രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

‘വിജ്ഞാൻ സർവത്ര പൂജയതേ’യിൽ പങ്കെടുത്ത് DRDO എറണാകുളം ഉൾപ്പെടെ 16 നഗരങ്ങളിൽ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു

Posted On: 22 FEB 2022 3:58PM by PIB Thiruvananthpuram

 

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ, ‘ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായി രാജ്യത്തുടനീളം നടക്കുന്ന ‘വിജ്ഞാൻ സർവത്ര പൂജയതേ’യിൽ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) പങ്കെടുക്കുന്നു. 2022 ഫെബ്രുവരി 22 മുതൽ 28 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും നൂതന സങ്കേതങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ദേശവ്യാപക പരിപാടിയാണ് ‘വിജ്ഞാൻ സർവത്ര പൂജയതേ’.

എറണാകുളം ഉൾപ്പെടെ 16 നഗരങ്ങളിൽ ‘അമൃത് മഹോത്സവ് സയൻസ് ഷോകേസ്: റോഡ്മാപ്പ് ടു 2047’ എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങളും DRDO സംഘടിപ്പിക്കുന്നുണ്ട്. ഗവേഷണ-വികസന സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ഉയർത്തിക്കാട്ടുന്നതിനും, 2047-ലക്ഷ്യമിട്ടുള്ള  നവീന ആശയങ്ങളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നതിനുമുള്ള അവസരമാണ്  ‘മഹോത്സവ’ ത്തിലെ DRDO യുടെ പങ്കാളിത്തം.

വിവിധ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട DRDO ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ടാകും. DRDO യിലെ ശാസ്ത്രജ്ഞർ 11 വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ വിവിധ വിഷയങ്ങളിൽ രാജ്യത്തുടനീളമുള്ള 33 കേന്ദ്രങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും.

 

(Release ID: 1800335) Visitor Counter : 138