പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രശസ്‌ത ഗായകനും സംഗീതസംവിധായകനുമായ  ബാപ്പി ലാഹിരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

प्रविष्टि तिथि: 16 FEB 2022 9:15AM by PIB Thiruvananthpuram

പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ  ബാപ്പി ലാഹിരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ശ്രീ ബാപ്പി ലാഹിരി ജിയുടെ സംഗീതം എല്ലാം ഉൾക്കൊള്ളുന്നതായിരുന്നു, വൈവിധ്യമാർന്ന വികാരങ്ങൾ മനോഹരമായി പ്രകടിപ്പിക്കുന്നതായിരുന്നു. തലമുറകൾക്കപ്പുറമുള്ള ആളുകൾക്ക് അദ്ദേഹത്തിന്റെ സൃഷ്ടികളുമായി ബന്ധപ്പെടാൻ കഴിയും. അദ്ദേഹത്തിന്റെ സജീവമായ സ്വഭാവം എല്ലാവർക്കും നഷ്ടമാകും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും  അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."

-- ND --

(रिलीज़ आईडी: 1798651) आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Gujarati , Odia , Tamil , Telugu , Kannada