ധനകാര്യ മന്ത്രാലയം

ആരോഗ്യ-വിദ്യാഭ്യാസ സെസ് വ്യാപാര ചെലവായി അനുവദിക്കില്ല



ഗവണ്‍മെന്റിന്റെ പ്രത്യേക ക്ഷേമ പരിപാടികള്‍ക്ക് ധനസഹായം നല്‍കുന്നതിന് നികുതിദായകന് മുകളില്‍ അധിക സര്‍ചാര്‍ജ് ആയാണ് ആരോഗ്യ-വിദ്യാഭ്യാസ സെസ് ചുമത്തുന്നത്

Posted On: 01 FEB 2022 1:07PM by PIB Thiruvananthpuram

ആരോഗ്യ-വിദ്യാഭ്യാസ സെസ് ബിസിനസ് ചെലവായി അനുവദിക്കില്ല. ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാപാര വരുമാനം കണക്കാക്കുന്നതിനുള്ള അനുവദനീയമായ ചെലവല്ല ആദായനികുതിയെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇതില്‍ നികുതിയും സര്‍ചാര്‍ജുകളും ഉള്‍പ്പെടുന്നുണ്ട്.
ഗവണ്‍മെന്റിന്റെ പ്രത്യേക ക്ഷേമ പരിപാടികള്‍ക്ക് ധനസഹായം നല്‍കുന്നതിന് നികുതിദായകര്‍ക്ക് മേല്‍ അധിക സര്‍ചാര്‍ജ് എന്ന നിലയിലാണ് ആരോഗ്യ, വിദ്യാഭ്യാസ സെസ് ചുമത്തുന്നത്, അവര്‍ വിശദീകരിച്ചു. ചില കോടതികള്‍ ആരോഗ്യ-വിദ്യാഭ്യാസ സെസ് ബിസിനസ്സ് ചെലവായി അനുവദിച്ചിട്ടുണ്ട്, ഇത് നിയമനിര്‍മ്മാണ ഉദ്ദേശ്യത്തിന് വിരുദ്ധമാണ്, വരുമാനത്തിനും ലാഭത്തിനും മേലുള്ള ഒരു സര്‍ചാര്‍ജും സെസും ബിസിനസ്സ് ചെലവായി അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി.

ND

***



(Release ID: 1794483) Visitor Counter : 228