റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ വഴി മാത്രം വാഹനങ്ങളുടെ നിർബന്ധിത ഫിറ്റ്നസ് എന്നത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു

Posted On: 04 FEB 2022 12:15PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 04, 2022


ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷന്റെ അംഗീകാരത്തിനും നിയന്ത്രണത്തിനുമായുള്ള 175-ആം ചട്ടം അനുസരിച്ച് രജിസ്റ്റർ ചെയ്ത ഒരു ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിലൂടെ മാത്രം വാഹനങ്ങളുടെ നിർബന്ധിത ഫിറ്റ്നസ് എന്നത് സംബന്ധിച്ച വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം താഴെ പറയും പ്രകാരം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു -

i)  ഹെവി ഗുഡ്‌സ് വാഹനങ്ങൾ/ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ - 2023 ഏപ്രിൽ 01 മുതൽ പ്രാബല്യത്തിൽ  

ii)  മീഡിയം ഗുഡ്സ് വാഹനങ്ങൾ/മീഡിയം പാസഞ്ചർ മോട്ടോർ വാഹനങ്ങൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ (ഗതാഗതം) - 2024 ജൂൺ 01 മുതൽ പ്രാബല്യത്തിൽ

 

കരട് വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
 
https://static.pib.gov.in/WriteReadData/specificdocs/documents/2022/feb/doc20222412201.pdf
 
 
 
RRTN/SKY


(Release ID: 1795384) Visitor Counter : 138