ആഭ്യന്തരകാര്യ മന്ത്രാലയം
സ്വതന്ത്രത സൈനിക് സമ്മാൻ യോജന സാമ്പത്തിക വര്ഷം 2021-22 മുതൽ 2025-26 വരെ തുടരാൻ കേന്ദ്ര ഗവണ്മെന്റ് അനുമതി
प्रविष्टि तिथि:
07 MAR 2022 3:09PM by PIB Thiruvananthpuram
സ്വതന്ത്രത സൈനിക് സമ്മാൻ യോജനയും (SSSY) അതിന്റെ ഘടകങ്ങളും സാമ്പത്തിക വര്ഷം 2021-22 മുതൽ 2025-26 വരെ തുടരാൻ കേന്ദ്ര ഗവണ്മെന്റ് അനുമതി. നേരത്തെ 31.03.2021 വരെ ആയിരുന്നു പദ്ധതിയുടെ കാലാവധി. 3,274.87 കോടി രൂപയുടെ മൊത്തം സാമ്പത്തിക വിഹിതം പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പദ്ധതി തുടരുന്നതിനുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് നൽകിയത്.
SSSY പദ്ധതിയുടെ ഗുണഭോക്താക്കൾ സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ അർഹരായ ആശ്രിതരും ആണ്. നിലവിൽ പദ്ധതിയുടെ കീഴിൽ രാജ്യത്ത് ഒട്ടാകെ 23,566 ഗുണഭോക്താക്കൾ ഉണ്ട്.
***
(रिलीज़ आईडी: 1803591)
आगंतुक पटल : 280