ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രണ്ട് ഡോസുകളും സ്വീകരിക്കാത്ത ഗുണഭോക്താക്കളെ, ഇരട്ട വാക്സിനേഷൻ എടുത്തതായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്

Posted On: 03 FEB 2022 2:09PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, ഫെബ്രുവരി 03, 2022

രണ്ട് ഡോസുകളും സ്വീകരിക്കാത്ത ഗുണഭോക്താക്കളെ, ഇരട്ട വാക്സിനേഷൻ എടുത്തതായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നതുൾപ്പെടെ "വാക്സിനേഷൻ തട്ടിപ്പ്" ആരോപിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. വാക്സിനേഷൻ കണക്കുകളിൽ കൃത്രിമം കാണിക്കുന്നു എന്നും ഈ റിപ്പോർട്ടുകൾ ആരോപിക്കുന്നു. എന്നാൽ ഇത്തരം മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നത് മാത്രമല്ല, തികച്ചും വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കുന്നു.

വാക്സിനേഷൻ സമയത്ത് വഞ്ചനാപരമായോ കൂടാതെ/അല്ലെങ്കിൽ തെറ്റായ വിവരം രേഖപ്പെടുത്തുന്നത് തടയുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്:

എ. ഓരോ വാക്‌സിനേഷൻ ടീമിനും ഒരു പരിശോധകൻ ഉണ്ട്, വാക്‌സിനേഷനായി വരുന്ന ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരം സ്ഥിരീകരിക്കുക എന്നതാണ് അവരുടെ കർത്തവ്യം.

ബി. ഒരു ഗുണഭോക്താവ് വാക്സിനേഷൻ എടുത്തതായി കോവിൻ-ൽ രേഖപ്പെടുത്തുന്നതിന് മുന്പായി വാക്സിനേഷൻ പ്രക്രിയയിൽ ഇനിപ്പറയുന്ന ഘട്ടങ്ങളുണ്ട്:

                             i. ഷെഡ്യൂൾ - ഇത് ഓൺലൈനിലോ നേരിട്ടോ ആകാം

                            ii. സ്ഥിരീകരിക്കുക - ഷെഡ്യൂൾ ചെയ്‌ത ഗുണഭോക്താക്കൾ (ഓൺ‌ലൈൻ അല്ലെങ്കിൽ നേരിട്ട്) മാത്രമേ അടുത്ത ഘട്ട പരിശോധനയിലേക്ക് പോകൂ. അവിടെ, കോവിന്നി-ൽ നൽകിയ വിശദാംശങ്ങൾ അനുസരിച്ച് പരിശോധകൻ, ഗുണഭോക്താവിനെ സ്ഥിരീകരിക്കുന്നു.

                         iii. വാക്സിനേഷൻ - വെരിഫയർ/വാക്സിനേറ്റർ വിജയകരമായ പരിശോധന നടത്തിയാൽ മാത്രമേ ഗുണഭോക്താവിനെ വാക്സിൻ സ്വീകരിച്ചതായി രേഖപ്പെടുത്തുകയുള്ളു.

സി. നേരിട്ടുള്ള രജിസ്ട്രേഷനും ആദ്യ ഡോസ് വാക്സിനേഷനും

                            i. ഒന്നാം ഡോസിനോ അല്ലെങ്കിൽ നേരിട്ട് രജിസ്ട്രേഷനോ വരുന്ന ഗുണഭോക്താവ്, അവർ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഓ ടി പി, വെരിഫിക്കേഷൻ സമയത്ത് വെരിഫയറിന്/വാക്‌സിനെറ്ററിന് നല്കേണ്ടത്തുണ്ട്. വെരിഫയർ/വാക്‌സിനേറ്റർ ഈ ഓ ടി പി എന്റർ ചെയ്യേണ്ടതുണ്ട്. 

 

                            ii. ആധാർ നൽകിയിട്ടുണ്ടെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം  നടത്താനുള്ള സംവിധാനമുണ്ട്
 
                         iii. മറ്റ് ഫോട്ടോ തിരിച്ചറിയൽ രേഖകൾ നൽകിയിട്ടുണ്ടെങ്കിൽ വെരിഫയർ/വാക്‌സിനേറ്റർക്ക് അതിന്റെ ചിത്രം പകർത്താനുള്ള അനുമതിയുണ്ട്.
 

ഡി. നേരിട്ട്  രണ്ടാം ഡോസിന് -

                               i. വെരിഫയർ/വാക്‌സിനേറ്റർക്ക്, ഗുണഭോക്താവ് നൽകുന്ന വിശദാംശങ്ങൾ അനുസരിച്ച് പേര്, ഗുണഭോക്താവിന്റെ ഐഡി (കോവിനിൽ നിന്ന് മാത്രം സൃഷ്ടിച്ചത്), രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് CoWIN ഡാറ്റാബേസിൽ നിന്ന് ഗുണഭോക്താവിനെ തിരയാൻ കഴിയും.

                            ii. വിജയകരമായ പരിശോധിച്ചുറപ്പിക്കലിന് ശേഷം, ഗുണഭോക്താവ് അവരുടെ ജനന വർഷവും ഗുണഭോക്താവിന്റെ ഡാഷ്‌ബോർഡിൽ മാത്രം ലഭ്യമാകുന്ന രഹസ്യ കോഡും ഗുണഭോക്താവിന് അയച്ച എസ്എംഎസും നൽകേണ്ടതുണ്ട്.

ഇ. ഓരോ ഘട്ടത്തിലും ഗുണഭോക്താവിന് എസ് എം എസ്  അറിയിപ്പുകൾ അയയ്ക്കുന്നു:

 

                             i . ഓൺലൈൻ/നേരിട്ട് രജിസ്ട്രേഷൻ സമയത്ത്
 

                             ii. 2-ആം ഡോസ്/മുൻകരുതൽ ഡോസ് വാക്സിനേഷന്റെ അവസാന തീയതിയുടെ  അറിയിപ്പ്
                             iii. വാക്സിനേഷൻ സ്ഥിരീകരണം

                             iv. കാരണം സഹിതം വാക്സിനേഷൻ നിരസിക്കൽ

മുകളിലെ സംവിധാങ്ങൾ ഉണ്ടായിരുന്നിട്ടും, വാക്‌സിനേഷൻ ടീം പ്രവർത്തന മാനദണ്ഡങ്ങൾ അവഗണിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഇത് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലെക്ക്   നയിക്കുന്നു. കോവിൻ മുഖേന ഗുണഭോക്താക്കളുമായി എസ് എം എസ് ആശയവിനിമയം നടത്തുന്നത് കാരണം, അത്തരം കേസുകൾ പരാതി പരിഹാര സംവിധാനം വഴി ഉടൻ റിപ്പോർട്ട് ചെയ്യപ്പെടും. അത്തരം പരാതികൾ ലഭിക്കുമ്പോൾ, ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന് അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന വാക്സിനേഷൻ ടീമിന്റെയും വാക്സിനേഷൻ കേന്ദ്രത്തിന്റെയും വിശദാംശങ്ങൾ ബന്ധപ്പെട്ട സംസ്ഥാന ഉദ്യോഗസ്ഥർക്ക് അയയ്ക്കുന്നു.

 

കൂടാതെ, ഗുണഭോക്താക്കൾക്ക് കോവിന്നി-ലെ അവരുടെ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ അധികാരം നൽകിയിട്ടുണ്ട്.
 
RRTN/SKY


(Release ID: 1795096) Visitor Counter : 206