പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം

പുനരുപയോഗ ഊർജത്തെക്കുറിച്ചുള്ള   "ന്യൂ ഫ്രോണ്ടിയേഴ്സ്" പരിപാടിക്ക്   കേന്ദ്ര നവ -പുനരുപയോഗ ഊർജ്ജ മന്ത്രാലയം   ആതിഥേയത്വം വഹിക്കും 

Posted On: 15 FEB 2022 10:27AM by PIB Thiruvananthpuram

.

ന്യൂ ഡൽഹി ,ഫെബ്രുവരി 14 2022  

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി  പുനരുപയോഗിക്കാവുന്ന ഊർജ്ജത്തെക്കുറിച്ച്    "ന്യൂ ഫ്രോണ്ടിയേഴ്‌സ്" എന്ന പേരിൽ ഒരു പരിപാടി  കേന്ദ്ര നവ -പുനരുപയോഗ ഊർജ്ജ മന്ത്രാലയം നടത്തുന്നു. 2022 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 18 വരെയാണ് പരിപാടി.

ഇതിന്റെ ഭാഗമായി,  "ഊർജ്ജ പരിവർത്തനത്തിലെ ഇന്ത്യയുടെ നേതൃത്വം" എന്ന വിഷയത്തിൽ മന്ത്രാലയം,2022 ഫെബ്രുവരി 16-ന് വിഗ്യാൻ ഭവനിൽ  പ്രത്യേക പരിപാടി  നടത്തും. കേന്ദ്ര നവ -പുനരുപയോഗ ഊർജ വകുപ്പ്  മന്ത്രി ശ്രീ ആർ.കെ. സിംഗ്,  സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബ എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും.  പ്രസക്തമായ ഊർജ ഉടമ്പടികൾ   ഉൾപ്പെടെ "പൗരകേന്ദ്രീകൃത ഊർജ്ജ പരിവർത്തനം - ഇന്ത്യൻ ഗാഥ " എന്ന വീഡിയോ പ്രദർശിപ്പിക്കും . തുടർന്ന് വിദ്യാർത്ഥികളുമായും ചിന്തകരുമായും കേന്ദ്ര ഊർജ മന്ത്രി ശ്രീ ആർ കെ സിങ്  സംഭാഷണം നടത്തും .  ഒരു ചോദ്യോത്തര സെഷനും ഇതിൽ ഉൾപ്പെടും .  ഊർജ ഉടമ്പടികൾ (Energy Compacts-E C )സമർപ്പിച്ച വ്യവസായ പ്രമുഖരെ മന്ത്രിയും സഹമന്ത്രിയും അഭിനന്ദിക്കും.  ഊർജ ഉടമ്പടി ബുക്ക്‌ലെറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും .

2022 ഫെബ്രുവരി 17-ന് മന്ത്രാലയം മൂന്ന് വെബിനാറുകളും  സംഘടിപ്പിക്കും.
പരിപാടിയുടെ  അവസാന ദിവസമായ 2022 ഫെബ്രുവരി 18-ന്, ഒരു വെർച്വൽ പ്ലാറ്റ്‌ഫോമിൽ "2070-ഓടെ നെറ്റ് സീറോ കാർബൺ നേടുന്നതിനുള്ള കർമപദ്ധതി " എന്ന വിഷയത്തിൽ ഒരു  സമ്മേളനം സംഘടിപ്പിക്കും. സെഷനിൽ നിരവധി കേന്ദ്ര മന്ത്രാലയങ്ങൾ,  റെയിൽവേ, പുനരുപയോഗ ഊർജ രംഗത്തു  മുൻനിരയിലുള്ള  സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, പൊതുമേഖലാ സംരംഭങ്ങൾ, വ്യവസായ മേഖല , മറ്റ് പങ്കാളികൾ എന്നിവർ പങ്കെടുക്കും. നെറ്റ് സീറോ കാർബൺ എന്ന ലക്‌ഷ്യം നേടുന്നതിനും ഊർജ പരിവർത്തന മാര്ഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും

 
IE/SKY
 


(Release ID: 1798458) Visitor Counter : 366