ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

മൂലധനച്ചെലവിൽ 35.4 ശതമാനത്തിന്റെ വർധന

Posted On: 01 FEB 2022 1:03PM by PIB Thiruvananthpuramന്യൂ ഡൽഹി, ഫെബ്രുവരി 01, 2022
 
മൂലധന ചെലവുകൾക്കായി മാറ്റിവയ്ക്കുന്ന തുകയിൽ ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ 35.4 ശതമാനത്തിന്റെ വർധന. നിലവിലെ സാമ്പത്തിക വർഷത്തെ 5.54 ലക്ഷം കോടി രൂപയെ അപേക്ഷിച്ച്,     2022-23 കാലയളവിൽ 7.50 ലക്ഷം കോടി രൂപയാണ് മൂലധന ചെലവുകൾക്കായി വകയിരുത്തിയിരിക്കുന്നത്. പാർലമെന്റിൽ നടത്തിയ ബജറ്റ് പ്രസംഗത്തിനിടയിൽ കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ അറിയിച്ചതാണ് ഇക്കാര്യം.

2022-23 കാലയളവിലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, 2019-20 നെ അപേക്ഷിച്ച് 2.2 ഇരട്ടി വർദ്ധനയാണ് മൂലധന ചിലവുകളിൽ ഉണ്ടായിരിക്കുന്നത് എന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. 2022 -23ലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.9 ശതമാനം വരും ഇത്. സാമ്പത്തിക രംഗത്തിന്റെ ആവശ്യങ്ങൾക്കും, അവരുടെ സാധ്യതകൾ എന്നിവയ്ക്ക് അനുസൃതമായി സ്വകാര്യ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിന്, പൊതുനിക്ഷേപം നേതൃത്വം നൽകേണ്ടതുണ്ട് എന്നും, 2022-23 കാലയളവിലെ സ്വകാര്യ നിക്ഷേപങ്ങൾ, ചോദനം എന്നിവയ്ക്ക് പൊതുനിക്ഷേപം ഉൽപ്രേരകമായി വർത്തിക്കേണ്ടത് ഉണ്ടെന്നും കേന്ദ്രധനമന്ത്രി അഭിപ്രായപ്പെട്ടു.

മൂലധന ചെലവും, സംസ്ഥാനങ്ങൾക്ക് മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിന് നൽകിയ ഗ്രാന്റ്സ്-ഇൻ-എയ്ഡ് ഉൾപ്പടെ കേന്ദ്ര സർക്കാറിന്റെ 'ഫലപ്രദമായ മൂലധനച്ചെലവ്' ('Effective Capital Expenditure') 2022-23ൽ, 10.68 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ഇത് GDP യുടെ 4.1% ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
           
പരിസ്ഥിതി സൗഹൃദ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് വേണ്ടിയുള്ള വിഭവ സമാഹരണത്തിനായി സോവറിൻ ഗ്രീൻ ബോണ്ടുകൾ പുറത്തിറക്കുമെന്നും ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു. 2022-23 കാലയളവിലെ കേന്ദ്ര സർക്കാരിന്റെ മൊത്തം വിപണി കടമെടുപ്പിന്റെ ഭാഗമായാണ് ഇത്. സമ്പദ്‌ വ്യവസ്ഥയുടെ കാർബൺ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന പൊതുമേഖലാ പദ്ധതികളിൽ വരുമാനം വിന്യസിക്കും.

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ; വലിയ വ്യവസായ സംരംഭങ്ങൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവയുടെ ഉത്പന്നങ്ങൾ, പ്രൊഫഷണലുകളുടെ സേവനങ്ങൾ എന്നിവയ്ക്ക് കൂടുതൽ ചോദനം സൃഷ്ടിക്കൽ; മികച്ച കാർഷിക അടിസ്ഥാന സൗകര്യങ്ങളിലൂടെ കർഷകരെ സഹായിക്കൽ തുടങ്ങിയവയിലൂടെ വേഗത്തിൽ ഉള്ളതും സുസ്ഥിരവുമായ സാമ്പത്തിക തിരിച്ചുവരവ് സാധ്യമാക്കുന്നതിൽ മൂലധന നിക്ഷേപങ്ങൾ വഹിക്കുന്ന പങ്ക് ധനമന്ത്രി എടുത്തുപറഞ്ഞു. 

 
RRTN/SKY
 
*****


(Release ID: 1794471) Visitor Counter : 200