പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം ചേർന്നു
Posted On:
13 MAR 2022 2:29PM by PIB Thiruvananthpuram
ഉക്രെയ്‌നിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പുകളും നിലവിലുള്ള ആഗോള സാഹചര്യവും അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം ചേർന്നു
അതിർത്തി പ്രദേശങ്ങളിലെയും സമുദ്ര, വ്യോമ മേഖലകളിലെയും ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളെയും വ്യത്യസ്ത വശങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇന്ത്യൻ പൗരന്മാരെയും ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ ചില പൗരന്മാരെയും ഉക്രെയ്നിൽ നിന്ന് ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ ഗംഗയുടെ വിശദാംശങ്ങൾ ഉൾപ്പെടെ, ഉക്രെയ്നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് വ്യക്തമാക്കപ്പെട്ടു.
ഖാർകിവിൽ മരിച്ച നവീൻ ശേഖരപ്പയുടെ മൃതദേഹം തിരികെ കൊണ്ടുവരാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
--ND--
(Release ID: 1805521)
Visitor Counter : 200
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada