ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ജർമ്മനിയിലെ ഡി എഫ് ജിയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 09 MAR 2022 1:36PM by PIB Thiruvananthpuram

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും  ജർമ്മനിയിലെ ഡി എഫ് ജിയും   തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം   അംഗീകാരം നൽകി .

ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങൾ:

ടോക്സിക്കോളജി, അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങൾ , അപൂർവ രോഗങ്ങൾ, പരസ്പര താൽപ്പര്യമുള്ള മറ്റേതെങ്കിലും മേഖലകൾ എന്നിവയുൾപ്പെടെയുള്ള രംഗങ്ങളിലെ  വൈദ്യ ശാസ്ത്ര /ആരോഗ്യ ഗവേഷണ മേഖലകളിലെ സഹകരണം. 

സാമ്പത്തിക പ്രത്യാഘാതങ്ങൾ:


ശാസ്ത്ര ഗവേഷണത്തിലും സാങ്കേതിക വികസനത്തിലുമുള്ള സഹകരണത്തിൽ ശാസ്ത്ര ഗവേഷണ പദ്ധതികളുടെ സംയുക്ത ധനസഹായവും ഗവേഷകരുടെ കൈമാറ്റം, സംയുക്ത സെമിനാറുകൾ, സിമ്പോസിയങ്ങൾ , ശില്പശാലകൾ എന്നിവയുടെ ധനസഹായവും ഉയർന്ന ശാസ്ത്രീയ നിലവാരമുള്ളതും ശാസ്ത്രത്തിന്റെ പുരോഗതിക്ക് പ്രയോജനകരവുമായ  ശാസ്ത്രീയ വീക്ഷണം. എന്നിവയും ഉൾപ്പെടുന്നു.

-ND-


(Release ID: 1804334) Visitor Counter : 151