ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഉപയോഗിക്കാത്ത 50 ലക്ഷം കോവിഷീൽഡ് വാക്‌സിൻ ഡോസുകൾ ഫെബ്രുവരി അവസാനത്തോടെ പാഴായേക്കുമെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവും ആണ്

Posted On: 03 FEB 2022 3:02PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി, ഫെബ്രുവരി 03, 2022


ഉപയോഗിക്കാത്ത 50 ലക്ഷം കോവിഷീൽഡ് വാക്‌സിൻ ഡോസുകൾ ഫെബ്രുവരി അവസാനത്തോടെ പാഴായേക്കുമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്. ഉപയോഗിക്കാൻ അനുവാദമുള്ള അവസാന തിയതിയോട് (Expiry date) അടുക്കുന്നതായി അവകാശപ്പെടുന്ന അത്തരം റിപ്പോർട്ടുകളിൽ സംസ്ഥാനം തിരിച്ചുള്ള ഡോസുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്.

വാക്‌സിൻ ഡോസുകൾ പാഴാകുന്നത് പരമാവധി കുറയ്ക്കാനും ഡോസുകൾ കാലഹരണപ്പെടാതിരിക്കാനും കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ തുടക്കം മുതൽ തന്നെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ വേണ്ട കൃത്യമായ ഉപദേശ നിർദ്ദേശങ്ങൾ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഗവൺമെന്റ് നൽകിയിട്ടുണ്ട്. 60 പ്രധാന വിതരണ കേന്ദ്രങ്ങളിലും "ഫസ്റ്റ് എക്‌സ്പയറി ഫസ്റ്റ് ഔട്ട്” (FEFO) നയമാണ് പിന്തുടരുന്നത് (ആദ്യം കലഹരണപ്പെടുന്നത് ആദ്യം ഉപയോഗിക്കുക എന്ന നയം).

സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ പക്കലുള്ളതും വരും മാസങ്ങളിൽ കാലഹരണപ്പെടാൻ സാധ്യതയുള്ളതുമായ കോവിഡ് വാക്‌സിൻ ഡോസുകളുടെ തൽസ്ഥിതി സംസ്ഥാനങ്ങൾ പതിവായി അവലോകനം ചെയ്യണമെന്ന് 2021 നവംബർ മാസത്തിൽ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചു.

വാക്‌സിൻ ഡോസുകൾ കാലഹരണപ്പെടാൻ അനുവദിക്കരുതെന്നും സംസ്ഥാനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, സ്വകാര്യ ആശുപതികളിലെ വാക്സിൻ ഡോസുകളുടെ ഉപയോഗം പരിശോധിക്കാൻ അഡിഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം) അല്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) പങ്കെടുക്കുന്ന പ്രസ്തുത ആശുപത്രികളുടെ വീഡിയോ കോൺഫറൻസ് വിളിച്ചു ചേർക്കേണ്ടതാണ്. സ്വകാര്യ ആശുപത്രികളിൽ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് വിനിയോഗിച്ചോ / സബ്‌സിഡി നിരക്കിലോ പ്രതിരോധ കുത്തിവയ്പ്പ് സംഘടിപ്പിക്കുന്നത് പോലുള്ള ഇടപെടലുകൾ സംസ്ഥാനങ്ങൾക്ക് പരീക്ഷിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 

കൂടാതെ, ചില സംസ്ഥാനങ്ങളുടെ അഭ്യർത്ഥന മാനിച്ച്, വാക്സിൻ കാലഹരണപ്പെടുന്നില്ലെന്നും ഒരു വാക്സിൻ ഡോസും പാഴാകില്ലെന്നും ഉറപ്പാക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അടിയന്തര സാഹചര്യങ്ങളിൽ വാക്സിൻ കൈമാറ്റം ചെയ്യുന്ന ക്രമീകരണത്തിന് എതിർപ്പില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ കൈമാറ്റം ചെയ്ത വാക്സിനുകൾ വിവരങ്ങൾ Co-WIN ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
 
RRTN/SKY
 
*****


(Release ID: 1795113) Visitor Counter : 180