പ്രധാനമന്ത്രിയുടെ ഓഫീസ്‌

പൂനെയിലെ സിംബയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


സിംബയോസിസ് ആരോഗ്യധാം ഉദ്ഘാടനം ചെയ്തു

'അറിവ് എല്ലായിടത്തും വ്യാപിക്കണം, ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി അറിവ് മാറണം, ഇതാണ് നമ്മുടെ സംസ്‌കാരം.  ഈ പാരമ്പര്യം നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്''

''സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, ഇന്ത്യയില്‍ നിര്‍മിക്കൂ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ ദൗത്യങ്ങള്‍ നിങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്നത്തെ ഇന്ത്യ ലോകത്തെ മുഴുവന്‍ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നു''

''മുമ്പത്തെ പ്രതിരോധാത്മകവും ആശ്രിതവുമായ മനഃശാസ്ത്രത്തിന്റെ ദോഷകരമായ ആഘാതം അനുഭവിക്കാത്ത വിധത്തില്‍ നിങ്ങളുടെ തലമുറ ഭാഗ്യവാന്മാരാണ്.  ഇതിന്റെ ഖ്യാതി നിങ്ങള്‍ക്കെല്ലാവര്‍ക്കുമാണ്, നമ്മുടെ യുവജനങ്ങള്‍ക്കാണ്''.

''കേന്ദ്ര ഗവണ്‍മെന്റ് ഇന്ന് രാജ്യത്തെ യുവാക്കളുടെ ശക്തിയില്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങള്‍ക്കായി മേഖലകള്‍ ഒന്നിനുപുറകെ ഒന്നായി തുറക്കുന്നത്''.

'ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനംകൊണ്ടാണ് നമ്മള്‍ ഉക്രെയ്‌നില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ഞങ്ങളുടെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നത്'


Posted On: 06 MAR 2022 3:22PM by PIB Thiruvananthpuram

പൂനെയിലെ സിംബയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.  സിംബയോസിസ് ആരോഗ്യധാമും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

സിംബയോസിസിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, സര്‍വകലാശാലയുടെ 'വസുധൈവ് കുടുംബകം' (ലോകം ഒരൊറ്റ കുടുംബം) എന്ന മുദ്രാവാക്യം ശ്രദ്ധിക്കുകയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ രൂപത്തില്‍ ഈ ആധുനിക സ്ഥാപനം ഇന്ത്യയുടെ പുരാതന പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് പറയുകയും ചെയ്തു. 'അറിവ് എല്ലായിടത്തും വ്യാപിക്കണം, ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി അറിവ് മാറണം, ഇതാണ് നമ്മുടെ സംസ്‌കാരം. ഈ പാരമ്പര്യം നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,' അദ്ദേഹം പറഞ്ഞു.

നവ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് നമ്മുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ ദൗത്യങ്ങള്‍ നിങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്നത്തെ ഇന്ത്യ ലോകത്തെ മുഴുവന്‍ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നു,'' അദ്ദേഹം പറഞ്ഞു.  കൊറോണ പ്രതിരോധ കുത്തിവയ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എങ്ങനെ ലോകത്തിന് മുന്നില്‍ തങ്ങളുടെ കഴിവ് തെളിയിച്ചുവെന്ന് പുനെ നിവാസികള്‍ക്ക് നന്നായി അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉക്രെയ്ന്‍ പ്രതിസന്ധി ഘട്ടത്തില്‍ ഓപ്പറേഷന്‍ ഗംഗയിലൂടെ ഇന്ത്യ തങ്ങളുടെ പൗരന്മാരെ യുദ്ധമേഖലയില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കുകയാണ്. ഇക്കാര്യത്തില്‍ അദ്ദേഹം ഇന്ത്യയുടെ സ്വാധീനം എടുത്തുപറഞ്ഞു.  ''ലോകത്തിലെ വലിയ രാജ്യങ്ങള്‍ക്കുപോലും അങ്ങനെ ചെയ്യുന്നത് ബുദ്ധിമുട്ടാണ്.  എന്നാല്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനമാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നമ്മുടെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നത്,' അദ്ദേഹം പറഞ്ഞു

രാജ്യത്തിന്റെ മാറിയ മനോഭാവത്തിനു പ്രധാനമന്ത്രി അടിവരയിട്ടു.  ''മുമ്പത്തെ പ്രതിരോധാത്മകവും ആശ്രിതവുമായ മനഃശാസ്ത്രത്തിന്റെ ദോഷകരമായ ആഘാതം അനുഭവിക്കാത്ത വിധത്തില്‍ നിങ്ങളുടെ തലമുറ ഭാഗ്യവാന്മാരാണ്. ഈ മാറ്റം നാട്ടില്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ ആദ്യ അംഗീകാരം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്, നമ്മുടെ യുവാക്കള്‍ക്കാണ്''. അദ്ദേഹം പറഞ്ഞു,

മുമ്പ് കൈയെത്താത്ത മേഖലയായി കണക്കാക്കിയിരുന്നവയില്‍ ഇന്ത്യ ആഗോള തലത്തില്‍ ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ നിര്‍മ്മാതാക്കളായി ഇന്ത്യ മാറി.  ഏഴ് വര്‍ഷം മുമ്പ് ഇന്ത്യയില്‍ രണ്ട് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്ന് 200 ലധികം നിര്‍മ്മാണ യൂണിറ്റുകള്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രതിരോധത്തില്‍ പോലും ലോകത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായി അംഗീകരിക്കപ്പെട്ട ഇന്ത്യ ഇപ്പോള്‍ പ്രതിരോധ കയറ്റുമതി രാജ്യമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  രണ്ട് പ്രധാന പ്രതിരോധ ഇടനാഴികള്‍ വരുന്നു. അവിടെ രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഏറ്റവും വലിയ ആധുനിക ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകള്‍ തുറക്കുന്നത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ജിയോ സ്‌പേഷ്യല്‍ സിസ്റ്റംസ്, ഡ്രോണുകള്‍, സെമി കണ്ടക്ടറുകള്‍, ബഹിരാകാശ സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സമീപകാല പരിഷ്‌കാരങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ''രാജ്യത്തെ സര്‍ക്കാര്‍ ഇന്ന് രാജ്യത്തെ യുവാക്കളുടെ ശക്തിയില്‍ വിശ്വസിക്കുന്നു.  അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങള്‍ക്കായി മേഖലകള്‍ ഒന്നിനുപുറകെ ഒന്നായി തുറക്കുന്നത്.

 ''നിങ്ങള്‍ ഏത് മേഖലയിലാണെങ്കിലും, നിങ്ങളുടെ തൊഴിലിന് നിങ്ങള്‍ എങ്ങനെ ലക്ഷ്യങ്ങള്‍ വെക്കുന്നുവോ, അതുപോലെ തന്നെ രാജ്യത്തിനായി നിങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം,'' ശ്രീ മോദി അഭ്യര്‍ത്ഥിച്ചു.  പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  അവരുടെ ആരോഗ്യം നിലനിര്‍ത്താനും സന്തോഷത്തോടെയും ഉന്മേഷത്തോടെയും തുടരാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. 'നമ്മുടെ ലക്ഷ്യങ്ങള്‍ വ്യക്തിഗത വളര്‍ച്ചയില്‍ നിന്ന് ദേശീയ വളര്‍ച്ചയിലേക്ക് പോകുമ്പോള്‍, രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയാണെന്ന തോന്നല്‍ ഉടലെടുക്കുന്നു', ശ്രീ മോദി പറഞ്ഞു.

 ദേശീയവും ആഗോളവുമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ വര്‍ഷവും പ്രവര്‍ത്തിക്കാനുള്ള തീമുകള്‍ തിരഞ്ഞെടുക്കാനും ഈ തീമുകളെ ദേശീയ, അന്തര്‍ദേശീയ ആവശ്യങ്ങളുമായി ചേര്‍ത്തു കാണാനും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇവയുടെ ഫലങ്ങളും ആശയങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസുമായും പങ്കിടാമെന്നും അദ്ദേഹം പറഞ്ഞു.

---ND--
 

Addressing the Golden Jubilee celebrations of Symbiosis University. https://t.co/FHOLRKkrU9

— Narendra Modi (@narendramodi) March 6, 2022

मुझे ये भी बताया गया है कि Symbiosis ऐसी University है जहां ‘वसुधैव कुटुम्बकम्’ पर अलग से एक कोर्स है।

ज्ञान का व्यापक प्रसार हो, ज्ञान पूरे विश्व को एक परिवार के रूप में जोड़ने का माध्यम बने, ये हमारी संस्कृति रही है।

मुझे खुशी है कि ये परंपरा हमारे देश में आज भी जीवंत है: PM

— PMO India (@PMOIndia) March 6, 2022

आज आपका देश दुनिया की सबसे बड़ी economies में शामिल है।

दुनिया का तीसरा सबसे बड़ा start-up ecosystem आज हमारे देश में है: PM @narendramodi

— PMO India (@PMOIndia) March 6, 2022

स्टार्टअप इंडिया, स्टैंडअप इंडिया, मेक इन इंडिया और आत्मनिर्भर भारत जैसे मिशन आपके aspirations को represent कर रहे हैं।

आज का इंडिया innovate कर रहा है, improve कर रहा है, और पूरी दुनिया को influence कर रहा है: PM @narendramodi

— PMO India (@PMOIndia) March 6, 2022

पुणे में रहने वाले लोग तो अच्छी तरह जानते हैं कि कोरोना वैक्सीनेशन को लेकर भारत ने किस तरह पूरी दुनिया के सामने अपना सामर्थ्य दिखाया है।

अभी आप लोग यूक्रेन संकट के समय भी देख रहे हैं कि कैसे ऑपरेशन गंगा चलाकर भारत अपने नागरिकों को युद्ध क्षेत्र से सुरक्षित बाहर निकाल रहा है: PM

— PMO India (@PMOIndia) March 6, 2022

आपकी जेनेरेशन एक तरह से खुशनसीब है कि उसे पहले वाली defensive और dependent psychology का नुकसान नहीं उठाना पड़ा।

लेकिन, देश में अगर ये बदलाव आया है तो इसका सबसे पहला क्रेडिट भी आप सभी को जाता है, हमारे युवा को जाता है, हमारे youth को जाता है: PM @narendramodi

— PMO India (@PMOIndia) March 6, 2022

Mobile manufacturing में भारत दुनिया का दूसरा सबसे बड़ा देश बनकर उभरा है।

सात साल पहले भारत में सिर्फ 2 मोबाइल मैन्यूफैक्चरिंग कंपनियां थीं, आज 200 से ज्यादा मैन्यूफैक्चरिंग यूनिट्स इस काम में जुटी हैं: PM @narendramodi

— PMO India (@PMOIndia) March 6, 2022

आज देश में जो सरकार है, वो देश के युवाओं के सामर्थ्य पर, आपके सामर्थ्य पर भरोसा करती है।

इसलिए हम एक के बाद एक सेक्टर्स को आपके लिए खोलते जा रहे हैं।

इन अवसरों का खूब फायदा उठाइए: PM @narendramodi

— PMO India (@PMOIndia) March 6, 2022

आप चाहे जिस किसी फील्ड में हों, जिस तरह आप अपने career के लिए goals set करते हैं, उसी तरह आपके कुछ goals देश के लिए होने चाहिए: PM @narendramodi

— PMO India (@PMOIndia) March 6, 2022


(Release ID: 1803359) Visitor Counter : 162