ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സെന്‍ട്രല്‍ ബാങ്ക് 'ഡിജിറ്റല്‍ രൂപ' അവതരിപ്പിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി

75 ജില്ലകളിലെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും

1.5 ലക്ഷം പോസ്റ്റ് ഓഫീസുകളെ 100 ശതമാനം 2022-ല്‍ കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരും

ഡിജിറ്റല്‍ പണമിടപാടു സംവിധാനത്തിനുള്ള സാമ്പത്തിക സഹായം തുടരും

Posted On: 01 FEB 2022 1:11PM by PIB Thiruvananthpuram

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുമെന്ന് ധന,കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ 2022-23 ലെ ബജറ്റ് അവതരിപ്പി്ച്ചു പ്രഖ്യാപിച്ചു. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി കൂടുതല്‍ കാര്യക്ഷമവും വിലകുറഞ്ഞതുമായ കറന്‍സി സംവിധാനത്തിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി ബ്ലോക്ക് ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിക്കും.

 

Central Bank Digital Currency.jpg

- ഡിജിറ്റല്‍ ബാങ്കിംഗ്:

സമീപ വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ബാങ്കിംഗ്, ഡിജിറ്റല്‍ പണമിടപാട്, ഫിന്‍ടെക് നവീകരണങ്ങള്‍ എന്നിവ രാജ്യത്ത് അതിവേഗം വളര്‍ന്നതായി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഡിജിറ്റല്‍ ബാങ്കിംഗിന്റെ പ്രയോജനങ്ങള്‍ ഉപഭോക്തൃ സൗഹൃദ രീതിയില്‍ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് ഈ മേഖലകളെ തുടര്‍ച്ചയായി പ്രോത്സാഹിപ്പിക്കുന്നു. ഇതു മുന്നോട്ട് കൊണ്ടുപോയി, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി, 75 ജില്ലകളിലായി ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി അറിയിച്ചു.

- എപ്പോഴും എവിടെയും പോസ്റ്റ് ഓഫീസ് സമ്പാദ്യം:


2022-ല്‍ 1.5 ലക്ഷം പോസ്റ്റോഫീസുകള്‍ 100 ശതമാനവും കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ വരുമെന്നും നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, എടിഎമ്മുകള്‍ എന്നിവയിലൂടെ അക്കൗണ്ടുകളിലേക്ക് പ്രവേശനം സാധ്യമാക്കുമെന്നും മറ്റൊരു പ്രധാന പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു. കൂടാതെ ഓണ്‍ലൈന്‍ കൈമാറ്റ സൗകര്യവും നല്‍കും. പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ക്കും ഇടയില്‍ ഓണ്‍ലൈനില്‍ കൈമാറ്റത്തിന് ഇത് സഹായകമാകും. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പരസ്പര പ്രവര്‍ത്തനക്ഷമതയും സാമ്പത്തിക ഉള്‍പ്പെടുത്തലും സാധ്യമാക്കുന്നതാകും ഇത്.

- ഡിജിറ്റല്‍ പണമിടപാട്:

മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിനുള്ള സാമ്പത്തിക പിന്തുണ 2022-23ലും തുടരുമെന്ന് ധനമന്ത്രി ഉറപ്പുനല്‍കി. ഇത് ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കും. സാമ്പത്തികവും ഉപഭോക്തൃ സൗഹൃദവുമായ പണമിടപാടു പ്ലാറ്റ്ഫോമുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും, ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ND

****


(Release ID: 1794263) Visitor Counter : 294