പ്രധാനമന്ത്രിയുടെ ഓഫീസ്‌

യു പി കുശിനഗർ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 17 FEB 2022 10:02AM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ കുശിനഗർ അപകടത്തിലുണ്ടായ  ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായവും നൽകുന്നതിൽ പ്രാദേശിക ഭരണകൂടം പങ്കാളികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ഉത്തർപ്രദേശിലെ കുശിനഗറിലുണ്ടായ അപകടം ഹൃദയഭേദകമാണ്. ഇതിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. പ്രാദേശിക ഭരണകൂടം സഹായിക്കാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും  ശ്രമിക്കുകയാണ്. "

--ND-- 

 

 



(Release ID: 1799007) Visitor Counter : 139