രാജ്യരക്ഷാ മന്ത്രാലയം

യു.കെ-യിൽ നടക്കുന്ന 'കോബ്ര വാരിയർ' അഭ്യാസത്തിൽ ഇന്ത്യൻ വ്യോമസേന പങ്കെടുക്കും

Posted On: 23 FEB 2022 2:17PM by PIB Thiruvananthpuram

2022 മാർച്ച് 06 മുതൽ 27 വരെ യുകെ-യിലെ വാഡിംഗ്ടണിൽ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന 'എക്‌സ് കോബ്ര വാരിയർ 22' എന്ന വ്യോമ അഭ്യാസത്തിൽ ഇന്ത്യൻ വ്യോമസേനയും ഭാഗമാകും. യുകെ-യുടെയും  മറ്റ് മുൻനിര വ്യോമസേനകളുടെയും പോർവിമാനങ്ങൾക്കൊപ്പം ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസും അഭ്യാസത്തിൽ പങ്കെടുക്കും.

വ്യോമസേനകളുടെ പ്രവർത്തനപരമായ പ്രദർശനത്തിനും മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കുന്നതിനും അതുവഴി യുദ്ധ ശേഷി വർധിപ്പിക്കുന്നതിനും സൗഹൃദബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ അഭ്യാസം. തേജസ് യുദ്ധവിമാനത്തിന്റെ പ്രവർത്തന ശേഷി പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണിത്.

ഇതിനായി അഞ്ച് തേജസ് വിമാനങ്ങൾ യു കെ-യിലേക്ക് പോകും.(Release ID: 1800548) Visitor Counter : 195