ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര സായുധ പോലീസ് സേനയുടെ ആധുനികവൽക്കരണ പദ്ധതി-IV ന് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം
Posted On:
04 MAR 2022 11:29AM by PIB Thiruvananthpuram
കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) ആധുനികവൽക്കരണ പദ്ധതി-III ന്റെ തുടർച്ചയായി, IV-മത് പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകി.
മൊത്തം 1,523 കോടി രൂപയുടെ സാമ്പത്തിക വകയിരുത്തൽ ഉള്ള സിഎപിഎഫ് ആധുനികവൽക്കരണ പദ്ധതി-IV, ആഭ്യന്തര മന്ത്രാലയമാണ് 01.02.2022 മുതൽ 31.03.2026 വരെ നടപ്പിലാക്കുക. വിവിധ പ്രദേശങ്ങളിലെ കേന്ദ്ര സായുധ സേനയുടെ വിന്യാസ രീതി കണക്കിലെടുത്ത്, പ്രവർത്തന ആവശ്യകതയ്ക്കനുസൃതമായ ഉപകരണങ്ങൾ, അത്യാധുനിക ആയുധങ്ങൾ എന്നിവ സേനയ്ക്ക് ലഭ്യമാക്കും. കൂടാതെ, സിഎപിഎഫിന് നവീകരിച്ച ഐടി അധിഷ്ഠിത സേവനങ്ങളും നൽകും.
രാജ്യത്തെ ആഭ്യന്തര സുരക്ഷാ സാഹചര്യത്തെ ഗുണപരമായി സ്വാധീനിക്കുന്ന വിധത്തിൽ സിഎപിഎഫിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത/തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതിയുടെ നിർവഹണം സഹായിക്കും.
***
(Release ID: 1802960)
Visitor Counter : 209
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada