സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
അഞ്ച് വർഷത്തേക്ക് 1,600 കോടി രൂപ ബജറ്റോടെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എ ബി ഡി എം) നടപ്പാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ടെലിമെഡിസിൻ പോലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആരോഗ്യ സേവനങ്ങളുടെ ദേശീയ പോർട്ടബിലിറ്റി പ്രാപ്തമാക്കുന്നതിലൂടെയും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷയുടെ പ്രാപ്യത എ ബി ഡി എം മെച്ചപ്പെടുത്തും.
പൗരന്മാർക്ക് അവരുടെ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പറുകൾ സൃഷ്ടിക്കാൻ കഴിയും, അതിലേക്ക് അവരുടെ ഡിജിറ്റൽ ഹെൽത്ത് റെക്കോർഡുകൾ ബന്ധിപ്പിക്കാൻ കഴിയും.
Posted On:
26 FEB 2022 1:55PM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി അഞ്ച് വർഷത്തേക്ക് 1,600 കോടി രൂപ ബജറ്റോടെ ദേശീയ തലത്തിൽ സമാരംഭം കുറയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (എബിഡിഎം) നിർവഹണ ഏജൻസി ദേശീയ ആരോഗ്യ അതോറിറ്റി (എൻഎച്ച്എ) ആയിരിക്കും.
ആരോഗ്യ പരിരക്ഷാ ആവാസവ്യവസ്ഥയിലുടനീളമുള്ള ഡിജിറ്റൽ ആരോഗ്യ സൊല്യൂഷനുകൾ വർഷങ്ങളായി വളരെയധികം പ്രയോജനം ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്, കോവിൻ , ആരോഗ്യ സേതു, ഇ സഞ്ജീവനി എന്നിവ ആരോഗ്യ സംരക്ഷണം പ്രാപ്യമാക്കുന്നതിൽ സാങ്കേതികവിദ്യയ്ക്ക് വഹിക്കാനാകുന്ന പങ്ക് കൂടുതൽ പ്രകടമാക്കുന്നു. എന്നിരുന്നാലും, തുടർച്ചയായ പരിചരണത്തിനും വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനും അത്തരം പരിഹാരങ്ങൾ സമന്വയിപ്പിക്കേണ്ടതുണ്ട്.
ജൻധൻ, ആധാർ, മൊബൈൽ (ജെ എ എം ) ത്രിത്വത്തിന്റെ രൂപത്തിലും ഗവണ്മെന്റിന്റെ മറ്റ് ഡിജിറ്റൽ സംരംഭങ്ങളായും രൂപപ്പെടുത്തിയ അടിത്തറയെ അടിസ്ഥാനമാക്കി, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം) വിപുലമായ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നു. ഡാറ്റ, ഇൻഫർമേഷൻ, അടിസ്ഥാനസൗകര്യ സേവനങ്ങൾ, ആരോഗ്യ സംബന്ധിയായ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, രഹസ്യസ്വഭാവം, സ്വകാര്യത എന്നിവ ഉറപ്പാക്കിക്കൊണ്ട് തുറന്നതും പരസ്പര പ്രവർത്തനക്ഷമവും നിലവാരം പുലർത്തുന്നതുമായ ഡിജിറ്റൽ സംവിധാനങ്ങൾ ശരിയായി പ്രയോജനപ്പെടുത്തുന്നു.
എ ബി ഡി എമ്മിന് കീഴിൽ, പൗരന്മാർക്ക് അവരുടെ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പറുകൾ സൃഷ്ടിക്കാൻ കഴിയും, അതിലേക്ക് അവരുടെ ഡിജിറ്റൽ ആരോഗ്യ രേഖകൾ ബന്ധിപ്പിക്കാൻ കഴിയും. വിവിധ ആരോഗ്യ പരിരക്ഷാ ദാതാക്കളിൽ ഉടനീളം വ്യക്തികൾക്കായി ആരോഗ്യ രേഖകൾ സൃഷ്ടിക്കാനും ആരോഗ്യ പരിരക്ഷാ ദാതാക്കളുടെ ക്ലിനിക്കൽ തീരുമാനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ടെലിമെഡിസിൻ പോലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആരോഗ്യ സേവനങ്ങളുടെ ദേശീയ പോർട്ടബിലിറ്റി പ്രാപ്തമാക്കുന്നതിലൂടെയും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷയുടെ തുല്യമായ പ്രാപ്യത മിഷൻ മെച്ചപ്പെടുത്തും.
ലഡാക്ക്, ചണ്ഡീഗഡ്, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ എൻഎച്ച്എ വികസിപ്പിച്ച സാങ്കേതിക പ്ലാറ്റ്‌ഫോമിന്റെ വിജയകരമായ നടത്തിപ്പിലൂടെ എബിഡിഎമ്മിന്റെ പൈലറ്റ് പൂർത്തിയാക്കി. പൈലറ്റ് സമയത്ത്, ഡിജിറ്റൽ സാൻഡ്‌ബോക്‌സ് സൃഷ്‌ടിക്കപ്പെട്ടു, അതിൽ 774-ലധികം പങ്കാളി പരിഹാരങ്ങൾ സംയോജനത്തിന് വിധേയമാണ്. 2022 ഫെബ്രുവരി 24 വരെ, 17,33,69,087 ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ സൃഷ്ടിക്കുകയും 10,114 ഡോക്ടർമാരും 17,319 ആരോഗ്യ സൗകര്യങ്ങളും എബിഡിഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫലപ്രദമായ പൊതുജനാരോഗ്യ ഇടപെടലുകൾക്കായി തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് എ ബി ഡി എം സൗകര്യമൊരുക്കുക മാത്രമല്ല, അത് നവീകരണത്തെ ഉത്തേജിപ്പിക്കുകയും ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
-ND-
(Release ID: 1801348)
Visitor Counter : 274
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam