരു ഇംഗ്ലീഷ് വിവർത്തനം, യഥാർത്ഥ രേഖകൾക്കൊപ്പം സൂക്ഷിക്കണം.
ഇന്ത്യയിലല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങളിൽ പ്രാദേശിക യാത്രക്കാരെയും ഉല്പന്നങ്ങളെയും കൊണ്ടുപോകാൻ ഇന്ത്യയുടെ പ്രദേശത്തിനുള്ളിൽ അനുവദിക്കില്ല.
ഇന്ത്യയിലല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങൾ, 1988 ലെ മോട്ടോർ വെഹിക്കിൾ നിയമം സെക്ഷൻ 118 പ്രകാരമുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്.
ഗസറ്റ് വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
RRTN/SKY
(Release ID: 1806898)
Visitor Counter : 167