പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പൂനെ സന്ദര്‍ശിച്  പൂനെ മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു 

പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടു, ആര്‍.കെ. ലക്ഷ്മണ്‍ ആര്‍ട്ട് ഗാലറി-മ്യൂസിയം ഉദ്ഘാടനം ചെയ്തു

''നമ്മുടെ എല്ലാവരുടെയും ഹൃദയത്തില്‍ കുടികൊള്ളുന്ന ശിവാജി മഹാരാജിന്റെ ഈ പ്രതിമ യുവതലമുറയില്‍ ദേശസ്‌നേഹത്തിന്റെ ചൈതന്യം ഉണര്‍ത്തും''

''വിദ്യാഭ്യാസം, ഗവേഷണം വികസനം, ഐ.ടി, ഓട്ടോമൊബൈല്‍ എന്നീ മേഖലകളില്‍ പൂനെ തുടര്‍ച്ചയായി അതിന്റെ സ്വതം ശക്തിപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ആധുനിക സൗകര്യങ്ങള്‍ പൂനെയിലെ ജനങ്ങളുടെ ആവശ്യമാണ്, പൂനെയിലെ ജനങ്ങളുടെ ഈ ആവശ്യം മനസ്സില്‍വച്ചുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്''

''ഈ മെട്രോ പൂനെയിലെ സഞ്ചാരം സുഗമമാക്കും, മലിനീകരണത്തില്‍ നിന്നും തടസങ്ങളില്‍ നിന്നും ആശ്വാസം നല്‍കും, പൂനെയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും''

''അതിവേഗം വളരുന്ന ഇന്നത്തെ ഇന്ത്യയില്‍, നമ്മള്‍ വേഗതയിലും അളവിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പിഎം-ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്''

''ആധുനികതയ്‌ക്കൊപ്പം, പൂനെയുടെ പുരാതന പാരമ്പര്യത്തിനും മഹാരാഷ്ട്രയുടെ പ്രതാപത്തിനും നഗരാസൂത്രണത്തില്‍ തുല്യ സ്ഥാനം നല്‍കും''


Posted On: 06 MAR 2022 2:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൂനെ മെട്രോ റെയില്‍ പദ്ധതിയുടെയും   വിവിധ വികസന പദ്ധതികളുടെയും  ഉദ്ഘാടനം പൂനെയിൽ  നിര്‍വഹിച്ചു . വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍, കേന്ദ്ര മന്ത്രി ശ്രീ രാംദാസ് അത്താവലെ, പാര്‍ലമെന്റ് അംഗം ശ്രീ പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ സംസാരിക്കവേ സ്വാതന്ത്ര്യസമരത്തിലെ പൂനെയുടെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിക്കുകയും ലോകമാന്യ തിലക്, ചാപേക്കര്‍ സഹോദരന്മാര്‍, ഗോപാല്‍ ഗണേഷ് അഗാര്‍ക്കര്‍, സേനാപതി ബപത്, ഗോപാല്‍ കൃഷ്ണ ദേശ്മുഖ്, ആര്‍.ജി. ഭണ്ഡാര്‍കര്‍, മഹാദേവ് ഗോവിന്ദ് റാനഡെ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. രാംഭൗ മല്‍ഗിയെയും ബാബാ സാഹേബ് പുരന്ദരെയെയും അദ്ദേഹം വണങ്ങുകയും ചെയ്തു.
നേരത്തെ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി,  മഹാനായ യോദ്ധാവായിരുന്ന ആ  രാജാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ''നമ്മുടെ എല്ലാവരുടെയും ഹൃദയത്തില്‍ കുടികൊള്ളുന്ന ശിവാജി മഹാരാജിന്റെ ഈ പ്രതിമ യുവതലമുറയില്‍ ദേശസ്‌നേഹത്തിന്റെ ചൈതന്യം ഉണര്‍ത്തും'', അദ്ദേഹം പറഞ്ഞു.

''പൂനെ മെട്രോയുടെ ശിലാസ്ഥാപനത്തിന് നിങ്ങള്‍ എന്നെ ക്ഷണിച്ചതും ഇപ്പോള്‍ അത് ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം നല്‍കിയതും എന്റെ ഭാഗ്യമാണ്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന സന്ദേശവും ഇതിലുണ്ട്.'' നേരത്തെ നടന്ന പുനെ മെട്രായുടെ ഉദ്ഘാടനത്തിനെ പരാമര്‍ശിച്ചുകൊണ്ട് .പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ഗവേഷണം വികസനം, ഐ.ടി (വിവരസാങ്കേതിക വിദ്യ), ഓട്ടോമൊബൈല്‍ എന്നീ മേഖലകളില്‍ പൂനെ തുടര്‍ച്ചയായി അതിന്റെ സ്വത്വം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. അത്തരമൊരു സാഹചര്യത്തില്‍, പൂനെയിലെ ജനങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ആവശ്യമാണ്, പൂനെയിലെ ജനങ്ങളുടെ ഈ ആവശ്യം മനസ്സില്‍വച്ചുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.

2014 വരെ വളരെ കുറച്ച് നഗരങ്ങളില്‍ മാത്രമാണ് മെട്രോ സര്‍വീസ് ഉണ്ടായിരുന്നുള്ളൂ, ഇന്ന് രണ്ട് ഡസനിലധികം നഗരങ്ങളില്‍ ഒന്നുകില്‍ മെട്രോ സേവനങ്ങളുടെ ഗുണംലഭിക്കുകയോ അല്ലെങ്കില്‍ അത് ലഭിക്കുന്നതിന്റെ വക്കിലോ ആണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. മുംബൈ, താനെ, നാഗ്പൂര്‍, പിംപ്രി ചിഞ്ച്‌വാഡ് പൂനെ എന്നിവിടങ്ങള്‍ പരിശോധിച്ചാല്‍ മഹാരാഷ്ട്രയ്ക്ക് ഈ വിപുലീകരണത്തില്‍ ഗണ്യമായ പങ്കുണ്ട്-അദ്ദേഹം പറഞ്ഞു. ''ഈ മെട്രോ പൂനെയിലെ സഞ്ചാരം സുഗമമാക്കും, മലിനീകരണത്തില്‍ നിന്നും തടസങ്ങളില്‍ നിന്നും ആശ്വാസം നല്‍കും, പൂനെയിലെ ജനങ്ങളുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കും'', പ്രധാനമന്ത്രി പറഞ്ഞു. മെട്രോയും മറ്റ് പൊതുഗതാഗതവും ഉപയോഗിക്കുന്നത് ശീലമാക്കാന്‍ പൂനെയിലെ ജനങ്ങളോട് പ്രത്യേകിച്ച് സാമ്പത്തികഭദ്രതയുള്ള ആളുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

വര്‍ദ്ധിച്ചുവരുന്ന നഗര ജനസംഖ്യ ഒരുപോലെ അവസരവും വെല്ലുവിളിയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ തൃപ്തികരമായി നേരിടുന്നതിന്, ബഹുജന ഗതാഗത സംവിധാനം വികസിപ്പിക്കുക എന്നതാണ് പ്രധാന ഉത്തരം. വൈദ്യുതി ബസുകള്‍, വൈദ്യുതി കാറുകള്‍, വൈദ്യുതി ഇരുചക്ര വാഹനങ്ങള്‍ എന്നിങ്ങനെയുള്ള ഹരിത ഗതാഗതം, കുടുതല്‍ നല്‍കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമായ രാജ്യത്തെ വളരുന്ന നഗരങ്ങള്‍ക്കായുള്ള കാഴ്ചപ്പാടിന്റെ പട്ടികയും അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ ''എല്ലാ നഗരങ്ങളിലും എല്ലാ ഗതാഗത സൗകര്യങ്ങള്‍ക്കുമായി ആളുകള്‍ ഒറ്റ കാര്‍ഡ് ഉപയോഗിക്കുന്ന 'സ്മാര്‍ട്ട് മൊബിലിറ്റി വേണം. ഈ സൗകര്യം സ്മാര്‍ട്ടാക്കാന്‍ എല്ലാ നഗരങ്ങളിലും സംയോജിത ആദേശ നിയന്ത്രണ (ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍) കേന്ദ്രവും ഉണ്ടായിരിക്കണം. ചാക്രിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എല്ലാ നഗരങ്ങളിലും ആധുനിക മാലിന്യ സംസ്‌കരണ സംവിധാനവും ഉണ്ടായിരിക്കണം. എല്ലാ നഗരങ്ങളിലും അധികജലസമ്പത്തിനായി ആവശ്യമായ ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ ഉണ്ടായിരിക്കണം, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് മികച്ച ക്രമീകരണങ്ങള്‍ നടത്തണം'', പ്രധാനമന്ത്രി വിശദീകരിച്ചു. മാലിന്യത്തില്‍ നിന്ന് സമ്പത്തുണ്ടാക്കാന്‍ അത്തരം നഗരങ്ങളില്‍ ഗോബര്‍ദനും ബയോഗ്യാസ് പ്ലാന്റുകളും ഉണ്ടാകുമെന്നുമുള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. എല്‍.ഇ.ഡി ബള്‍ബിന്റെ ഉപയോഗം പോലുള്ള ഊര്‍ജ കാര്യക്ഷമത നടപടികള്‍ ഈ നഗരങ്ങളുടെ മുഖമുദ്രയായിരിക്കണം. അമൃത് മിഷനും റേറ നിയമങ്ങളും നഗരങ്ങൾക്ക്  പുതിയ കരുത്തുകള്‍ കൊണ്ടുവരുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

നഗരങ്ങളുടെ ജീവിതത്തില്‍ നദികളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി, ആവര്‍ത്തിച്ചു പറയുകയും ഈ സുപ്രധാന ജീവരേഖകളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ഒരു പുതിയ അവബോധം സൃഷ്ടിക്കുന്നതിനായി അത്തരം നദീ നഗരങ്ങളില്‍ നദി ഉത്സവങ്ങള്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

''ഏത് രാജ്യത്തും ആധുനിക പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഏറ്റവും സുപ്രധാനമായ കാര്യം വേഗതയും വലിപ്പവുമാണ്. എന്നാല്‍ പതിറ്റാണ്ടുകളായി, പ്രധാനപ്പെട്ട പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ വളരെ സമയമെടുക്കുന്നതരത്തിലുള്ള സംവിധാനങ്ങളാണ് നമുക്കുണ്ടായിരുന്നത്. അലസമായ ഈ മനോഭാവം രാജ്യത്തിന്റെ വികസനത്തെയും ബാധിക്കുന്നുണ്ടായിരുന്നു''. അടിസ്ഥാന സൗകര്യവികസനത്തിനായുള്ള പുതിയ സമീപനത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു, '' അതിവേഗം വളരുന്ന ഇന്നത്തെ ഇന്ത്യയില്‍, നാം വേഗതയിലും വലിപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പിഎം-ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്'' പ്രധാനമന്ത്രി തുടര്‍ന്നു. എല്ലാ പങ്കാളികള്‍ക്കും മുഴുവന്‍ വിവരങ്ങളോടും ശരിയായ ഏകോപനത്തോടും കൂടി പ്രവര്‍ത്തിക്കുമെന്നതിനായുള്ള സംയോജിത ശ്രദ്ധ ഗതിശക്തി പദ്ധതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

''ആധുനികതയ്‌ക്കൊപ്പം, പൂനെയുടെ പുരാതന പാരമ്പര്യത്തിനും മഹാരാഷ്ട്രയുടെ പ്രതാപത്തിനും നഗരാസൂത്രണത്തില്‍ തുല്യ സ്ഥാനം നല്‍കുന്നതില്‍'' ഉപസംഹാരത്തില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

പൂനെയിലെ നഗര ചലനാത്മതയ്ക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമമാണ്പുനെ മെട്രോ റെയില്‍ പദ്ധതി. പദ്ധതിയുടെ ശിലാസ്ഥാപനം 2016 ഡിസംബര്‍ 24-ന് പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചു. മൊത്തം 32.2 കിലോമീറ്ററുള്ള പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 11,400 കോടിയിലധികം രൂപ ചെലവിലാണ് പദ്ധതിയുടെ നിര്‍മ്മിക്കുന്നത്. ഗാര്‍വെയര്‍ മെട്രോ സ്‌റ്റേഷനിലെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി അവിടെ നിന്ന് ആനന്ദ്‌നഗര്‍ മെട്രോ സ്‌റ്റേഷനിലേക്ക് മെട്രോ യാത്ര നടത്തുകയും ചെയ്തു.

--ND--

 

Ensuring convenient and comfortable travel for the people of Pune.

PM @narendramodi inaugurated the Pune Metro and travelled on board with his young friends. pic.twitter.com/154a2mJk8f

— PMO India (@PMOIndia) March 6, 2022

On landing in Pune, PM @narendramodi unveiled a statue of Chhatrapati Shivaji Maharaj. pic.twitter.com/0zKyhORNRI

— PMO India (@PMOIndia) March 6, 2022

 

 

മുള-മുത നദി പദ്ധതികളുടെ പുനരുജ്ജീവനത്തിന്റെയും മലിനീകരണ നിയന്ത്രണത്തിന്റെയും തറക്കല്ലിടൽ അദ്ദേഹം നിർവഹിച്ചു. നദിയുടെ 9 കിലോമീറ്റർ ദൂരത്തിൽ 1080 കോടി രൂപ ചെലവിൽ പദ്ധതി പുനരുജ്ജീവിപ്പിക്കും. നദീതീര സംരക്ഷണം, ഇന്റർസെപ്റ്റർ മലിനജല ശൃംഖല, പൊതു സൗകര്യങ്ങൾ, ബോട്ടിംഗ് പ്രവർത്തനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും. 1470 കോടിയിലധികം രൂപ ചെലവിൽ "ഒരു നഗരം ഒരു ഓപ്പറേറ്റർ" എന്ന ആശയത്തിൽ മുള-മുത നദിയിലെ മലിനീകരണ നിവാരണ പദ്ധതി നടപ്പിലാക്കും. പദ്ധതിക്ക് കീഴിൽ മൊത്തം 11 മലിനജല ശുദ്ധീകരണ പ്ലാന്റുകൾ നിർമ്മിക്കും, ഏകദേശം 400 എം എൽ ഡി ശേഷിയുണ്ട്. ബാനേറിൽ നിർമ്മിച്ച 140 ഇ-ബസുകളുടെയും ഇ-ബസ് ഡിപ്പോയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

പൂനെയിലെ ബലേവാഡിയിൽ നിർമ്മിച്ച ആർ.കെ ലക്ഷ്മൺ ആർട്ട് ഗാലറി-മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മാൽഗുഡി ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ മാതൃകയാണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം, അത് ഓഡിയോ-വിഷ്വൽ ഇഫക്‌റ്റിലൂടെ ജീവസുറ്റതാക്കും. കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷ്മൺ വരച്ച കാർട്ടൂണുകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

ഈ പരിപാടിക്ക് മുമ്പ് പുണെ മുനിസിപ്പൽ കോർപ്പറേഷൻ വളപ്പിൽ ശ്രീ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഏകദേശം 9.5 അടി ഉയരമുള്ള ഈ പ്രതിമ 1850 കിലോഗ്രാം വെങ്കലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

A boost to urban infra Pune. Watch. https://t.co/9X3mvgEpYm

— Narendra Modi (@narendramodi) March 6, 2022

मुझे छत्रपति शिवाजी महाराज जी की भव्य प्रतिमा का लोकार्पण करने का सौभाग्य मिला है।

हम सभी के हृदय में बसने वाले शिवाजी महाराज जी की ये प्रतिमा, युवा पीढ़ी में राष्ट्रभक्ति की प्रेरणा जगाएगी: PM @narendramodi

— PMO India (@PMOIndia) March 6, 2022

ये मेरा सौभाग्य है कि पुणे मेट्रो के शिलान्यास के लिए आपने मुझे बुलाया था और अब लोकार्पण का भी आपने मुझे अवसर दिया है।

इसमें ये संदेश भी है कि समय पर योजनाओं को पूरा किया जा सकता है: PM @narendramodi

— PMO India (@PMOIndia) March 6, 2022

पुणे ने एजुकेशन, रिसर्च एंड डेवलपमेंट, आईटी और ऑटोमोबिल के क्षेत्र में भी अपनी पहचान निरंतर मजबूत की है।

ऐसे में आधुनिक सुविधाएं, पुणे के लोगों की जरूरत हैं और हमारी सरकार पुणेवासियों की इसी आवश्यकता को ध्यान में रखते हुए काम कर रही है: PM @narendramodi

— PMO India (@PMOIndia) March 6, 2022

2014 तक देश के सिर्फ दिल्ली-NCR में ही मेट्रो का एक व्यापक विस्तार हुआ था।

बाकि इक्का-दुक्का शहरों में मेट्रो पहुंचनी शुरु ही हुई थी।

आज देश के 2 दर्जन से अधिक शहरों में मेट्रो या तो ऑपरेशनल हो चुकी है या फिर जल्द चालू होने वाली है: PM @narendramodi

— PMO India (@PMOIndia) March 6, 2022

हमारी सरकार का प्रयास है कि हर शहर में ज्यादा से ज्यादा ग्रीन ट्रांसपोर्ट हो, इलेक्ट्रिक बसें हों, इलेक्ट्रिक कारें हों, इलेक्ट्रिक दोपहिया वाहन हों।

हर शहर में स्मार्ट मोबिलिटी हो, लोग ट्रांसपोर्ट सुविधाओं के लिए एक ही कार्ड का इस्तेमाल करें: PM @narendramodi

— PMO India (@PMOIndia) March 6, 2022

किसी भी देश में आधुनिक इंफ्रास्ट्रक्चर के विकास के लिए जो चीज सबसे जरूरी है वो है स्पीड और स्केल।

लेकिन दशकों तक हमारे यहां ऐसी व्यवस्थाएं रहीं कि अहम परियोजनाओं को पूरा होने में काफी देर हो जाती थी।

ये सुस्त रवैया, देश के विकास को भी प्रभावित करता रहा है: PM @narendramodi

— PMO India (@PMOIndia) March 6, 2022


(Release ID: 1803356) Visitor Counter : 189