പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഐ സി സി അണ്ടർ -19 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 06 FEB 2022 10:06AM by PIB Thiruvananthpuram

ഐസിസി അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"നമ്മുടെ യുവ ക്രിക്കറ്റ് താരങ്ങളെ ഓർത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു. ഐസിസി അണ്ടർ 19 ലോകകപ്പ് നേടിയതിന് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലൂടെ അവർ മികച്ച കരുത്ത് പ്രകടിപ്പിച്ചു. ഉയർന്ന തലത്തിലെ അവരുടെ മികച്ച പ്രകടനം കാണിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്നാണ്. 

***

-ND-

( റിലീസ് ഐ.ഡി: 1795888) സന്ദര്‍ശക കൗണ്ടര്‍ : 221