ധനകാര്യ മന്ത്രാലയം
സാമ്പത്തിക സര്‍വേ
നിതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യത്തിലും ( എസ്ഡിജി) - ഇന്ത്യന്‍ സൂചികയിലും രാജ്യത്തിന്റെ സ്‌കോര്‍ 2020-21ല്‍ 66 ആയി ഉയര്‍ന്നു; 22 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും ലക്ഷ്യമിടുന്ന മുന്‍നിരക്കാരുടെ എണ്ണം കൂടി: സാമ്പത്തിക സര്‍വേ
2010-20 കാലഘട്ടത്തില്‍ സ്വന്തം വനമേഖല വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തെത്തി; 2011-2021 കാലഘട്ടത്തില്‍ മൂന്ന് ശതമാനത്തിലധികം വനമേഖല വളര്‍ന്നു
ഇന്ത്യ 2022-ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കിംഗ് മാലിന്യങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുകയും സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയും ചെയ്യും
2024 ഓടെ കണികാ പദാര്‍ത്ഥങ്ങളുടെ സാന്ദ്രതയില്‍ 20-30 ശതമാനം കുറവ് കൈവരിക്കുന്നതിന് 132 നഗരങ്ങളില്‍ ദേശീയ ശുദ്ധവായു പദ്ധതി.
2030-ഓടെ അന്തരീക്ഷ മാലിന്യം പുറന്തള്ളല്‍ കുറയ്ക്കല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്; ആവശ്യമായ വിഭവങ്ങളുടെ മനഃപ്പൂര്‍വവും ബോധപൂര്‍വവുമായ വിനിയോഗം.
ഐഎസ്എ, സിഡിആര്‍ഐ, ലീഡ് എന്നിവയ്ക്ക് കീഴില്‍ ആഗോളതലത്തില്‍ കാലാവസ്ഥാ നേതൃത്വം ഇന്ത്യയ്ക്ക്
Posted On:
31 JAN 2022 2:45PM by PIB Thiruvananthpuram
നിതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജി) പൂര്‍ത്തീകരണത്തില്‍ ഇന്ത്യ പുരോഗമിച്ചു. ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി.നിര്‍മല സീതാരാമന്‍ വച്ച 2021-22ലെ സാമ്പത്തിക വര്‍ഷത്തേക്കുള്ള സാമ്പത്തിക സര്‍വേ ഈ നേട്ടത്തെ പരാമര്‍ശിക്കുകയും എസ്ഡിജികള്‍ക്ക് കീഴില്‍ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്യുന്നു.
- സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഇന്ത്യയുടെ പുരോഗതി
നിതി ആയോഗ് എസ്ഡിജി ഇന്ത്യ സൂചിക, സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രകടനത്തെക്കുറിച്ചുള്ള സര്‍വേ ഇനിപ്പറയുന്ന നിരീക്ഷണങ്ങള്‍ നടത്തുന്നു:
2019-20-ലെ 10-ല്‍ നിന്ന് 2020-21-ല്‍ പുരോഗതിയില്‍ കുതിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു
കേരളവും ചണ്ഡീഗഢും ഏറ്റവും മുന്‍നിര സംസ്ഥാനം, കേന്ദ്രഭരണ പ്രദേശം
64 ജില്ലകള്‍ കുതിപ്പില്‍.
- പരിസ്ഥിതിയുടെ അവസ്ഥ
ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയെ സംരക്ഷണം, പാരിസ്ഥിതിക സുരക്ഷ , പരിസ്ഥിതി സുസ്ഥിരത എന്നിവയ്ക്കൊപ്പം സന്തുലിതമാക്കുന്നതിന്റെ പ്രാധാന്യം സാമ്പത്തിക സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു കൂടാതെ ഇനിപ്പറയുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:
- കര വനങ്ങള്‍
കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ അതിന്റെ വനവിസ്തൃതി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും 2010-നും 2020-നും ഇടയില്‍ വനമേഖലയിലെ ശരാശരി വാര്‍ഷിക അറ്റാദായത്തില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ഇന്ത്യയുടെ വനവിസ്തൃതി ഈ കാലയളവില്‍ മൂന്ന് ശതമാനത്തിലധികം വര്‍ദ്ധിച്ചു. 2011 മുതല്‍ 2021 വരെയുള്ള കാലയളവില്‍, വളരെ ഇടതൂര്‍ന്ന വനത്തിന്റെ വര്‍ദ്ധനയാണ് പ്രധാനമായും കണക്കാക്കുന്നത്, ഈ കാലയളവില്‍ 20 ശതമാനം വളര്‍ച്ചയുണ്ടായി.
- പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും
2022-ഓടെ ഇന്ത്യ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിര്‍ത്തലാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സര്‍വേ ആവര്‍ത്തിക്കുന്നു. ആഗോള സമൂഹം ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, യുണൈറ്റഡില്‍ 'ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്ന മലിനീകരണം പരിഹരിക്കുക' എന്ന വിഷയത്തില്‍ 2019-ലെ രാഷ്ട്രങ്ങളുടെ പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ ഒരു പ്രമേയം അംഗീകരിച്ചു.
ഗാര്‍ഹിക തലത്തില്‍, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജന ഭേദഗതി നിയമങ്ങള്‍, 2021 വിജ്ഞാപനം ചെയ്തു. ഇത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ ലക്ഷ്യമിടുന്നു. സുസ്ഥിരമായ പ്ലാസ്റ്റിക് പാക്കേജിംഗിനുമുള്ള പുതിയ ബദലുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനു പ്ലാസ്റ്റിക് പാക്കേജിംഗിനായുള്ള വിപുലീകൃത ഉല്‍പ്പാദക ഉത്തരവാദിത്തത്തിന്റെ കരട് നിയന്ത്രണവും അറിയിച്ചിട്ടുണ്ട്.
- വെള്ളം
ഭൂഗര്‍ഭ ജലവിഭവം കൈകാര്യം ചെയ്യുന്നതിലെ കണ്ടെത്തലുകളും സൂചിപ്പിക്കുന്നത്, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ റീചാര്‍ജ് ഉള്‍പ്പെടെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും അമിതമായ ചൂഷണം തടയണമെന്നുമാണ്. ഭൂഗര്‍ഭജല സ്രോതസ്സുകള്‍ അമിതമായി ചൂഷണം ചെയ്യുന്നത് വടക്ക്-പടിഞ്ഞാറ്, ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതായി സര്‍വേ പരാമര്‍ശിക്കുന്നു.
മണ്‍സൂണ്‍ മാസങ്ങളില്‍ റിസര്‍വോയറുകളിലെ സംഭരണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും വേനല്‍ക്കാലത്ത് ഏറ്റവും താഴ്ന്ന നിലയിലാണെന്നും സര്‍വേ നിരീക്ഷിക്കുന്നു. അതിനാല്‍ സംഭരണം, വെള്ളം ഒഴുക്കി വിടല്‍, റിസര്‍വോയറുകളുടെ വിനിയോഗം എന്നിവയുടെ സൂക്ഷ്മ ആസൂത്രണവും ഏകോപനവും ആവശ്യമാണ്.
നമാമി ഗംഗാ ദൗത്യത്തിന് കീഴില്‍ സൃഷ്ടിച്ച മലിനജല അടിസ്ഥാനസൗകര്യ പദ്ധതികളുടെ എണ്ണം എടുത്തുകാണിച്ചു.
- വായു
ദേശീയ മാലിന്യരഹിത വായു പദ്ധതി (എന്‍സിഎപി) 2024-ഓടെ രാജ്യത്തുടനീളം കണികാ ദ്രവ്യത്തിന്റെ സാന്ദ്രതയില്‍ 20-30 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നീങ്ങുന്നത്. 132 നഗരങ്ങളില്‍ ഈ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സര്‍വേ പരാമര്‍ശിക്കുന്നു. വാഹനങ്ങളുടെ പുറന്തള്ളല്‍, വ്യാവസായിക പുറന്തള്ളല്‍, പൊടിയും മാലിന്യങ്ങളും കത്തിക്കുന്നതുമൂലമുള്ള വായു മലിനീകരണം, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന, രാജ്യത്തെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമായി മറ്റ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സര്‍വേ പറയുന്നു.
- ഇന്ത്യയും കാലാവസ്ഥാ വ്യതിയാനവും
2015-ല്‍ പാരീസ് ഉടമ്പടി പ്രകാരം ഇന്ത്യ അതിന്റെ ആദ്യത്തെ ദേശീയമായി നിര്‍ണ്ണയിക്കപ്പെട്ട സംഭാവന പ്രഖ്യാപിക്കുകയും 2021-ല്‍ പുറന്തള്ളല്‍ കൂടുതല്‍ കുറയ്ക്കുന്നതിനും 2030-ഓടെ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബുദ്ധിശൂന്യവും വിനാശകരവുമായ ഉപഭോഗത്തിനുപകരം ശ്രദ്ധാപൂര്‍വ്വവും ആസൂത്രിതവുമായ വിനിയോഗം പ്രോത്സാഹിപ്പിക്കുന്ന പരിസ്ഥിതിയ്ക്കായുള്ള ജീവിതശൈലി എന്നര്‍ഥമുള്ള 'ലൈഫ്' എന്ന ഒറ്റവാക്കിലെ പ്രസ്ഥാനം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും സര്‍വേ രേഖ അടിവരയിടുന്നു.
അന്തര്‍ദേശീയ സൗരോര്‍ജ്ജ സഖ്യം (ഐഎസ്എ), ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യം (സിഡിആര്‍ഐ) തുടങ്ങിവയ്ക്ക് കീഴില്‍ ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ കാര്യമായ കാലാവസ്ഥാ നേതൃത്വം വഹിക്കുന്നുണ്ടെന്ന് സര്‍വേ പരാമര്‍ശിക്കുന്നു. ധനമന്ത്രാലയം, ആര്‍ബിഐ, സെബി എന്നിവയും സുസ്ഥിര ധനകാര്യ മേഖലയില്‍ നിരവധി സംരംഭങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.
-ND-
(Release ID: 1794005)
Visitor Counter : 345