പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മാർച്ച് 11-12 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും
ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും ; സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം പഞ്ചായത്ത് രാജ് പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി
രാഷ്ട്രീയ രക്ഷാ സർവ്വകലാശാലയുടെ കെട്ടിടം രാഷ്ട്രത്തിന് സമർപ്പിക്കുന്ന പ്രധാനമന്ത്രി അതിന്റെ ആദ്യ ബിരുദദാന പ്രസംഗവും നടത്തും
പോലീസ്, ക്രിമിനൽ നീതി, ജയിൽ ഭരണം എന്നിവയുടെ വിവിധ വിഭാഗങ്ങളിൽ ഉയർന്ന നിലവാരമുള്ള പരിശീലനം ലഭിച്ച മനുഷ്യശേഷിയുടെ ആവശ്യകത നിറവേറ്റുന്നതിനാണ് സർവ്വകലാശാല സ്ഥാപിച്ചിരിക്കുന്നത്.
പതിനൊന്നാമത് ഖേൽ മഹാകുംഭും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
2010-ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ ദീർഘവീക്ഷണത്തോടെ നരേന്ദ്ര മോദി ആരംഭിച്ച മഹാകുംഭ് ഗുജറാത്തിലെ കായിക ആവാസവ്യവസ്ഥയിൽ വിപ്ലവം സൃഷ്ടിച്ചു.
Posted On:
09 MAR 2022 6:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മാർച്ച് 11-12 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. മാർച്ച് 11 ന് വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യും. മാർച്ച് 12ന് രാവിലെ 11 മണിക്ക് രാഷ്ട്രീയ രക്ഷാ സർവകലാശാലയുടെ (ആർആർയു) കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. മുഖ്യാതിഥിയായ അദ്ദേഹം ആർആർയുവിന്റെ ആദ്യ ബിരുദദാന പ്രസംഗവും നടത്തും . വൈകുന്നേരം 6:30 ന് പ്രധാനമന്ത്രി 11-ാമത് ഖേൽ മഹാകുംഭ് ഉദ്ഘാടനം ചെയ്യും.
33 ജില്ലാ പഞ്ചായത്തുകളും 248 താലൂക്ക് പഞ്ചായത്തുകളും 14,500-ലധികം ഗ്രാമപഞ്ചായത്തുകളുമുള്ള ഗുജറാത്തിന് ത്രിതല പഞ്ചായത്ത് രാജ് ഘടനയുണ്ട്. ‘ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനം: ആപ്നു ഗാം, ആപ്നു ഗൗരവ്’ എന്ന പേരിൽ സംസ്ഥാനത്തെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ മൂന്ന് തലങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
പോലീസ്, ക്രിമിനൽ ജസ്റ്റിസ്, ജയിൽ ഭരണം എന്നിവയുടെ വിവിധ വിഭാഗങ്ങളിൽ ഉയർന്ന നിലവാരമുള്ള പരിശീലനം ലഭിച്ച മനുഷ്യശക്തിയുടെ ആവശ്യകത നിറവേറ്റുന്നതിനാണ് രാഷ്ട്രീയ രക്ഷാ സർവ്വകലാശാല സ്ഥാപിച്ചത്. 2010-ൽ ഗുജറാത്ത് ഗവണ്മെന്റ് സ്ഥാപിച്ച രക്ഷാ ശക്തി സർവ്വകലാശാലയെ അപ്ഗ്രേഡ് ചെയ്തുകൊണ്ട് ഗവണ്മെന്റ് രാഷ്ട്രീയ രക്ഷാ സർവ്വകലാശാല എന്ന പേരിൽ ഒരു ദേശീയ പോലീസ് സർവ്വകലാശാല സ്ഥാപിച്ചു. ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായ ഈ സർവ്വകലാശാല 2020 ഒക്ടോബർ 1 മുതൽ പ്രവർത്തനം ആരംഭിച്ചു. വ്യവസായങ്ങളിൽ നിന്നുള്ള അറിവും വിഭവങ്ങളും പ്രയോജനപ്പെടുത്തി സ്വകാര്യ മേഖലയുമായി സമന്വയം വികസിപ്പിക്കുകയും പോലീസ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യും.
പോലീസ് സയൻസ് ആൻഡ് മാനേജ്‌മെന്റ്, ക്രിമിനൽ നിയമവും നീതിയും, സൈബർ സൈക്കോളജി, ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ക്രൈം ഇൻവെസ്റ്റിഗേഷൻ, തന്ത്രപ്രധാനമായ ഭാഷകൾ, ആഭ്യന്തര പ്രതിരോധം എന്നിങ്ങനെ പോലീസിന്റെയും ആഭ്യന്തര അക്കാദമിക് പ്രോഗ്രാമുകൾ സർവ്വകലാശാല വാഗ്ദാനം ചെയ്യുന്നു. തന്ത്രങ്ങൾ, ശാരീരിക വിദ്യാഭ്യാസവും കായികവും, തീരദേശ, സമുദ്ര സുരക്ഷ. നിലവിൽ, 18 സംസ്ഥാനങ്ങളിൽ നിന്നുള്ള 822 വിദ്യാർത്ഥികൾ ഈ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്തിട്ടുണ്ട്.
2010-ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനാത്മകമായ നേതൃത്വത്തിൽ ഗുജറാത്തിൽ 16 കായിക ഇനങ്ങളും 13 ലക്ഷം പങ്കാളികളുമായി ആരംഭിച്ച ഖേൽ മഹാകുംഭ് ഇന്ന് 36 പൊതു കായിക ഇനങ്ങളും 26 പാരാ കായിക ഇനങ്ങളും ഉൾക്കൊള്ളുന്നു. 45 ലക്ഷത്തിലധികം കായികതാരങ്ങളാണ് പതിനൊന്നാമത് ഖേൽ മഹാകുംഭിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഖേൽ മഹാകുംഭ് ഗുജറാത്തിലെ കായിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. പ്രായപരിധിയില്ലാതെ, ഒരു മാസത്തോളം വിവിധ ഇനങ്ങളിൽ മത്സരിക്കുന്ന സംസ്ഥാനത്തുടനീളമുള്ള ജനങ്ങളുടെ പങ്കാളിത്തത്തിന് ഇത് സാക്ഷ്യം വഹിക്കുന്നു. പരമ്പരാഗത കായിക വിനോദങ്ങളായ കബഡി, ഖോ-ഖോ, വടംവലി, യോഗാസന, മല്ലകംഭ്, എന്നിവയ്ക്ക് പുറമെ , ആർട്ടിസ്റ്റിക് സ്കേറ്റിംഗ്, ടെന്നീസ്, ഫെൻസിങ് തുടങ്ങിയ ആധുനിക കായിക ഇനങ്ങളുടെയും സവിശേഷ സംഗമമാണിത്. ഖേൽ മഹാകുംഭ് ഗുജറാത്തിലെ കായിക ഇക്കോസിസ്റ്റത്തിൽ വിപ്ലവം സൃഷ്ടിച്ചു. പ്രായപരിധിയില്ലാതെ, ഒരു മാസത്തെ വിവിധ ഇനങ്ങളിൽ മത്സരിക്കുന്ന സംസ്ഥാനത്തുടനീളമുള്ളവരുടെ പങ്കാളിത്തത്തിന് ഇത് സാക്ഷ്യം വഹിക്കുന്നു. പരമ്പരാഗത കായിക വിനോദങ്ങളായ കബഡി, ഖോ-ഖോ, വടംവലി, യോഗാസന, മല്ലകംഭ്, ആർട്ടിസ്റ്റിക് സ്കേറ്റിംഗ്, ടെന്നീസ്, ഫെൻസിങ് തുടങ്ങിയ ആധുനിക കായിക ഇനങ്ങളുടെ സവിശേഷ സംഗമമാണിത്. ഗ്രാസ്റൂട്ട് തലത്തിൽ കായികരംഗത്തെ അസംസ്കൃത പ്രതിഭകളെ കണ്ടെത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു. ഗുജറാത്തിലെ പാരാ സ്‌പോർട്‌സിനും ഇത് ഊന്നൽ നൽകി.
-ND-
(Release ID: 1804564)
Visitor Counter : 165
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada