പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ലോക്‌സഭയിലെ പ്രധാനമന്ത്രിയുടെ മറുപടിയുടെ മലയാളം പരിഭാഷ

Posted On: 07 FEB 2022 11:53PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കാനാണ് ഞാന്‍ ഇവി നില്‍ക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത്, വികസനം കാംക്ഷിക്കുന്ന ഇന്ത്യ എന്നിവയ്ക്കുള്ള സമീപകാല ശ്രമങ്ങളെക്കുറിച്ച് ആദരണീയനായ രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ വിശദമായി തന്നെ സംസാരിച്ചു. ഈ സുപ്രധാന അഭിസംബോധനയില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞ എല്ലാ അംഗങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
സംസാരിക്കുന്നതിന് മുമ്പ് ഇന്നലെ നടന്ന സംഭവം സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്രയും കാലം രാജ്യത്തിന്റെ മനംകവരുകയും പ്രചോദിപ്പിക്കുകയും വികാരനിര്‍ഭരമാക്കുകയും ചെയ്ത ബഹുമാനപ്പെട്ട ലതാ ദീദിയെ രാജ്യത്തിന് നഷ്ടമായി. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ഏകദേശം 36 ഭാഷകളില്‍ അവര്‍ പാടി. ഇത് തന്നെ ഇന്ത്യയുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രചോദനാത്മകമായ ഉദാഹരണം കൂടിയാണ്. ഇന്ന് ഞാന്‍ ബഹുമാനപ്പെട്ട ലതാ ദീദിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്ത് വലിയൊരു മാറ്റമുണ്ടായി എന്നതിന് ചരിത്രം സാക്ഷിയാണ് -- നാമെല്ലാവരും ജീവിക്കുന്ന ഒരു പുതിയ ലോകക്രമത്തിന്. കൊറോണ കാലഘട്ടത്തിന് ശേഷം ലോകം ഒരു പുതിയ ലോകക്രമത്തിലേക്ക്, പുതിയ സംവിധാനങ്ങളിലേക്ക് വളരെ വേഗത്തില്‍ നീങ്ങുന്നത് എനിക്ക് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഇത് ഒരു വഴിത്തിരിവാണ്, ഇന്ത്യ എന്ന നിലയില്‍ നാം ഈ അവസരം നഷ്ടപ്പെടുത്താന്‍ പാടില്ല. പ്രധാന ഇടങ്ങളില്‍ ഇന്ത്യയുടെ ശബ്ദം മുഴങ്ങണം. നേതൃസ്ഥാനത്തിന് ഇന്ത്യ സ്വയം വിലകുറച്ച് കാണരുത്. ഈ സാഹചര്യത്തില്‍, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവും തന്നെ പ്രചോദനാത്മകമായ ഒരു അവസരമാണ്. ആ പ്രചോദനാത്മകമായ അവസരവും പുതിയ പ്രതിജ്ഞകളുമായി രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, പൂര്‍ണ്ണമായ ശേഷികളോടെയും ഊര്‍ജത്തോടും അര്‍പ്പണബോധത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി രാജ്യത്തെ ആ നിലയിലേക്ക് കൊണ്ടുപോകാന്‍ നാം ദൃഢനിശ്ചയം ചെയ്യണം.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
വര്‍ഷങ്ങളായി, രാജ്യം പല മേഖലകളിലും അടിസ്ഥാന സംവിധാനങ്ങളില്‍ വളരെയധികം ഏകീകരണം നേടിയിട്ടുണ്ട്. കൂടാതെ നമ്മള്‍ വളരെ കരുത്തോടെ മുന്നോട്ട് പോകുകയും ചെയ്തു. പാവങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി, വളരെക്കാലമായി നടന്നുവരികയാണ്, എന്നാല്‍ ഇന്ന് അത് നടന്നുവരുന്ന വിപുലീകരിച്ച വേഗത്തിലും വൈവിദ്ധ്യത്തിലൂം ഇന്ന് പാവപ്പെട്ടവരുടെ ഭവനങ്ങള്‍ക്ക് നിരവധി ലക്ഷം രൂപയിലധികം മൂല്യമുണ്ട്. ഒരു വിധത്തില്‍ പറഞ്ഞാല്‍, പക്കാ വീടുള്ള പാവങ്ങളെ ഇന്ന് ലഖ്പതി (ലക്ഷാധിപതി) എന്ന് വിളിക്കാം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായവരുടെ വീടുകളില്‍ ശൗച്യാലയം ഉണ്ടെന്നതില്‍ ഏത് ഇന്ത്യക്കാരനാണ് അഭിമാനിക്കാത്തത്? രാജ്യത്തെ ഗ്രാമങ്ങള്‍ വെിളിയിട വിസര്‍ജ്ജന മുക്തമായതില്‍ ആരാണ് സന്തോഷിക്കാത്തത്? നിങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ തുടങ്ങട്ടെ. വളരെയധികം നന്ദി. നിങ്ങളുടെ സ്‌നേഹം ശാശ്വതമായി നിലനില്‍ക്കട്ടെ!
സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം പാവപ്പെട്ടവന്റെ വീട്ടില്‍ വെളിച്ചം തെളിയുമ്പോള്‍ അത് രാജ്യത്തിന്റെ സന്തോഷത്തിന് ശക്തി പകരുന്നു. ഒരു വീട്ടിലെ പാചകവാതക കണക്ഷന്‍ അഭിമാനത്തിന്റെ പ്രതീകമായി മാറിയ നാട്ടില്‍, പാവപ്പെട്ടവന്റെ വീട്ടില്‍ പാചകവാതക കണക്ഷന്‍ കിട്ടിയതിന്റെ സന്തോഷവും പാവപ്പെട്ട അമ്മയ്ക്ക് പുക അടുപ്പില്‍ നിന്നുള്ള സ്വാതന്ത്ര്യവും
തീര്‍ത്തും വ്യത്യസ്തമാണ്.
നിങ്ങള്‍ ഭൂമിയില്‍ വേരൂന്നിയ വ്യക്തിയാണെങ്കിലും ജനങ്ങള്‍ക്കൊപ്പമാണെങ്കിലും, പാവപ്പെട്ടവര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടാകുന്നതും, നേരിട്ടുള്ള കൈമാറ്റത്തിലൂടെ ഗവണ്‍മെന്റ് അവരുടെ അക്കൗണ്ടുകളിലേക്ക് തുകകള്‍ കൈമാറുന്നത്, ബാങ്കുകളില്‍പോലും പേകാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അവര്‍ തങ്ങളുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും നിങ്ങള്‍ക്ക് വ്യക്തമായി കാണാനാകും.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ ഇപ്പോഴും 2014-ല്‍ കുടുങ്ങിക്കിടക്കുകയും അതില്‍ നിന്ന് കരകയറാന്‍ കഴിയാത്തവരുമാണ്. ആ മാനസികാവസ്ഥ കാരണമാണ് നിങ്ങള്‍ കഷ്ടപ്പെടുന്നതും. രാജ്യത്തെ ജനങ്ങള്‍ നിങ്ങളെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ചിലര്‍ ഇതിനകം തന്നെ മനസ്സിലാക്കിയിട്ടുണ്ട്, മറ്റുചിലര്‍ വൈകി മനസ്സിലാക്കുന്നു, ബാക്കിയുള്ളവര്‍ വരും കാലങ്ങളില്‍ അത് മനസ്സിലാക്കും. നിങ്ങള്‍ ഇത്രയും നീണ്ട പ്രഭാഷണങ്ങള്‍ നടത്തുന്നു, പക്ഷേ 50 വര്‍ഷം ഇവിടെ (ട്രഷറി ബെഞ്ചുകള്‍) ഇരിക്കാനുള്ള അധികാരം നിങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് നിങ്ങള്‍ മറക്കുന്നു. എന്നാല്‍ അതിന് പിന്നിലെ കാരണങ്ങള്‍ (നിങ്ങളുടെ വീഴ്ച) മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയിുന്നുമില്ല.
ഇപ്പോള്‍ നോക്കൂ, 1998-ല്‍ അവസാനമായി േേവാട്ട് ചെയ്തശേഷം നാഗലാന്‍ഡിന്റെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് ഏതാണ്ട് 24 വര്‍ഷമായി. 1995-ല്‍ ഒഡീഷ നിങ്ങള്‍ക്ക് വോട്ട് ചെയ്തു, 27 വര്‍ഷമായി നിങ്ങള്‍ക്ക് അവിടെ പ്രവേശനം ലഭിച്ചിട്ടില്ല. 1994ല്‍ കേവല ഭൂരിപക്ഷത്തോടെ നിങ്ങള്‍ ഗോവയില്‍ വിജയിച്ചു; 28 വര്‍ഷമായി ഗോവ നിങ്ങളെ അംഗീകരിക്കുന്നില്ല. ത്രിപുരയിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് അവസാനമായി വോട്ട് ചെയ്തത് ഏകദേശം 34 വര്‍ഷം മുമ്പ് 1988ലാണ്. യു.പിയിലും ബിഹാറിലും ഗുജറാത്തിലും കോണ്‍ഗ്രസിന്റെ അവസ്ഥ ഏതാണ്ട് 37 വര്‍ഷം മുമ്പ് 1985ലാണ് അവര്‍ നിങ്ങള്‍ക്ക് അവസാനമായി വോട്ട് ചെയ്തത്. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ അവസാനമായി നിങ്ങളെ അനുകൂലിച്ചത് ഏകദേശം 50 വര്‍ഷം മുമ്പ് 1972 ലാണ്. നിങ്ങള്‍ മാന്യത പിന്തുടരുകയും ഈ സഭ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ അത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. സഭ രാജ്യത്തിന് ഉല്‍പ്പാദനക്ഷമമാകണം, എന്നാല്‍ അത് ഒരു പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെഫലമായി, ഉത്തരം നല്‍കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
1962-ല്‍ അതായത് ഏകദേശം 60 വര്‍ഷം മുമ്പാണ് തമിഴ്‌നാട് നിങ്ങള്‍ക്ക് അവസാനമായി അവസരം നല്‍കിയത്. തെലങ്കാന സൃഷ്ടിച്ചതിന്റെ നേട്ടം നിങ്ങള്‍ എടുക്കുന്നു, എന്നാല്‍ തെലങ്കാന രൂപീകരിച്ചതിന് ശേഷവും അവിടെയുള്ള ജനങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തില്ല. ജാര്‍ഖണ്ഡ് രൂപീകൃതമായിട്ട് 20 വര്‍ഷമായി. കോണ്‍ഗ്രസിന് ഒരിക്കലും കേവലഭൂരിപക്ഷം ലഭിച്ചില്ല, എന്നാലും പിന്‍വാതില്‍ പ്രവേശനം നടത്താനാണ് ശ്രമിക്കുന്നത്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍
ഇത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചോദ്യമല്ല, ഇത് ജനങ്ങളുടെ താല്‍പര്യത്തേയും മഹാമനസ്‌കതയേയും കുറിച്ചുള്ളതാണ്. ഇത്തരം ഒരു വലിയ ജനാധിപത്യത്തെ നിരവധി വര്‍ഷം ഭരിച്ചവരെ എന്തുകൊണ്ട് രാജ്യത്തെ ജനങ്ങള്‍ എന്നന്നേയ്ക്കുമായി തിരസ്‌ക്കരിക്കുന്നു? മാത്രമല്ല, എപ്പോഴൊക്കെ ജനങ്ങള്‍ ശരിയായി തീരുമാനമെടുത്തിട്ടുണ്ടോ, അപ്പോഴൊന്നും നിങ്ങളെ കാലുകുത്താന്‍ അനുവദിച്ചിട്ടില്ല. നമ്മള്‍ ഒരുതെരഞ്ഞെടുപ്പ് തോല്‍ക്കുകയാണെങ്കില്‍ നമ്മുടെ മുഴുവന്‍ യന്ത്രങ്ങളും മാസങ്ങളോളം അതിനോട് പോരടിച്ചുകൊണ്ടിരിക്കും. എന്നാല്‍ നിരവധി പരാജയങ്ങള്‍ക്ക് ശേഷവും നിങ്ങളുടെ അഹംഭാവം ഇല്ലാതായിട്ടില്ല, നിങ്ങളുടെ പരിസ്ഥിതി അതില്ലാതാക്കന്‍ അനുവദിച്ചിട്ടുമില്ല. ഇക്കുറി അധീര്‍ രജ്ഞന്‍ജി നിരവധി കവിതകള്‍ പാരായണം ചെയ്യുന്നുണ്ടായിരുന്നു. ഞാനും ഈ അവസരം ഉപയോഗിക്കട്ടെ.

वो जब दिन को रात कहें तो तुरंत मान जाओ,

नहीं मानोगे तोवो दिन में नकाब ओढ़ लेंगे। जरूरत हुई तो हकीकत को थोड़ा-बहुत मरोड़ लेंगे।

वो मगरूर है खुद की समझ पर बेइन्तिहाउन्हें आईना मत दिखाओ। वो आईने को भी तोड़ देंगे।


(അവന്‍ പകലിനെ രാത്രിയെന്ന് പറയുമ്പോള്‍ ഉടനെ അത് സമ്മതിക്കുക,
ഇല്ലെങ്കില്‍ അവന്‍ പകലില്‍ മുഖാവരണം ധരിക്കും. അനിവാര്യമെങ്കില്‍, യാഥാര്‍ത്ഥ്യത്തെ അവന്‍ അല്‍പ്പം വളച്ചൊടിക്കും.
അവന്‍ സ്വന്തം ബുദ്ധിയില്‍ വളരെയധികം അഭിമാനിക്കുന്നു,
അവനെ കണ്ണാടി കാണിക്കരുത്. അവന്‍ ആ കണ്ണാടി പോലും തകര്‍ക്കും.)
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ രാജ്യം ഇന്ന് അമൃത് മഹോത്സവം ആഘോഷിക്കുകയും ശ്രേയസ്‌കരമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആരെല്ലാമാണ്, ഏത് പാര്‍ട്ടിയില്‍ നിന്നാണ് സംഭാവനകള്‍ നല്‍കി എന്നത് പ്രശ്‌നമല്ല. രാജ്യത്തിന് വേണ്ടി സ്വയം ബലിയര്‍പ്പിച്ച എല്ലാവരെയും ഓര്‍ക്കുന്നതിനും അവരുടെ സ്വപ്‌നങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് പ്രതിജ്ഞ എടുക്കേണ്ട സമയമാണിത്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
നൂറ്റാണ്ടുകളായി, സഹജമായും സംസ്‌കാരികമായും, വ്യവസ്ഥാപരമായും നാം ജനാധിപത്യത്തോട് പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ വിമര്‍ശനം ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ അലങ്കാരമാണെന്നതും സത്യമാണ്, പക്ഷേ അന്ധമായ വിമര്‍ശനം ജനാധിപത്യത്തിന് അപമാനമാണ്. ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍ക്ക് തുറന്ന മനസ്സോടെ 'സബ്ക പ്രയാസി'( എല്ലാവരുടെയും പരിശ്രമം)നെ സ്വീകരിച്ച് സ്വാഗതം ചെയ്യുന്നത് നന്നായിരിക്കും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, ലോകത്തെ മുഴുവന്‍ മനുഷ്യരാശിയും നൂറ് വര്‍ഷത്തിനിടയിലെ ആഗോള മഹാമാരി എന്ന ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇത്രയും വലിയ ജനസംഖ്യയും വൈവിധ്യങ്ങളും ശീലങ്ങളും ഉള്ള ഒരു വലിയ രാജ്യത്തിന് ഇത്രയും വലിയ യുദ്ധം നടത്തി സ്വയം രക്ഷിക്കാന്‍ കഴിയില്ല എന്ന് ഇന്ത്യയെ അതിന്റെ ഭൂതകാലത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ശ്രമിച്ചവര്‍ ഭയപ്പെട്ടു. അതായിരുന്നു അവരുടെ ചിന്ത. എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണ്? ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിനുകളാണ് ലോകത്ത് ഏറ്റവും ഫലപ്രദം. ആദ്യ ഡോസ് 100 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് ഇന്ന് ഇന്ത്യ അടുക്കുകയാണ്. രണ്ടാമത്തെ ഡോസില്‍ നാഴികക്കല്ലിന്റെ 80 ശതമാനവും പൂര്‍ത്തിയായി.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
കൊറോണ ഒരു ആഗോള മഹാമാരിയായിരുന്നു, എന്നാല്‍ അതിനെ കക്ഷി രാഷ്ട്രീയത്തിനും ഉപയോഗിച്ചു. അത് മനുഷ്യരാശിക്ക് ഗുണകരമാണോ?
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഈ കൊറോണ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് അതിന്റെ അതിരുകള്‍ കടന്നിരിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ആദ്യ തരംഗത്തില്‍, രാജ്യം അടച്ചിടല്‍ പിന്തുടരുമ്പോള്‍, ലോകാരോഗ്യ സംഘടന ലോകമെമ്പാടുമുള്ള ആളുകളെ ഉപദേശിക്കുകയും ഒപ്പം എല്ലാ ആരോഗ്യ വിദഗ്ധരും ജനങ്ങളോട് അവര്‍ എവിടെയായിരുന്നാലും അവിടെ തന്നെ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു, എന്തെന്നാല്‍ കൊറോണ ബാധിച്ച ആരായിരുന്നാലും പോകുന്നിടത്തൊക്കെ അവര്‍ക്കൊപ്പം കൊറോണയെ കൊണ്ടുപോകുകയും ചെയ്യും. പോകുമായിരുന്നു. അപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എന്താണ് ചെയ്തത്? അവര്‍ മുംബൈയിലെ തൊഴിലാളികള്‍ക്ക് സൗജന്യ റെയില്‍വേ ടിക്കറ്റ് നല്‍കുകയും മുംബൈ വിടാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. 'നിങ്ങള്‍ ഉത്തര്‍പ്രദേശിലും ബീഹാറിലുമുള്ളവരാണ്. മഹാരാഷ്ട്രയുടെ ഭാരം ലഘൂകരിക്കാന്‍ നിങ്ങള്‍ പോകൂ. നിങ്ങള്‍ പോയി അവിടെ കൊറോണ പരത്തൂ.' നിങ്ങള്‍ ഒരു വലിയ പാപമാണ് ചെയ്തത്. അലങ്കോലത്തിന്റെ വലിയ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഞങ്ങളുടെ അദ്ധ്വാനിക്കുന്ന സഹോദരീസഹോദരന്മാരെ നിങ്ങള്‍ പല പ്രശ്‌നങ്ങളിലേക്കും തള്ളിവിട്ടു.
മാത്രമല്ല, ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഡല്‍ഹിയില്‍ അക്കാലത്ത് ഒരു ഗവണ്‍മെന്റ് ഉണ്ടായിരുന്നു, ഇപ്പോഴും അത് ഉണ്ട്. അത് ജീപ്പുകളില്‍ ഗവണ്‍മെന്റ് മൈക്ക് ഘടിപ്പിച്ച് ഡല്‍ഹിയിലെ ചേരികളിലേക്ക് കൊണ്ടുപോയി പറഞ്ഞു: 'ഒരു വലിയ പ്രതിസന്ധിയുണ്ട്, നിങ്ങളുടെ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും പോകൂ'വെന്ന്. ഡല്‍ഹിയില്‍ നിന്ന് ബസുകള്‍ നല്‍കി പാതിവഴിയില്‍ ഉപേക്ഷിച്ച് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഈ പാപത്തിന്റെ ഫലമായി, അണുബാധ നിരക്ക് അത്ര ഉയര്‍ന്നിട്ടില്ലാത്ത യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ കൊറോണ വ്യാപിച്ചു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
മനുഷ്യരാശി പ്രതിസന്ധി ഘട്ടത്തിലായിരിക്കുമ്പോള്‍ എന്ത് തരം രാഷ്ട്രീയമാണ് ഇത് ? ഈ കക്ഷി രാഷ്ട്രീയം എത്രകാലം നിലനില്‍ക്കും?
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
കോണ്‍ഗ്രസിന്റെ ഈ നടപടി എന്നെ മാത്രമല്ല, രാജ്യത്തെ മുഴുവനും ഞെട്ടിച്ചു. നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രണ്ട് വര്‍ഷമായി രാജ്യം അഭിമുഖീകരിക്കുന്നത്. ചിലര്‍ പെരുമാറിയ രീതിയില്‍ ഈ രാജ്യം അവരുടേതല്ലേ എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ നിങ്ങളുടേതല്ലേ? അവരുടെ സന്തോഷവും സങ്കടവും നിങ്ങളുടേതല്ലേ? ഇത്രയും വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്, പല രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ആത്മപരിശോധന നടത്തണം. കൊറോണ ഒരു ആഗോള മഹാമാരി ആയതിനാല്‍ മുഖാവരണം ധരിക്കാനും പതിവായി കൈ കഴുകാനും രണ്ട് അടി അകലം പാലിക്കാനും അവര്‍ എപ്പോഴെങ്കിലും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ? അവര്‍ രാജ്യത്തെ ജനങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കില്‍ ബി.ജെ.പി ഗവണ്‍മെന്റിന് എന്ത് നേട്ടമാണുണ്ടാകുമായിരുന്നത്? മോദിക്ക് എന്ത് നേട്ടമുണ്ടാകുമായിരുന്നു? എന്നാല്‍ ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തിലും അവര്‍ക്കത്ര ശ്രേയസ്‌കരമായ കാര്യം നഷ്ടമായി.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
കൊറോണ വൈറസ് മോദിയുടെ പ്രതിച്ഛായയെ വിഴുങ്ങാന്‍ കാത്തിരുന്ന ചിലരുണ്ട്. (അവര്‍) ഏറെ കാലം അവര്‍ കാത്തിരുന്നു, കൊറോണ നിങ്ങളുടെ ക്ഷമയേയും പരീക്ഷിച്ചു. എല്ലാ ദിവസവും മറ്റുള്ളവരെ ഒതുക്കാനായി നിങ്ങള്‍ മഹാത്മാഗാന്ധിയുടെ പേര് പരാമര്‍ശിക്കുന്നു. മഹാത്മാഗാന്ധിയുടെ 'സ്വദേശി' സന്ദേശം ആവര്‍ത്തിക്കുന്നതില്‍ നിന്ന് ആരാണ് ഞങ്ങളെ തടയുന്നത്? പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍) എന്ന് മോദി പറയുമ്പോള്‍ വാക്കുകളെ ഉപേക്ഷിക്കൂ. എന്നാല്‍ രാജ്യം സ്വയംപര്യാപ്തമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? നിങ്ങള്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഇന്ത്യയില്‍ ഈ സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കു ചേരുകയും അതിന് ശക്തി നല്‍കുകയും ചെയ്യുന്നതിലൂടെ എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്? നിങ്ങള്‍ നേതൃത്വം എടുക്കുക. മഹാത്മാഗാന്ധിയുടെ സ്വദേശി സന്ദേശം പ്രചരിപ്പിക്കുക, രാജ്യത്തിന് പ്രയോജനം ലഭിക്കും. ഒരുപക്ഷേ, മഹാത്മാഗാന്ധിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഒരു തരത്തില്‍ പറഞ്ഞാല്‍, കൊറോണ കാലത്ത് യോഗ ലോകത്ത് പ്രതിഷ്ഠനേടി. ലോകത്തിലെ ഏത് ഇന്ത്യക്കാരനാണ് യോഗയെക്കുറിച്ച് അഭിമാനിക്കാത്തത്? എന്നാല്‍ നിങ്ങള്‍ അതിനെ കളിയാക്കുകയും എതിര്‍ക്കുകയും ചെയ്തു. പ്രതിസന്ധികള്‍ കാരണം വീട്ടിലിരുന്നവ ആളുകളോട് യോഗ പരിശീലിക്കാന്‍ നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ അത് അവര്‍ക്ക് ഗുണം ചെയ്യുമായിരുന്നു. അതില്‍ എന്തായിരുന്നു ദോഷം ? നിങ്ങള്‍ക്ക് മോദിയുമായി പ്രശ്‌നമുണ്ടാകാം, പക്ഷേ ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റ് തുടരട്ടെ, രാജ്യത്തെ യുവാക്കള്‍ ശക്തരും ശേഷിയുള്ളവരുമായി മാറട്ടെ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെറിയ യുവജന വേദികളുണ്ട്, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിലൂടെ ഈ സാദ്ധ്യതകളിലേക്ക് നീങ്ങാന്‍ രാജ്യത്തെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ക്ക് ആ വേദികള്‍ പ്രയോജനപ്പെടുത്താമായിരുന്നു. എന്നാല്‍ അതിനെതിരെ എതിര്‍പ്പും പരിഹാസവും പോലും ഉണ്ടായി. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത് പറയുന്നത്? ഭൂതകാലത്തെക്കുറിച്ചും കഴിഞ്ഞ 15 മുതല്‍ 60 വര്‍ഷമായി പല സംസ്ഥാനങ്ങളും നിങ്ങളെ കടക്കാന്‍ അനുവദിക്കാത്തതിനെ കുറിച്ചും ഞാന്‍ സംസാരിച്ചു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഇത് വളരെ സ്‌നേഹത്തോടെയാണ് ഞാന്‍ പറയുന്നത്, അതിനാല്‍ ദേഷ്യപ്പെടരുത്. ചിലപ്പോള്‍, ബഹുമാനപ്പെട്ട സ്പീക്കര്‍, അവരുടെ പ്രസ്താവനകളിലൂടെയും പരിപാടികളിലൂടെയും പ്രവൃത്തികളിലൂടെയും പ്രശ്‌നങ്ങളില്‍ ഇടപെടുന്ന രീതിയിലൂടെയും അടുത്ത 100 വര്‍ഷത്തേക്ക് അധികാരത്തില്‍ തിരിച്ചെത്തേണ്ട എന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ദയവായി ഇത് ചെയ്യരുത്. രാജ്യം വീണ്ടും നിങ്ങളെ ഹാരമണിയിക്കുമെന്ന് അല്‍പ്പമെങ്കിലും പ്രതീക്ഷയുണ്ടായിരുന്നെങ്കില്‍; നീ ങ്ങള്‍ ഇതു ചെയ്യുമായിരുന്നില്ല. ശരി, നിങ്ങള്‍ ഇതിനകം 100 വര്‍ഷത്തെ മനസ്സില്‍ ഉറപ്പിച്ചതിനാല്‍, ഞാനും അതിനായി എന്നെത്തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
കൊറോണ ആഗോള മഹാമാരിയില്‍ നിന്ന് ഉടലെടുക്കുന്ന സാഹചര്യത്തെ നേരിടാന്‍ ഇന്ത്യ എന്ത് തന്ത്രമാണ് പയറ്റേണ്ടതെന്നതില്‍ കഴിയുന്നത്ര ആളുകള്‍ ആദ്യ ദിവസം മുതല്‍ പറഞ്ഞ എല്ലാത്തിനും ഈ സഭ സാക്ഷിയാണ്. അക്കാലത്ത് എന്തും പറഞ്ഞവര്‍ ഇപ്പോള്‍ അവരുടെ പ്രസ്താവനകള്‍ കണ്ട് തന്നെ ഞെട്ടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി വലിയ സമ്മേളനങ്ങള്‍ വിളിച്ച് പ്രസ്താവനകള്‍ നടത്തി ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കി. എന്റെ ദൈവമേ, അക്കാലത്ത് പറഞ്ഞതെല്ലാം തങ്ങളെത്തന്നെ നിലനിറുത്താന്‍ വേണ്ടി മാത്രമായിരുന്നു! നിങ്ങളുടെ മുഴുവന്‍ പരിസ്ഥിതിയും എങ്ങനെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ കണ്ടു. എന്നാല്‍ നമുക്ക് എന്തെല്ലാം അറിവുണ്ടായിരുന്നാലും, ദൈവം നമുക്ക് നല്‍കിയിട്ടുള്ള അറിവുകള്‍ എന്തായിരുന്നാലും... അറിവിനെക്കാള്‍ വലുതാണ് സമര്‍പ്പണം. അറിവിനെക്കാള്‍ അര്‍പ്പണബോധം വലുതായിരിക്കുന്നിടത്ത് രാജ്യത്തിനും ലോകത്തിനും നല്‍കാനുള്ള ശക്തിയുമുണ്ട്. ഞങ്ങള്‍ അത് ചെയ്തിട്ടുമുണ്ട്. ഈ കൊറോണ കാലഘട്ടത്തില്‍ ഇന്ത്യ മുന്നോട്ടുകൊണ്ടുപോയ സാമ്പത്തിക നയങ്ങള്‍ മാതൃകാപരമാണെന്ന് സാമ്പത്തിക ലോകത്തെ എല്ലാ വിദഗ്ധരും സമ്മതിക്കുന്നു. നമ്മള്‍ കണ്ടതുപോലെ നമുക്കും ഇത് അനുഭവപ്പെടുന്നുണ്ട്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഇന്ന് ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഈ കൊറോണ കാലഘട്ടത്തിലും നമ്മുടെ കര്‍ഷകര്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം നടത്തി, ഗവണ്‍മെന്റ് റെക്കോര്‍ഡ് വാങ്ങലുകള്‍ നടത്തി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണത്തിന് സമാനമാണെന്ന് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പറയുന്നത് നിങ്ങള്‍ക്കറിയാം. ഈ രാജ്യം ആരെയും പട്ടിണി കിടന്ന് മരിക്കാന്‍ അനുവദിച്ചിട്ടില്ല, 80 കോടിയിലധികം രാജ്യവാസികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി, ഇന്നും അത് ചെയ്യുന്നു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
നമ്മുടെ കയറ്റുമതി ചരിത്രപരമായി ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇത് കൊറോണ കാലഘട്ടത്തിലാണ്. കാര്‍ഷിക കയറ്റുമതി റെക്കോര്‍ഡ് ഉയരത്തിലാണ്. സോഫ്റ്റ്‌വെയര്‍ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. ഇത് പലര്‍ക്കും പിരിമുറുക്കം ഉണ്ടാക്കിയേക്കാം, എന്നാല്‍ പ്രതിരോധ കയറ്റുമതിയിലും തങ്ങളുടെ മുദ്ര പതിപ്പിക്കുന്നത് ആത്മനിര്‍ഭര്‍ ഭാരതിന്റെ അത്ഭുതമാണിത്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ചര്‍ച്ച ചൂടുപിടിച്ചതിനാല്‍ തടസ്സങ്ങള്‍ സഭയില്‍ അനിവാര്യമാണ്. എന്നാല്‍ പരിധി വിട്ട് പോകുമ്പോള്‍ തോന്നും നമ്മുടെ കൂടെയുള്ളവര്‍ ഇതൊക്കെ ഇഷ്ടപ്പെടുന്നുവെന്ന്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
അവരുടെ പാര്‍ട്ടിയിലെ ഒരു എംപി ചര്‍ച്ച ആരംഭിച്ചിരുന്നു, ട്രഷറി ബെഞ്ചുകളില്‍ നിന്ന് ചെറിയ തടസ്സങ്ങളുണ്ടായി. ഞങ്ങളുടെ മന്ത്രി പ്രഹ്ലാദ് ജി പുറകില്‍ ചെന്ന് എല്ലാവരെയും തടഞ്ഞുനിര്‍ത്തുന്നത് ഞാന്‍ എന്റെ മുറിയില്‍ നിന്ന് സ്‌ക്രീനില്‍ കണ്ടു. 'നിങ്ങള്‍ ഞങ്ങളെ തടഞ്ഞാല്‍ ഞങ്ങള്‍ നിങ്ങളുടെ നേതാവിനോടും അതുതന്നെ ചെയ്യും' എന്നൊരു വെല്ലുവിളി അപ്പോള്‍ ആ ഭാഗത്തുനിന്നും ഉയര്‍ന്നു,. ഇതാണോ ഇങ്ങനെ സംഭവിക്കാന്‍ കാരണം?
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
നിങ്ങളും നിങ്ങളെല്ലാവരും ഇപ്പോള്‍ നിങ്ങളുടെ സി.ആര്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങള്‍ എന്തൊക്കെ ചെയ്തുവോ അത് നിങ്ങളുടെ സി.ആര്‍ മെച്ചപ്പെടുത്തിയെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു. പ്രകടിപ്പിക്കേണ്ടവര്‍ (അവരുടെ പ്രതിഷേധം) അത് ചെയ്തു കഴിഞ്ഞു, എന്നെ വിശ്വസിക്കൂ, ഈ സമ്മേളനത്തില്‍ നിന്നും നിങ്ങളെ ആരും പുറത്തെറിയില്ല, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
എഫ്.ഡി.ഐ (നേരിട്ടുള്ള വിദേശ നിക്ഷേപം)യുടെയും എഫ്.പി.ഐയുടെ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ്) യും റെക്കോര്‍ഡ് നിക്ഷേപമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമായതിനാലാണ് ഇതെല്ലാം സാദ്ധ്യമായത്. ആ പരിഷ്‌കാരങ്ങള്‍ കൊണ്ടാണ് ഇന്ന് നമ്മള്‍ ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നത്.



ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
നിയമങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ചുകൊണ്ട് സൂക്ഷ്മചെറുകിട ഇത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) ഉള്‍പ്പെടെ എല്ലാ വ്യവസായങ്ങള്‍ക്കും ഞങ്ങള്‍ അനിവാര്യമായ പിന്തുണ ലഭ്യമാക്കി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ദൗത്യം നിറവേറ്റാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. രാജ്യാന്തര തലത്തില്‍ ഇന്നും വന്‍ സാമ്പത്തിക കോളിളക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. വിതരണ ശൃംഖല പൂര്‍ണമായും തകര്‍ന്നു. ലോജിസ്റ്റിക് (ചരക്കുനീക്ക) പിന്തുണയില്‍ പ്രതിസന്ധിയുണ്ട്. ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ കാരണം രാസവളങ്ങളുടെ കാര്യത്തില്‍ വലിയ പ്രതിസന്ധിയുണ്ടായി. വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഇന്ത്യ നേരിടുന്നത്. സാഹചര്യങ്ങള്‍ ഇങ്ങനെയായിട്ടും കര്‍ഷകരെ ഈ വേദന സഹിക്കാന്‍ ഇന്ത്യ നിര്‍ബന്ധിച്ചില്ല. കര്‍ഷകര്‍ക്ക് കൈമാറാതെ മുഴുവന്‍ ഭാരവും ഇന്ത്യ സ്വന്തം ചുമലിലേറ്റി. കര്‍ഷകര്‍ക്കുള്ള വളങ്ങളുടെ വിതരണം ഇന്ത്യ തുടര്‍ച്ചയായി നിലനിര്‍ത്തി. കൃഷിയേയും ചെറുകിട കര്‍ഷകരെയും പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യ നിരവധി തീരുമാനങ്ങള്‍ എടുത്തു. ചിലപ്പോഴൊക്കെ എനിക്ക് തോന്നും, വേരുകള്‍ മുറിഞ്ഞുപോയവര്‍ക്ക്, രണ്ടോ നാലോ തലമുറകളായി കൊട്ടാരങ്ങളില്‍ ജീവിക്കാന്‍ ശീലിച്ചവര്‍ക്ക്, അവര്‍ക്ക് രാജ്യത്തെ ചെറുകിട കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന്. അവര്‍ക്ക് ബന്ധമുള്ള ഏതാനും കര്‍ഷകര്‍ക്ക് അപ്പുറം കാണാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ചെറുകിട കര്‍ഷകരോട് എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്രയധികം വിരോധം? എന്ന് ഇത്തരക്കാരോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ച് നിങ്ങള്‍ ചെറുകിട കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്?
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
നമുക്ക് ദാരിദ്ര്യത്തില്‍ നിന്ന് മോചനം വേണമെങ്കില്‍ നമുക്ക് നമ്മുടെ ചെറുകിട കര്‍ഷകരെ ശക്തരാക്കണം. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തണമെങ്കില്‍ നമ്മുടെ ചെറുകിട കര്‍ഷകരെ ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണ്. നമ്മുടെ ചെറുകിട കര്‍ഷകന്‍ കഴിവുള്ളവരായിക്കഴിഞ്ഞാല്‍, തന്റെ ചെറിയ രണ്ട് ഹെക്ടര്‍ ഭൂമി പോലും ആധുനികവത്കരിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവന്‍ ശ്രമിക്കും. അദ്ദേഹം ശാക്തീകരിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉണര്‍വ് ലഭിക്കും. അതുകൊണ്ട് ചെറുകിട കര്‍ഷകര്‍ക്ക് ശ്രദ്ധനല്‍കാനാണ് എന്റെ ശ്രമം. എന്നാല്‍ ചെറുകിട കര്‍ഷകരോട് വിരോധമുള്ള, ചെറുകിട കര്‍ഷകരുടെ വേദന അറിയാത്ത അത്തരം ആളുകള്‍ക്ക് കര്‍ഷകരുടെ പേരില്‍ രഷ്ര്ട്രീയം നടത്താന്‍ അവകാശമില്ല.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ചില ആളുകള്‍ക്ക് നൂറുകണക്കിനു വര്‍ഷത്തെ അടിമത്തത്തിന്റെ മാനസികാവസ്ഥ മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാം മനസ്സിലാക്കണം. ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്കും അടിമത്തത്തിന്റെ ആ മാനസികാവസ്ഥ വലിയ തടസ്സമാണ്.
എന്നാല്‍ ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ആ അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ ജീവിക്കുന്ന ഒരു സമൂഹവും, ഒരു വര്‍ഗ്ഗത്തെയും ഞാന്‍ ഇന്നുപോലും രാജ്യത്തിന്റെ ചിത്രത്തില്‍ കാണുകയാണ്. ഇന്നുപോലും അവര്‍ 19-ാം നൂറ്റാണ്ടിന്റെ സമീപനത്തോട് അള്ളിപ്പിടിച്ചിരിക്കുകയും 20-ാം നൂറ്റാണ്ടിലെ നിയമങ്ങളെ അനുകൂലിക്കുകയും ചെയ്യുന്നു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഈ അടിമത്ത മാനസികാവസ്ഥ, 19-ാം നൂറ്റാണ്ടിലെ ജീവിത നിലവാരം, 20-ാം നൂറ്റാണ്ടിലെ നിയമങ്ങള്‍, എന്നിവയ്ക്ക് 21-ാം നൂറ്റാണ്ടിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനോട് പൊരുത്തപ്പെടാന്‍ മാറ്റം വളരെ പ്രധാനമാണ്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
നമ്മള്‍ നിരസിച്ച മാറ്റത്തിന്റെ ഫലം എന്തായിരുന്നു? വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചരക്ക് ഇടനാഴിക്കുള്ള പദ്ധതിയുണ്ടായത്. 2006-ല്‍ ഇത് ആസൂത്രണം ചെയ്തതാണ്, 2006 മുതല്‍ 2014 വരെയുള്ള അതിന്റെ പുരോഗതി നോക്കുക. 2014-ന് ശേഷമാണ് ഇത് ത്വരിതപ്പെടുത്തിയത്. 70-കളില്‍ ആരംഭിച്ച യു.പിയിലെ സരയൂ കനാല്‍ പദ്ധതിയുടെ ചെലവ് ഇപ്പോള്‍ 100 മടങ്ങാണ് വര്‍ദ്ധിച്ചത്. ഞങ്ങളുടെ ഗവണ്‍മെന്റ് രൂപീകരിച്ചതിന് ശേഷം ഞങ്ങള്‍ അത് പൂര്‍ത്തിയാക്കി. ഏത് തരത്തിലുള്ള സമീപനമാണിത്? യു.പിയില്‍ 2009-ലാണ് അര്‍ജുന്‍ ഡാം പദ്ധതി ആരംഭിച്ചത്. 2017 വരെ വിഹിതത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ചെലവഴിച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കി. ഇത്രയും വര്‍ഷം അധികാരമുണ്ടായിരുന്ന കോണ്‍ഗ്രസിന് ചാര്‍ധാമിനെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകളാക്കി മാറ്റാമായിരുന്നു, പക്ഷേ ചെയ്തില്ല. ലോകം മുഴുവന്‍ ജലപാതകളുടെ പ്രാധാന്യം മനസ്സിലാക്കുന്നു. നമ്മുടെ നാടാണ്ജലപാതകളെ നിരാകരിച്ചത്. ഇന്ന് നമ്മുടെ ഗവണ്‍മെന്റ് ജലപാതകള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്. പഴയ സമീപനം ഗോരഖ്പൂരിന്റെ് ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചപ്പോള്‍ ഞങ്ങളുടെ സമീപനം ഗോരഖ്പൂര്‍ വളം ഫാക്ടറി വീണ്ടും തുറക്കുന്നതിലേക്ക് നയിച്ചു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഈ ആളുകള്‍ ഭൂമിയില്‍ നിന്ന് വിഛേദിക്കപ്പെടും, അതിന്റെഫലമായി, ഫയലിന്റെ നീക്കം, അതിലെ ഒപ്പുകള്‍, അടുത്തതായി വരുന്ന സന്ദര്‍ശകര്‍ എന്നിവ പ്രധാനമാണ്. നിങ്ങള്‍ക്ക് ഫയലുകളാണ് എല്ലാം. അതേസമയം 130 കോടി രാജ്യവാസികളുടെ ജീവിതമാണ് ഞങ്ങള്‍ക്ക് പ്രധാനം, നിങ്ങള്‍ ഫയലുകളില്‍ നഷ്ടപ്പെട്ടുന്നു, ജനങ്ങളുടെ ജീവിതം മാറ്റാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു. അതിന്റെഫലമായി, പ്രധാനമന്ത്രിയുടെ ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ തുണ്ടുകളായല്ല, സമഗ്രമായ സമീപനത്തിലൂടെയാണ് നീങ്ങുന്നത്. റോഡ് നിര്‍മാണം നടക്കുമ്പോള്‍ വൈദ്യുതി വകുപ്പില്‍ നിന്നുള്ളവര്‍ റോഡ് കുഴിക്കുന്ന മുന്‍കാലത്തെ പോലെയല്ല, അത് പൂര്‍ത്തിയായാല്‍ ജലവകുപ്പ് വീണ്ടും കുഴിയെടുക്കും. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ഞങ്ങള്‍ ജില്ലാതലത്തില്‍ ഗതിശക്തി മാസ്റ്റര്‍ പ്ലാനിനായി പോലും പ്രവര്‍ത്തിക്കുകയാണ്. അതുപോലെ, മബഹുമാതൃകാ ഗതാഗത സംവിധാനങ്ങള്‍ക്കും ബന്ധിപ്പിക്കലിനും ഞങ്ങള്‍ വലിയ ഊന്നല്‍ നല്‍കുന്നുമുണ്ട്. സ്വാതന്ത്ര്യാനന്തരം ഗ്രാമീണ റോഡുകള്‍ ഏറ്റവും വേഗത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അത് ഈ അഞ്ചുവര്‍ഷക്കാലത്താണ്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ദേശീയപാതകള്‍ നിര്‍മ്മിക്കുകയാണ്. റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കുന്നു. ഇന്ന് രാജ്യം പുതിയ വിമാനത്താവളങ്ങളുടെയും ഹെലിപോര്‍ട്ടുകളുടെയും ജല ഡ്രോണുകളുടെയും ശൃംഖല നിര്‍മ്മിക്കുകയാണ്. രാജ്യത്തെ 6 ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവയാണ്ഈ പദ്ധതികളെല്ലാം. ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍ ഇന്ന് രാജ്യത്തിന്റെ അനിവാര്യതയാണ്, മുന്‍പൊന്നുമുണ്ടായിട്ടില്ലാത്തതരത്തില്‍ നിക്ഷേപം നടത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. വികസനത്തിന്റെ വേഗതയും കുതിച്ചുയരുകയാണ്, അതുകൊണ്ടുതന്നെ, രാജ്യം ഇന്ന് ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതും.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
സമ്പദ്‌വ്യവസ്ഥ വളരുന്തോറും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈ ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ട്, കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങള്‍ അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന്റെ ഫലമാണ് നമ്മുടെ ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനം. ഉല്‍പ്പാദന മേഖലയായാലും സേവന മേഖലയായാലും എല്ലാ മേഖലയിലും നമ്മുടെ ഉല്‍പ്പാദനം വര്‍ദ്ധിച്ചുവരികയാണ്. ഇന്ന് ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനത്തിലൂടെ നാം ആഗോള മൂല്യ ശൃംഖലയുടെ ഭാഗമാകുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തന്നെ ശുഭസൂചനയാണ്. എം.എസ്.എം.ഇകള്‍, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ തൊഴില്‍-സാന്ദ്രമായ മേഖലകളിലാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ. എം.എസ്.എം.ഇ യുടെ നിര്‍വചനം മെച്ചപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി, കൊറോണയുടെ ഈ പ്രതിസന്ധി കാലഘട്ടത്തില്‍ എം.എസ്.എം.ഇകള്‍ക്കായി ഗവണ്‍മെന്റ് മൂന്ന് ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്, അതിന്റെ പ്രയോജനം നമ്മുടെ എം.എസ്.എം.ഇ മേഖലയ്ക്ക് ലഭിക്കുന്നുമുണ്ട്. എസ്.ബി. ഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ഇത് സംബന്ധിച്ച് ഒരു പഠനവും നടത്തിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ 13.5 ലക്ഷം എം.എസ്.എം.ഇകളെ രക്ഷിക്കുകയും 1.5 കോടി തൊഴിലവസരങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തതായി എസ്.ബി.ഐയുടെ പഠനം പറയുന്നു. നിഷ്‌ക്രിയ ആസ്തികള്‍ (എന്‍.പി.എ) ആയി മാറാന്‍ സാദ്ധ്യതയുണ്ടായിരുന്ന 14 ശതമാനം എം.എസ്.എം.ഇകളും ഈ പദ്ധതിക്ക് കീഴില്‍ നല്‍കിയ വായ്പകള്‍ കാരണം രക്ഷപ്പെട്ടു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
താഴെനില്‍ക്കുന്ന അംഗങ്ങള്‍ക്ക് ഇതിന്റെ ഫലം കാണാന്‍ കഴിയും. ഈ പദ്ധതി വളരെ ഉപകാരപ്രദമായെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ എം.എസ്.എം.ഇ മേഖലയ്ക്ക് വളരെയധികം പിന്തുണ നല്‍കിയെന്നും പല പ്രതിപക്ഷ സുഹൃത്തുക്കളും എന്നോട് പറയുന്നുമുണ്ട്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
അതുപോലെ, മുദ്ര യോജന നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വളരെ വിജയകരമായിയെന്ന് തെളിയിക്കുകയാണ്. ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ബാങ്കുകളില്‍ നിന്ന് ഈടില്ലാതെ വായ്പയെടുത്ത് സ്വയംതൊഴില്‍ ദിശയിലേക്ക് മുന്നേറുകയും ഒന്നോ രണ്ടോ പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെയാണ്, വഴിയോര കച്ചവടക്കാര്‍ക്കുള്ള 'സ്വനിധി യോജന'!സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി വഴിയോരക്കച്ചവടക്കാര്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പകള്‍ ലഭിക്കുകയും അവര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുകയും കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. പാവപ്പെട്ട തൊഴിലാളികള്‍ക്കായി ഞങ്ങള്‍ രണ്ട് ലക്ഷം കോടി രൂപയിലധികം ചെലവഴിച്ചു. ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയ്ക്ക് കീഴില്‍ ആയിരക്കണക്കിന് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഞങ്ങള്‍ നേരിട്ട് പണം കൈമാറ്റം ചെയ്തിട്ടുണ്ട്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
വ്യവസായത്തിന് ഊര്‍ജം പകരാന്‍ മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ അനിവാര്യമാണ്. പിഎം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ ലോജിസ്റ്റിക് ചെലവുകള്‍ ഗണ്യമായി കുറയ്ക്കും. ഇതുമൂലം ചരക്കുകള്‍ രാജ്യത്ത് കുറഞ്ഞ നിരക്കില്‍ എത്തുകയും അതോടൊപ്പം കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലോകത്തോട് മത്സരിക്കാന്‍ സാധിക്കുകയും ചെയ്യും. അതുകൊണ്ട്, പ്രധാനമന്ത്രി ഗതിശക്തി പദ്ധതി വരും ദിവസങ്ങളില്‍ വളരെ പ്രയോജനപ്രദമാകും.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
മറ്റൊരു പ്രധാന ജോലി കൂടി ഗവണ്‍മെന്റ് ചെയ്തിട്ടുണ്ട്. സംരംഭകര്‍ക്കായി ഞങ്ങള്‍ പുതിയ മേഖലകള്‍ തുറന്നിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴില്‍, ബഹിരാകാശം, പ്രതിരോധം, ഡ്രോണുകള്‍, ഖനനം എന്നീമേഖലകളില്‍ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഞങ്ങള്‍ സ്വകാര്യ മേഖലയെ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ സംരംഭകര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, ഏകദേശം 25,000 അനുവര്‍ത്തനങ്ങള്‍ ഒഴിവാക്കികൊണ്ട് ലളിതമായ നികുതി സമ്പ്രദായത്തിന് തുടക്കം കുറിച്ചു. അത്തരം അനുവര്‍ത്തനങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാന്‍ ഞാന്‍ സംസ്ഥാനങ്ങളോടും ഇന്ന്, അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തെ പൗരന്മാര്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്, അത് നിങ്ങള്‍ മനസ്സിലാക്കണം. രാജ്യത്ത് ഇന്ന് ഇത്തരം തടസ്സങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. ആഭ്യന്തര വ്യവസായത്തിന് തുല്യത നല്‍കുന്നതിന് ഒന്നിനുപുറകെ ഒന്നായി ഞങ്ങള്‍ ചുവടുവയ്ക്കുകയുമാണ്.

 

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഗവണ്‍മെന്റാണ് വിധി സൃഷ്ടിക്കുന്നത്, നിങ്ങള്‍ ഗവണ്‍മെന്റിനെ ആശ്രയിക്കണം, നിങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാന്‍ ഗവണ്‍മെന്റിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല, ഗവണ്‍മെന്റ് എല്ലാം നല്‍കും എന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്ന് ഇന്ന് രാജ്യം പുറത്തുവരികയാണ്. ഇത്രയും വലിയ അഹംഭാവമാണ് രാജ്യത്തിന്റെ ശേഷികളേയും തകര്‍ത്തത്. അതിനാല്‍, സാധാരണ യുവജനങ്ങളുടെ സ്വപ്‌നങ്ങളെയും യുവതയുടെ കഴിവുകളേയും സംബന്ധിച്ചിടത്തോളം ഞങ്ങള്‍ പുതുതായ തുടക്കം കുറിച്ചു. എല്ലാം ഗവണ്‍മെന്റല്ല ചെയ്യുന്നത്. രാജ്യവാസികളുടെ ശക്തി പലമടങ്ങ് ആണ്. അവരുടെ ശേഷിയും നിശ്ചയദാര്‍ഢ്യവും ഒന്നിക്കുമ്പോള്‍, ഫലം ദൃശ്യമാകും. 2014-ന് മുമ്പ് നമ്മുടെ രാജ്യത്ത് 500 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്തെ യുവജനങ്ങള്‍ക്ക് ഒരു അവസരം നല്‍കിയപ്പോള്‍ എന്താണ് അതിന്റെ ഫലം? ഈ ഏഴ് വര്‍ഷത്തിനിടെ 60,000 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതാണ് എന്റെ രാജ്യത്തെ യുവത്വത്തിന്റെ ശക്തി. ഇപ്പോള്‍ ഇതില്‍ നിന്ന് യൂണികോണുകള്‍ സൃഷ്ടിക്കപ്പെടുകയാണ്, ഓരോ യൂണികോണിന്റെയും മൂല്യം ആയിരക്കണക്കിന് കോടി രൂപയാണ്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, ഇന്ത്യയുടെ യൂണികോണുകള്‍ സെഞ്ച്വറി സൃഷ്ടിക്കുന്നതിലേക്ക് നീങ്ങുകയാണ്. ഇത് വളരെ വലുതാണ്. മുമ്പ് ആയിരക്കണക്കിന് കോടികളുടെ കമ്പനിയാകാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നിരുന്നു. ഇന്ന് നമ്മുടെ യുവജനങ്ങളുടെ കരുത്തും ഗവണ്‍മെന്റിന്റെ നയങ്ങളും ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ വ്യവസായങ്ങളെ ആയിരക്കണക്കിന് കോടികളുടേതാക്കി മാറ്റുന്നു.
കൂടാതെ ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
സ്റ്റാര്‍ട്ടപ്പുകളുടെയും യൂണികോണുകളുടെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച 3 റാങ്കുകളില്‍ നമ്മളും ഉള്‍പ്പെട്ടിട്ടുണ്ട്. ഏത് ഇന്ത്യക്കാരനനാണ് ഇതില്‍ അഭിമാനിക്കാത്തത്? എന്നാല്‍ അത്തരമൊരു സമയത്ത് അവര്‍ ഈ ഗവണ്‍മെന്റിനെ ആക്ഷേപിക്കാനാണ് അവര്‍ ശീലിച്ചത്. അവര്‍ അതിരാവിലെ തന്നെ തുടങ്ങും, ഇവിടെ ഞാന്‍ കണ്ടു നമ്മുടെ അധീര്‍ രഞ്ജന്‍ ജി പറയുന്നത് മോദി-മോദി നിങ്ങള്‍ എന്താണ് ചെയ്യുന്നത്? അതാണ് നിങ്ങള്‍ പറഞ്ഞത്, ശരിയാണ്! നിങ്ങള്‍ രാവിലെ നേരത്തെ തന്നെ തുടങ്ങും. മോദിയെ കൂടാതെ നിങ്ങള്‍ക്ക് ഒരു നിമിഷം പോലും ചെലവഴിക്കാനാവില്ല. മോദി നിങ്ങളുടെ ജീവശക്തിയാണ്.
കൂടാതെ ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ചിലര്‍ യുവാക്കളെയും സംരംഭകരെയും രാജ്യത്തെ മികച്ച സ്രഷ്ടാക്കളെയും ഭയപ്പെടുത്തുന്നത് ആസ്വദിക്കുകയാണ്. അവരെ ഭയപ്പെടുത്തുന്നതിലും വഴിതെറ്റിക്കുന്നതിലും അവര്‍ ആനന്ദം കണ്ടെത്തുന്നു. രാജ്യത്തെ യുവജനങ്ങള്‍ അവരെ ശ്രദ്ധിക്കുന്നില്ല, അതുകൊണ്ട് രാജ്യം പുരോഗമിക്കുന്നു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
നമ്മുടെ ചില യൂണികോണുകള്‍ക്ക് ബഹുരാഷ്ട്ര കമ്പനികളാകാനുള്ള ശേഷിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലുള്ള ചില ആളുകള്‍ പറയും സംരംഭകരായ ഈ ആളുകള്‍- അവര്‍ ഇത് അവര്‍ക്കായി പറയുന്നതെന്നും കൊറോണ വൈറസിന്റെ വകഭേദങ്ങളാണെന്നും അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. എന്താണ് സംഭവിച്ചത്? നമ്മുടെ രാജ്യത്തെ സംരംഭകര്‍ കൊറോണ വൈറസിന്റെ വകഭേദങ്ങളാണോ? നമ്മള്‍ എന്താണ് പറയുന്നത്, ആര്‍ക്കുവേണ്ടിയാണ്? ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ നാശമാണ് ഉണ്ടാക്കുന്നത്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ചരിത്രത്തില്‍ നിന്ന് പഠിക്കാത്തവര്‍ ചരിത്രത്തില്‍ നഷ്ടപ്പെടും.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
രാജ്യത്തെ നയിച്ച അവരുടെ എല്ലാ പ്രമുഖരും 60 കള്‍ക്കും 80 കള്‍ക്കും ഇടയിലുള്ള ദശകങ്ങളില്‍ ഉള്ളവരായതിനാലാണ് ഞാന്‍ ഇത് പറയുന്നത്. 60 കളിലെയും 80 കളിലെയും ദശകങ്ങളില്‍ലെ ആഖ്യാനം എന്തായിരുന്നു ? കോണ്‍ഗ്രസിനൊപ്പം അധികാരം ആസ്വദിച്ചിരുന്ന സഖ്യകക്ഷികള്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെയും ശ്രീമതി ഇന്ദിരാഗാന്ധി ജിയുടെയും ഗവണ്‍മെന്റുകളെ ടാറ്റ-ബിര്‍ള ഗവണ്‍മെന്റുകള്‍ എന്നാണ് വിളിക്കാറുണ്ടായിരുന്നത്. ടാറ്റയും ബിര്‍ലയും ചേര്‍ന്നാണ് ആ ഗവണ്‍മെന്റിനെ മുന്നോട്ടുകൊണ്ടുപോയിരുന്നത്. 60കളിലെയും 80കളിലെയും ദശകങ്ങളില്‍ നെഹ്‌റുജിക്കും ഇന്ദിരജിക്കും വേണ്ടി പറഞ്ഞതാണിത്. നിങ്ങള്‍ അവരുമായി അധികാരം പങ്കിട്ടു, എന്നാല്‍ അവരുടെ ശീലങ്ങളും നിങ്ങള്‍ സ്വീകരിച്ചു. നിങ്ങള്‍ അതേ ഭാഷയാണ് സംസാരിക്കുന്നതും. നിങ്ങള്‍ വളരെ താണുപോയി. ഇന്ന് ഇടിസഞ്ചിക്ക് മാറ്റംവന്നുവെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍ മാറിയിട്ടില്ല. മേക്ക് ഇന്‍ ഇന്ത്യ സാദ്ധ്യമല്ലെന്ന് സഭയ്ക്കകത്തും പുറത്തും പറയാന്‍ ഇതേ ആളുകള്‍ക്ക് ധൈര്യമുണ്ടായി. ആര്‍ക്കെങ്കിലും ഇന്ത്യയെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാന്‍ കഴിയുമോ? അതായത് മേക്ക് ഇന്‍ ഇന്ത്യ സംഭവിക്കില്ല! എന്തിനാണ് നിങ്ങള്‍ രാജ്യത്തെ അപമാനിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ രാജ്യത്തിനെതിരെ സംസാരിക്കുന്നത്? മേക്ക് ഇന്‍ ഇന്ത്യയെ പരിഹസിച്ചു. ഇന്ന് രാജ്യത്തിന്റെ യുവശക്തി, രാജ്യത്തെ വ്യവസായ സംരംഭകര്‍ ഇത് തെളിയിച്ചു, നിങ്ങള്‍ തമാശയുടെ ലക്ഷ്യമായി മാറിയിരിക്കുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെ വിജയം നിങ്ങളെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് എനിക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയും.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
മേക്ക് ഇന്‍ ഇന്ത്യ എന്നാല്‍ കമ്മീഷനുകളും അഴിമതിയും ഖജനാവ് നിറയ്ക്കലും അവസാനിപ്പിക്കുന്നതായതുകൊണ്ട് ചിലര്‍ക്ക് മേക്ക് ഇന്‍ ഇന്ത്യയില്‍ ഒരു പ്രശ്‌നമുണ്ട്. അതുകൊണ്ട്, അവര്‍ മേക്ക് ഇന്‍ ഇന്ത്യയെ എതിര്‍ക്കുന്നു. ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകളെ അവഗണിച്ചതിന്റെ പാപവും രാജ്യത്തെ ചെറുകിട സംരംഭകരുടെ കഴിവിനോടുള്ള അവഹേളനവും രാജ്യത്തെ യുവജനങ്ങളെ അവമതിക്കലും രാജ്യത്തിന്റെ നൂതന സാദ്ധ്യതകളോടുള്ള അവഹേളനവുമായിരുന്നു അത്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
അവര്‍ക്ക് വിജയിക്കാന്‍ കഴിയാത്തതിനാല്‍, അവര്‍ ഈ നിഷേധാത്മകതയും നിരാശയുടെ അന്തരീക്ഷവും രാജ്യത്ത് സൃഷ്ടിക്കുന്നു! എന്നാല്‍ രാജ്യത്തെ വഴിതെറ്റിക്കാന്‍ നടക്കുന്ന കളികളെക്കുറിച്ച് രാജ്യത്തെ യുവജനങ്ങള്‍ ബോധവാന്മാരായിക്കഴിഞ്ഞു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
മുന്‍പ് രാജ്യത്തെ ഗവണ്‍മെന്റുകളെ നടത്തിയിരുന്ന രാജ്യത്തെ ഗവണ്‍മെന്റുകളെ 50 വര്‍ഷം നയിച്ചിരുന്നവര്‍ക്ക് മേക്ക് ഇന്‍ ഇന്ത്യയോടുള്ള സമീപനം എന്താണ്? പ്രതിരോധ മേഖലയിലേക്ക് മാത്രം നോക്കിയാല്‍, അവര്‍ എന്താണ് ചെയ്തിരുന്നത്, എങ്ങനെയാണ് അവര്‍ അത് ചെയ്തിരുന്നത്, എന്തിനാണ് അവര്‍ ചെയ്തിരുന്നത്, ആര്‍ക്കുവേണ്ടിയാണ് അവര്‍ അത് ചെയ്തിരുന്നത് എന്ന് നമുക്ക് മനസ്സിലാകും. മുന്‍പ് എന്താണ് സംഭവിച്ചിരുന്നത്? പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും. അന്തിമ തീരുമാനമെടുക്കുമ്പോള്‍ ആ ഉപകരണങ്ങള്‍ കാലഹരണപ്പെടും. ഇനി പറയൂ, ഇത് രാജ്യത്തിന് എന്ത് ഗുണമാണ് ചെയ്യുന്നത്? അത് കാലഹരണപ്പെടുകയും, നമ്മള്‍ അതിന് പണം നല്‍കുകയകും ചെയ്യുമായിരുന്നു. ഈ പ്രക്രിയകളെല്ലാം ഞങ്ങള്‍ ലളിതമാക്കി. പ്രതിരോധ മേഖലയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. മുമ്പ്, ഏതെങ്കിലും ഉപകരണങ്ങള്‍ വാങ്ങാന്‍ നമുക്ക് മറ്റ് രാജ്യങ്ങളിലേക്ക് നോക്കേണ്ടിയിരുന്നു. അവശ്യസമയത്ത് അത് തിരക്കിട്ട് വാങ്ങിയിരുന്നു. സ്‌പെയര്‍പാര്‍ട്‌സിന് പോലും നമ്മള്‍ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. മറ്റുള്ളവരെ ആശ്രയിച്ച് ഈ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഒരാള്‍ക്കും കഴിയില്ല. നമുക്ക് സവിശേഷമായ ഒരു സംവിധാനം നമ്മുടെ സ്വന്തം സംവിധാനം ഉണ്ടായിരിക്കണം. പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം എന്നത് ദേശീയ സേവനത്തിന്റെ മഹത്തായ പ്രവര്‍ത്തിയാണ്, തങ്ങളുടെ തൊഴില്‍രംഗത്ത് ഈ മേഖല തെരഞ്ഞെടുക്കാന്‍ ഞാന്‍ രാജ്യത്തെ യുവാജനങ്ങളോട് ഇന്ന് ആഹ്വാനവും ചെയ്യുന്നു. നമ്മള്‍ കരുത്തോടെ നില്‍ക്കും.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഇന്ത്യയില്‍ തന്നെ കൂടുതല്‍ കൂടുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിക്കുമെന്നും ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് മാത്രമേ അവ വാങ്ങുവെന്നും ഈ ബജറ്റില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുറത്തുനിന്നുള്ള വാങ്ങലുകള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. നമ്മുടെ സേനയുടെ ആവശ്യകത നിറവേറ്റുന്നതിനു പുറമേ, ഒരു വലിയ പ്രതിരോധ കയറ്റുമതിക്കാരനാകുക എന്ന സ്വപ്‌നവുമായാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്, ഈ പ്രതിജ്ഞ നിറവേറ്റപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രതിരോധ ഇടപാടുകളില്‍ സ്വാധീനശക്തികള്‍ എങ്ങനെ ശക്തരെപ്പോലും മുന്‍പ് എങ്ങനെ സ്വാധീനിച്ചിരുന്നെന്ന് എനിക്കറിയാം. ഈ ശക്തികളെയാണ് മോദി വെല്ലുവിളിച്ചത്. അതുകൊണ്ട് തന്നെ അവര്‍ മോദിയോടുള്ള അതൃപ്തി പ്രകടിപ്പിക്കുക മാത്രമല്ല അദ്ദേഹത്തോട് ദേഷ്യപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്, അവരുടെ രോഷം പ്രകടമായിക്കൊണ്ടിരിക്കുകയുമാണ്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
പ്രതിപക്ഷത്തുള്ള ഞങ്ങളുടെ ചില സഹപ്രവര്‍ത്തകരും നാണയപെരുപ്പത്തിന്റെ പ്രശ്‌നം ഇവിടെ ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് ഈ ആശങ്ക നിങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കില്‍ അത് രാജ്യത്തിന് ഗുണകരമായേനെ. ആ സമയത്തും ഈ വേദന നിങ്ങള്‍ക്ക് തോന്നണമായിരുന്നു. നിങ്ങള്‍ മറന്നിരിക്കാം, എന്നാല്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ അവസാനത്തെ അഞ്ച് വര്‍ഷങ്ങളില്‍, ഏതാണ്ട് മുഴുവന്‍ കാലത്തും രാജ്യം ഇരട്ട അക്ക പണപ്പെരുപ്പം നേരിടേണ്ടി വന്നു. ഞങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് മുമ്പുള്ള സാഹചര്യം ഇതായിരുന്നു. അതായിരുന്നു കോണ്‍ഗ്രസിന്റെ നയങ്ങള്‍ ഗവണ്‍മെന്റ് തന്നെ പണപ്പെരുപ്പം നിയന്ത്രണാതീതമാണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയിരുന്നു. 2011ല്‍ അന്നത്തെ ധനമന്ത്രി തന്നെ നാണയമില്ലാതെ ജനങ്ങളോട് പറഞ്ഞിരുന്നു, പണപ്പെരുപ്പം കുറയ്ക്കാന്‍ അലാവുദ്ദീന്റെ മാന്ത്രികവിദ്യയൊന്നും പ്രതീക്ഷിക്കരുതെന്ന്. ഇതാണ് നിങ്ങളുടെ നേതാക്കളുടെ നിര്‍വികാരത. ഇക്കാലത്ത് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന നമ്മുടെ ചിദംബരം ജി, 2012-ല്‍ ഭരണത്തിലിരിക്കുമ്പോള്‍ പറഞ്ഞത്, ഒരു കുപ്പി വെള്ളത്തിന് 15 രൂപയും ഐസ്‌ക്രീമിന് 20 രൂപയും കൊടുക്കാന്‍ ജനങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ല, പക്ഷേ ഗോതമ്പിന്റെയോ അരിയുടെയോ വിലയില്‍ രൂപയുടെ ഒരു വര്‍ദ്ധനവ് സഹിക്കാന്‍ കഴിയില്ല എന്നാണ്. ഇതായിരുന്നു നിങ്ങളുടെ നേതാവിന്റെ പ്രസ്താവന. നാണയപ്പെരുപ്പത്തോടുള്ള അത്തരമൊരു നിര്‍വികാര മനോഭാവം! ഇത് ആശങ്കയ്ക്ക് കാരണമാണ്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
പണപ്പെരുപ്പം രാജ്യത്തെ സാധാരണക്കാരുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്. നമ്മുടെ എന്‍.ഡി.എ ഗവണ്‍മെന്റ് ആദ്യ ദിവസം മുതല്‍ ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും ശുഷ്‌കാന്തിയോടെ ഈ ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. നമ്മുടെ ധനനയത്തിന്റെ പ്രാഥമിക ലക്ഷ്യം പണപ്പെരുപ്പത്തിന് കടിഞ്ഞാണിടുക എന്നതാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
100 വര്‍ഷത്തിനിടയിലെ ഇത്രയും വലിയ മഹാമാരിയുടെ ഈ കാലഘട്ടത്തിലും പണപ്പെരുപ്പവും അവശ്യ വസ്തുക്കളുടെ വിലയും ആകാശം മുട്ടെ ഉയരാതിരിക്കാനും പണപ്പെരുപ്പം സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് സഹിക്കാവുന്ന പരിധിക്കപ്പുറമാകാതിരിക്കാനും ഞങ്ങള്‍ ശ്രമിച്ചു. ഈ കണക്കുകള്‍ തന്നെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പറയും. കോണ്‍ഗ്രസ് ഭരണകാലത്ത് പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തില്‍ ആയിരുന്നു, ഇത് 10 ശതമാനത്തില്‍ കൂടുതലായിരുന്നു, അതേസമയം 2014 മുതല്‍ 2020 വരെ പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയാണ്. കൊറോണ ഉണ്ടായിരുന്നിട്ടുപോലും, ഈ വര്‍ഷത്തെ പണപ്പെരുപ്പം 5.2 ശതമാനവും ഭക്ഷ്യവിലപ്പെരുപ്പം 3 ശതമാനത്തിന് താഴെയുമാണ്. നിങ്ങളുടെ ഭരണകാലത്ത് ആഗോള സാഹചര്യം ചൂണ്ടിക്കാട്ടി നിങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ചുവപ്പുകോട്ടയില്‍ നിന്ന് വിലക്കയറ്റത്തെക്കുറിച്ച് പണ്ഡിറ്റ് നെഹ്‌റുജി പറഞ്ഞതെന്താണെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നോക്കൂ, പണ്ഡിറ്റ് ജിയുടെ പേര് ഞാനൊരിക്കലും പരാമര്‍ശിക്കുന്നില്ലെന്ന് നിങ്ങള്‍ എപ്പോഴും പറയാറുണ്ട്. ഞാന്‍ അദ്ദേഹത്തെ ആവര്‍ത്തിച്ച് പരാമര്‍ശിക്കാന്‍ പോകുകയാണ്. ഇന്ന് നിങ്ങള്‍ ആസ്വദിക്കൂ. അവര്‍ക്ക് വലിയ രസമായിരുന്നുവെന്ന് നിങ്ങളുടെ നേതാക്കന്മാരും പറയും.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ആഗോളവല്‍ക്കരണം ഇല്ലാതിരുന്ന കാലത്താണ് ചുവപ്പുകോട്ടയില്‍ നിന്ന് പണ്ഡിറ്റ് നെഹ്‌റു ജി ഇത് പറഞ്ഞിരുന്നത്. ചുവപ്പുകോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ നെഹ്‌റുജി പറഞ്ഞു: ''ചിലപ്പോള്‍ കൊറിയയിലെ യുദ്ധം നമ്മെയും ബാധിക്കും. ഇക്കാരണത്താല്‍, സാധനങ്ങളുടെ വില ഉയരുകയും അവ നമ്മുടെ നിയന്ത്രണത്തിന് അതീതമാകുകയും ചെയ്യുന്നു''. ഇതായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുജി! രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി രാജ്യത്തിന് മുന്നില്‍ തന്റെ കൈകള്‍ നീട്ടുകയായിരുന്നു. അദ്ദേഹം തുടര്‍ന്നു പറയുന്നു: ''അമേരിക്കയിലും എന്തെങ്കിലും സംഭവിച്ചാല്‍, അത് സാധനങ്ങളുടെ വിലയെ ബാധിക്കും''. നെഹ്‌റുജിക്ക് ചുവപ്പുകോട്ടയില്‍ നിന്ന് രാഷ്ട്രത്തിന് മുന്നില്‍ കൈകള്‍ നീട്ടേണ്ടിവന്നതിലൂടെ വിലക്കയറ്റത്തിന്റെ പ്രശ്‌നം അന്ന് എത്ര ഗുരുതരമായിരുന്നുവെന്ന് സങ്കല്‍പ്പിക്കുക.


ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഇന്ന് കോണ്‍ഗ്രസ് ഗവണ്‍മെന്റാണ് അധികാരത്തിലിരുന്നെങ്കില്‍........ ഇത് ഇന്ന് രാജ്യത്തിന്റെ ഭാഗ്യമാണ് (അതല്ല). രാജ്യം രക്ഷപ്പെട്ടു. നിങ്ങള്‍ ഇന്ന് ഇവിടെ ആയിരുന്നെങ്കില്‍, കൊറോണയെ ഉദ്ധരിച്ച് നിങ്ങള്‍ പണപ്പെരുപ്പത്തെ കൈയൊഴിയുമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ വളരെസംവേദനക്ഷമതയോടെ സമീപിച്ചുകൊണ്ട്, അത് പരിഹരിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് അമേരിക്കയിലെയും ഒ.ഇ.സി.ഡി (സാമ്പത്തിക വികസന സഹകരണത്തിനുള്ള സംഘടന) രാജ്യങ്ങളിലെയും പണപ്പെരുപ്പം ഏതാണ്ട് ഏഴ് ശതമാനമാണ്. എന്നാല്‍ ബഹുമാനപ്പെട്ട സ്പീക്കര്‍, ആരെയെങ്കിലും കുറ്റപ്പെടുത്തി ഓടിപ്പോകുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളില്ല. ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ഉത്തരവാദിത്തത്തോടെ രാജ്യവാസികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ദാരിദ്ര്യം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഈ സഭയില്‍ പല കണക്കുകളും ഉദ്ധരിച്ചെങ്കിലും ഒരു കാര്യം മറന്നു. തങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഗവണ്‍മെന്റിനെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നത്ര വഞ്ചകരല്ല, ഈ രാജ്യത്തെ പാവപ്പെട്ടവര്‍, അതല്ല ഈ രാജ്യത്തെ പാവപ്പെട്ടവരുടെ സ്വഭാവം. മുദ്രാവാക്യങ്ങളിലൂടെ പാവപ്പെട്ടവര്‍ നിങ്ങളുടെ പിടിയില്‍ അകപ്പെടുത്തുമെന്ന് നിങ്ങള്‍ കരുതിയതാണ് നിങ്ങളുടെ ദുരവസ്ഥയ്ക്ക് പിന്നിലെ കാരണം. എന്നാല്‍ പാവങ്ങള്‍ ഉണര്‍ന്നണീറ്റു, പാവപ്പെട്ടവര്‍ നിങ്ങളെ തിരിച്ചറിഞ്ഞു. ഈ രാജ്യത്തെ പാവപ്പെട്ടവര്‍ ബോധവാന്മാരാണ്, അവര്‍ നിങ്ങളെ 44 സീറ്റില്‍ ഒതുക്കി. 1971 മുതല്‍ ഗരീബിഹഠാവോ എന്ന മുദ്രാവാക്യത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. 40 വര്‍ഷം പിന്നിട്ടിട്ടും ദാരിദ്ര്യം നീങ്ങിയില്ല, എന്നാല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഒരു പുതിയ നിര്‍വചനം നല്‍കി.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
രാജ്യത്തെ യുവജനങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്, മിസ്റ്റര്‍ സ്പീക്കര്‍, തങ്ങള്‍ക്ക് കനത്ത പ്രഹരമാണ് നേരിടേണ്ടിവരുന്നതെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ തടസ്സപ്പെടുത്തുന്നു. ഇന്ന് തങ്ങള്‍ കുഴപ്പത്തിലാണെന്ന് അവര്‍ക്കറിയാം. ചിലര്‍ അവരുടെ വിലാസത്തിന് ശേഷം ഓടിപ്പോകുന്നു, പാവപ്പെട്ട സഹപ്രവര്‍ത്തകര്‍ അത് ചുമക്കുന്നു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
40 വര്‍ഷം കഴിഞ്ഞിട്ടും ദാരിദ്ര്യം നീങ്ങിയില്ല, എന്നാല്‍ പാവങ്ങള്‍ കോണ്‍ഗ്രസിനെ നീക്കം ചെയ്തു. പിന്നെ കോണ്‍ഗ്രസ് എന്ത് ചെയ്യും ബഹുമാനപ്പെട്ട സ്പീക്കര്‍? കോണ്‍ഗ്രസ് ദാരിദ്ര്യത്തിന്റെ നിര്‍വചനം മാറ്റി. 2013ല്‍ ഒറ്റയടിക്ക് 17 കോടി പാവങ്ങളെ കടലാസില്‍ സമ്പന്നരാക്കി. രാജ്യത്തെ യുജനങ്ങള്‍ സത്യം അറിയണം. ഞാനൊരു ഉദാഹരണം പറയാം. നേരത്തെ റെയില്‍വേയില്‍ ഒന്നാം €ാസും രണ്ടാം €ാസും മൂന്നാം €ാസും (കംപാര്‍ട്ട്‌മെന്റുകള്‍) ഉണ്ടായിരുന്നതായി നിങ്ങള്‍ക്കറിയാം. ഒന്നാം €ാസില്‍ വാതിലിനോട് ചേര്‍ന്ന് (കംപാര്‍ട്ട്‌മെന്റിന്റെ) ഒരു വരയും രണ്ടാം €ാസിലേക്ക് രണ്ട് വരയും മൂന്നാം €ാസില്‍ മൂന്ന് വരയും വരച്ചിരുന്നു. ഈ മൂന്നാം €ാസ് സന്ദേശം ശരിയല്ലെന്ന് അവര്‍ക്ക് തോന്നി, അതിനാല്‍ അവര്‍ ഒരു വര നീക്കം ചെയ്തു. ഇതാണ് അവരുടെ രീതികള്‍, ദാരിദ്ര്യം ഇല്ലാതായതായി അവര്‍ക്ക് തോന്നുന്നു. എല്ലാ അടിസ്ഥാന മാനദണ്ഡങ്ങളും മാറ്റിയശേഷം അവര്‍ പറഞ്ഞു 17 കോടിയെ ദരിദ്രരായി കണക്കാക്കില്ലെന്ന്. കണക്കുകള്‍ ഇങ്ങനെ മാറ്റിമറിക്കുന്നതിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
പ്രാഥമികമായ ചില പ്രശ്‌നങ്ങള്‍ ഇവിടെ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനസ്സിലാക്കാന്‍ ഞാന്‍ വളരെ ശ്രമിച്ചു. ഒരുപക്ഷേ ആരെങ്കിലും മനസ്സിലാക്കിയിരിക്കാം, ഞാന്‍ ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ആര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ ഞാന്‍ തയ്യാറാണ്. ബഹുമാനപ്പെട്ട സ്പീക്കര്‍, സഭയില്‍ രാഷ്ട്രത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ ആശ്ചര്യകരമാണ്. കൂടുതല്‍ സംസാരിക്കുന്നതിന് മുമ്പ്, ഒരു കാര്യം ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഞാന്‍ ഉദ്ധരിക്കുന്നു:
''ബംഗാളികള്‍, മറാത്തകള്‍, ഗുജറാത്തികള്‍, തമിഴര്‍, ആന്ധ്രാക്കാര്‍, ഒറിയക്കാര്‍, ആസാമികള്‍, കാനറക്കാര്‍, മലയാളികള്‍, സിന്ധികള്‍, പഞ്ചാബികള്‍, പഠാന്‍മാര്‍, കാശ്മീരികള്‍, രജപുത്രര്‍, ഹിന്ദുസ്ഥാനി സംസാരിക്കുന്നവര്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ സെന്‍ട്രല്‍ ബ്ലോക്ക് അവരുടെ സവിശേഷമായ സ്വഭാവസവിശേഷതകള്‍ നൂറുകണക്കിന് വര്‍ഷങ്ങളായി നിലനിര്‍ത്തുന്നു, പഴയ പാരമ്പര്യമോ രേഖകളോ നമ്മോട് പറയുന്ന അതേ നേട്ടങ്ങളും കോട്ടങ്ങളും ഇപ്പോഴും ഉണ്ട്, എന്നിട്ടും ഈ കാലങ്ങളിലുടനീളം ഒരേ ദേശീയ പൈതൃകവും ഒരേതരത്തിലുള്ള ധാര്‍മ്മിക മാനസിക ഗുണനിലവാരവുമുള്ള ഇന്ത്യനാണെന്ന് കണ്ടെത്തുന്നത് കൗതുകകരമാണ്''.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ഇന്ത്യക്കാരുടെ ഈ ഗുണത്തെ വിവരിക്കുമ്പോള്‍, ഈ ഉദ്ധരണിയില്‍ ശ്രദ്ധിക്കേണ്ട രണ്ട് വാക്കുകള്‍ ഉണ്ട് -- ''ദേശീയ പൈതൃകം, ഈ ഉദ്ധരണി പണ്ഡിറ്റ് നെഹ്‌റുവിന്റെ ഭാരത് കി ഖോജ് (ഇന്ത്യയെ കണ്ടെത്തല്‍) എന്ന പുസ്തകത്തിലേതാണ്. നമ്മുടെ ദേശീയ പൈതൃകം ഒന്നാണ്. നമ്മുടെ ധാര്‍മ്മികവും മാനസികവുമായ ഗുണങ്ങള്‍ ഒന്നാണ്. ഒരു രാഷ്ട്രമില്ലാതെ ഇത് സാദ്ധ്യമാണോ? ഈ സഭയെ അപമാനിച്ചുകൊണ്ട്, നമ്മുടെ ഭരണഘടനയില്‍ രാഷ്ട്രം എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നില്ലെന്ന് പറഞ്ഞു. 'രാഷ്ട്രം' എന്നത് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. അതെങ്ങനെ അവിടെ ഉണ്ടാകില്ല? എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇതിനെ അപമാനിക്കുന്നത്? ഞാന്‍ വിശദമായി തന്നെ എന്റെ കാഴ്ചപ്പാട് പങ്കിടാം.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
രാഷ്ട്രം എന്നത് അധികാരത്തിന്റെയോ ഗവണ്‍മെന്റിന്റേയോ ക്രമീകരണമല്ല. ബഹുമാനപ്പെട്ട സ്പീക്കര്‍, ഞങ്ങള്‍ക്ക് രാഷ്ട്രം ജീവനുള്ള ഒരു ആത്മാവാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി രാജ്യവാസികള്‍ അതിനോട് സഹവസിക്കുകയും പോരാടുകയും ചെയ്യുന്നു. ഇത് വിഷ്ണു പുരാണത്തില്‍ എഴുതിയിട്ടുണ്ട്, ഇത് ഒരു പാര്‍ട്ടിയും എഴുതിയതുമല്ല

उत्तरम यश समुदक्षय हिमावरे चरु दक्षिणम

वर्षतत भारतम नाम भारत यत्र संतित

അതായത്, കടലിന് വടക്കും ഹിമാലയത്തിന് തെക്കും ഉള്ള രാജ്യത്തെ ഇന്ത്യ എന്നും അവരുടെ കുട്ടികളെ ഇന്ത്യക്കാര്‍ എന്നും വിളിക്കുന്നു. വിഷ്ണുപുരാണത്തിലെ ഈ വരികള്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വീകാര്യമല്ലെങ്കില്‍, ഞാന്‍ മറ്റൊരു ഉദ്ധരണി ഉപയോഗിക്കാം, എന്തെന്നാല്‍ ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാകും. ഞാന്‍ ഉദ്ധരിക്കുന്നു: ''ഒരു നിമിഷം വരുന്നു, അത് ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രമേ വരുന്നുള്ളൂ, നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെക്കുമ്പോള്‍ - ഒരു യുഗം അവസാനിക്കുമ്പോള്‍, ഒരു രാജ്യത്തിന്റെ ആത്മാവ്, ദീര്‍ഘകാലമായി അടിച്ചമര്‍ത്തപ്പെട്ടത്, വാക്കുകളിലൂടെ ആവിഷ്‌ക്കാരം കണ്ടെത്തുമ്പോള്‍.'' ഇവയും നെഹ്‌റുജിയുടെ വാക്കുകളാണ്. എല്ലാത്തിനുമുപരിയായി, നെഹ്‌റു ഏത് രാജ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
തമിഴ് വികാരം ആളിക്കത്തിക്കാന്‍ ഇവിടെ വലിയ പരിശ്രമങ്ങള്‍ നടന്നു. ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക എന്ന പാരമ്പര്യത്തിലാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പൈതൃകം കാണുന്നത്. എന്നാല്‍ ഇന്ന് തമിഴ് ഭാഷയിലെ മഹാകവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതി എഴുതിയത് ഇവിടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഉച്ചാരണത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തമിഴ് സംസാരിക്കുന്ന ആളുകള്‍ എന്നോട് ക്ഷമിക്കണം. എന്നാല്‍ എന്റെ ബഹുമാനത്തിനും വികാരങ്ങള്‍ക്കും ഒരു കുറവുമില്ല. സുബ്രഹ്മണ്യ ഭാരതി ജി പറഞ്ഞിരുന്നു-

मनुम इमये मले एंगल मले, पनरुम उपनिक नुलेंगल दुले

पारमिसे एदोरू नुलइदहू पोले, पोनेरो भारत नाडेंगन नाड़े

पोडरूओम इते इम्‍मकिलेड़े

അദ്ദേഹം തമിഴില്‍ പറഞ്ഞത് ഞാന്‍ വിവര്‍ത്തനം ചെയ്യുന്നു:
വിവരിക്കാനും വിശദീകരിക്കാനുമുള്ള ഉപനിഷത്തുകള്‍ നമ്മുടെ വിലപ്പെട്ട നിധിയാണ്
ലോകത്തിലാകെ ഈ അളവിലുള്ള മറ്റൊരു കൃതിയില്ല.
ഓ, സുവര്‍ണ്ണ ഭാരതം തീര്‍ച്ചയായും നമ്മുടെ സ്വന്തം നാടാണ്
ഞങ്ങളുടെ ഭൂമിയെ വാഴ്ത്തുക, ഞങ്ങള്‍ സമാനതകളില്ലാത്ത ബ്രാന്‍ഡാണ് !!
സുബ്രഹ്മണ്യ ഭാരതി ജിയുടെ കവിതയുടെ സത്ത ഇതാണ്. തമിഴ്‌നാട്ടിലെ എല്ലാ പൗരന്മാരെയും ഇന്ന് ഞാന്‍ അഭിവാദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെ സംയുക്ത സൈന്യ മേധാവി (സി.ഡി.എസ്) റാവത്ത് ദക്ഷിണേന്ത്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന വേളയില്‍, എന്റെ ലക്ഷക്കണക്കിന് തമിഴ് സഹോദരീസഹോദരന്മാര്‍ മണിക്കൂറുകളോളമാണ് റോഡുകളില്‍ വരിനിന്നത്. എന്തെങ്കിലും വാര്‍ത്തകള്‍ക്കായി അവര്‍ മണിക്കൂറുകളോളം റോഡില്‍ നിന്നു. സി.ഡി.എസ് റാവത്തിന്റെ മൃതദേഹം പുറത്തെടുക്കുമ്പോള്‍, ഓരോ തമിഴനും അഭിമാനത്തോടെ കൈകള്‍ ഉയര്‍ത്തി കരഞ്ഞുകൊണ്ട് വീര്‍ വണക്കം, വീര്‍ വണക്കം എന്ന അലറി വിളിച്ചു. ഇത് എന്റെ രാജ്യമാണ്. എന്നാല്‍ കോണ്‍ഗ്രസ് എപ്പോഴും ഇക്കാര്യങ്ങളെ പുച്ഛിച്ചു തള്ളുകയാണ്. ഭിന്നിപ്പിക്കലിന്റെ ഒരു ചിന്താഗതി അവരുടെ ഡി.എന്‍.എയില്‍ വേരൂന്നിയതാണ്. ബ്രിട്ടീഷുകാര്‍ മടങ്ങി, എന്നാല്‍ വിഭജിച്ച് ഭരിക്കുക എന്ന ഈ നയം കോണ്‍ഗ്രസ് അതിന്റെ സ്വഭാവമാക്കി. അതുകൊണ്ടാണ് ഇന്ന് കോണ്‍ഗ്രസ് 'തുക്‌ഡെടുക്ക്‌ഡെ' (തുണ്ടു തുണ്ടു) സംഘത്തിന്റെ നേതാവായി മാറിയത്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
ജനാധിപത്യ പ്രക്രിയയില്‍ നിന്ന് നമ്മെ തടയാന്‍ കഴിയാത്തവര്‍ അച്ചടക്കരാഹിത്യത്തിലൂടെ ഇവിടെ തടയാന്‍ ശ്രമിക്കുകയാണ്, എന്നാല്‍ അവര്‍ വിജയിക്കില്ല.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അധികാരത്തില്‍ തിരിച്ചെത്തണമെന്നുള്ള ഒരു ആഗ്രഹവുമില്ല. ഒന്നും നേടാന്‍ കഴിയുന്നില്ലെങ്കില്‍ എല്ലാം നിഷ്ഫലമാക്കുക എന്ന ദോഷചിന്താ തത്വശാസ്ത്രമാണ് അവര്‍ക്കുള്ളത്. എന്നാല്‍ ആ അത്യാഗ്രഹത്തില്‍ അവര്‍ രാജ്യത്ത് വിതയ്ക്കുന്ന വിത്തുകള്‍ വിഘടനവാദ ശക്തികളെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളു. സഭയില്‍ പലതും സംസാരിക്കുകയും രാജ്യത്തെ ചില ആളുകളില്‍ ദുര്‍ബോധനനടത്തുവാന്‍ വളരെയധികം ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴുവര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഓരോ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍, അവരുടെ പ്രവര്‍ത്തനപദ്ധതി വളരെ വ്യക്തമാകും. അതാണ് ഞാന്‍ ഇന്ന് തുറന്നുകാട്ടുന്നത്.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
നിങ്ങളുടെ പ്രവര്‍ത്തനപദ്ധതി എന്തുതന്നെയായാലും, അത്തരത്തിലുള്ള ധാരാളം ആളുകള്‍ വന്നുപോയി. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ലക്ഷക്കണക്കിന് പരിശ്രമങ്ങള്‍ നടത്തി, എന്നാല്‍ ഈ രാജ്യം അനശ്വരമാണ്, ഈ രാജ്യത്തിന് ഒന്നും സംഭവിക്കില്ല. അത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഓരോ തവണയും ഒന്നല്ലെങ്കില്‍ മറ്റെന്തെങ്കിലും എല്ലാതവണയും നഷ്ടപ്പെടും. ഈ രാജ്യം ഒന്നായിരുന്നു, മികച്ചതായിരുന്നു, ഈ രാജ്യം ഒന്നാണ്, ഈ രാജ്യം മികച്ചതായി തുടരും, എന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് പോകുന്നു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
കടമകളുടെ കാര്യത്തിലും ഒരു എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തിനാണ് കടമയെക്കുറിച്ച് സംസാരിക്കുന്നതെന്ന വിഷമം ചില ആളുകള്‍ക്കുണ്ട്. കേവലം ജനശ്രദ്ധയില്‍ നില്‍ക്കാന്‍ മാത്രമായി, ചിലര്‍ ധാരണയില്ലാതെയോ ദുരുദ്ദേശത്തോടെയോ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു. കടമയെ സംബന്ധിച്ച് കോണ്‍ഗ്രസിന് പെട്ടെന്ന് €േശം അനുഭവപ്പെടാന്‍ തുടങ്ങിയതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
മോദിജി നെഹ്‌റുജിയുടെ പേര് പറയുന്നില്ലെന്ന് നിങ്ങള്‍ ഇടയ്ക്കിടെ പറയാറുണ്ട്, അതിനാല്‍ ഇന്ന് ഞാന്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയാണ്. നോക്കൂ, കടമകളെക്കുറിച്ച് നെഹ്‌റുജി എന്താണ് പറഞ്ഞതെന്ന്. ഞാന്‍ അദ്ദേഹത്തെ ഉദ്ധരിക്കാം.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ജി പറഞ്ഞു: ''ഇവിടെ ഒരു സ്വതന്ത്ര ഹിന്ദുസ്ഥാന്‍ ഉണ്ടെന്ന് ഞാന്‍ നിങ്ങളോട് വീണ്ടും പറയുന്നു. നമ്മള്‍ സ്വതന്ത്ര ഹിന്ദുസ്ഥാന്റെ വാര്‍ഷികം ആഘോഷിക്കുകയും ചെയ്യുന്നു, എന്നാല്‍ സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തവും ഉയര്‍ന്നുവരുന്നു.'' മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കടമ തന്നെയാണ്. ഉത്തരവാദിത്തം, ആര്‍ക്കെങ്കിലും ഇത് മനസിലാക്കണമെങ്കില്‍, ഞാന്‍ അവരെ മനസ്സിലാക്കിക്കട്ടെ, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കടമയെ ഉത്തരവാദിത്തം എന്ന് വിളിക്കുന്നു, ഇപ്പോള്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ ഉദ്ധരണി ഇതാണ് - ''ഇവിടെ സ്വതന്ത്ര ഹിന്ദുസ്ഥാന്‍ ഉണ്ടെന്ന് ഞാന്‍ നിങ്ങളോട് വീണ്ടും പറയുന്നു, നമ്മള്‍ സ്വതന്ത്ര ഹിന്ദുസ്ഥാന്റെ വാര്‍ഷികം ആഘോഷിക്കുകയും ചെയ്യുന്നു, എന്നാല്‍ സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തവും ഉയര്‍ന്നുവരുന്നു. ഈ ഉത്തരവാദിത്തം സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമായതല്ല, സ്വതന്ത്രരായ ഒരോ വ്യക്തിയിലുമാണ്. ആ ഉത്തരവാദിത്തം നിങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം നിങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ല, നിങ്ങള്‍ക്ക് സ്വാതന്ത്ര്യം സംരക്ഷിക്കാനും കഴിയില്ല.'' രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ജി കടമകളെക്കുറിച്ച് പറഞ്ഞത് ഇതാണ്, നിങ്ങള്‍ അതും മറന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
സഭയുടെ കൂടുതല്‍ സമയം എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അവരും തളര്‍ന്നിരിക്കുകയാണ്. ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍, ഒരു ചൊല്ലുണ്ട്:

क्षणशः कणश: श्चैव विद्यामर्थं च साधयेत्।

क्षणे नष्टे कुतो विद्या कणे नष्टे कुतो धनम्।।


അതായത്, ഓരോ നിമിഷവും പഠനത്തിന് പ്രധാനമാണ്. ഓരോ കണികയും വിഭവങ്ങള്‍ക്ക് അനിവാര്യമാണ്. ഓരോ നിമിഷവും പാഴാക്കികൊണ്ട് അറിവ് നേടാനാവില്ല, ഓരോ കണികയും പാഴാക്കിയാല്‍, ചെറിയ വിഭവങ്ങള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍, വിഭവങ്ങള്‍ ശൂന്യമായിപ്പോകും. ചരിത്രത്തിലെ ഈ സുപ്രധാന നിമിഷത്തെ നിങ്ങള്‍ നശിപ്പിക്കുന്നില്ലേ എന്ന് തീവ്രമായി ചിന്തിക്കാന്‍ ഞാന്‍ കോണ്‍ഗ്രസിനോടും സഖ്യകക്ഷികളോടും ആവശ്യപ്പെടുന്നു. എന്നെ വിമര്‍ശിക്കാനും എന്റെ പാര്‍ട്ടിയെ ശപിക്കാനും ഒരുപാട് ഉണ്ട്, നിങ്ങള്‍ക്കത് ചെയ്യാം. അവസരങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകാത്തതിനാല്‍ ഭാവിയിലും അത് തുടരുക. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ഈ മഹദ്കാലം,75 വര്‍ഷത്തെ ഈ കാലഘട്ടം, ഇന്ത്യയുടെ വികസന യാത്രയില്‍ സകാരാത്മകമായ സംഭാവനകള്‍ക്കുള്ള കാലഘട്ടമാണ്. പ്രതിപക്ഷത്തോടും ഇവിടെയിരിക്കുന്ന എല്ലാ സഹപ്രവര്‍ത്തകരോടും സഭയിലൂടെ രാജവാസികളോടും സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഈ കാലത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രതിജ്ഞയ്ക്കായി നമുക്ക് ഒന്നിക്കാമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ നമുക്ക് എവിടെയൊക്കെ വീഴ്ച സംഭവിച്ചുവോ അത് നിറവേറ്റാന്‍ നമുക്ക് ശ്രമിക്കാം, സാതന്ത്ര്യത്തിന്റെ നൂറുവര്‍ഷം തികയുന്ന 2047-ന് മുമ്പ് രാജ്യത്തെ എങ്ങനെ വികസിപ്പിക്കാം, രാജ്യത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന പ്രതിജ്ഞയോടെ നമുക്ക് മുന്നോട്ടുപോകാം. രാഷ്ട്രീയം അതിന്റെ സ്ഥാനത്തുണ്ടാകും, എന്നാല്‍ നമുക്ക് പാര്‍ട്ടി വികാരങ്ങള്‍ക്ക് അതീതമായി ഉയര്‍ന്ന് രാജ്യത്തിന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം. തെരഞ്ഞെടുപ്പ് വേദിയില്‍ എന്ത് വേണമെങ്കിലും ചെയ്യുക, എന്നാല്‍ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി നാം മുന്നോട്ട് വരണം. ഇതാണ് എന്റെ പ്രതീക്ഷ. സ്വാതന്ത്ര്യത്തിന്റെ നൂറുവര്‍ഷങ്ങള്‍ തികയുമ്പോള്‍, ഈ സഭയില്‍ ഇരിക്കുന്ന ആളുകള്‍ തീര്‍ച്ചയായും അത്തരമൊരു ശക്തമായ അടിത്തറയിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന അത്തരം ആളുകളുടെ കൈകളിലേക്കാണ് രാജ്യം പോകേണ്ടത്. നമുക്ക് കിട്ടുന്ന സമയം നമ്മള്‍ നന്നായി വിനിയോഗിക്കണം. നമ്മുടെ സുവര്‍ണ്ണ ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് മടിക്കേണ്ടതില്ല. നമുക്ക് നമ്മുടെ സര്‍വ്വശക്തിയ്‌ക്കൊപ്പം ആ ശ്രമത്തില്‍ ഏര്‍പ്പെടാം.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍,
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെ ഒരിക്കല്‍ കൂടി ഞാന്‍ പിന്താങ്ങുന്നു. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത സഭയിലെ എല്ലാ എംപിമാര്‍ക്കും ഒരിക്കല്‍ കൂടി ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങള്‍ എനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയും എന്നെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു, പക്ഷേ അത് വകവയ്ക്കാതെ, ഞാന്‍ എല്ലാ വിഷയങ്ങളും വ്യക്തമാക്കാന്‍ ശ്രമിച്ചു. ഒത്തിരി നന്ദി!

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.



(Release ID: 1797999) Visitor Counter : 305