ധനകാര്യ മന്ത്രാലയം
2021-22 സാമ്പത്തിക സര്‍വേയുടെ കേന്ദ്ര വിഷയം 'ചുരുക്കമുള്ള സമീപനം' എന്നതാണ്
രാജ്യത്തിന്റെ സ്വാതന്ത്ര്യം മുതലുള്ള സാമ്പത്തിക സര്‍വേകളുടെ മാറ്റത്തിലൂടെ ഒരു വിഗഹവീക്ഷണം നടത്തിയാണ് ആമുഖം.
വിവിധ സാമ്പത്തിക പ്രതിഭാസങ്ങള്‍ അളക്കാന്‍ ഉപഗ്രഹത്തിന്റെയും ജിയോ-സവിശേഷ ചിത്രങ്ങളുടെയും ഉപയോഗം
സാമ്പത്തിക സര്‍വ്വേ ഒരൊറ്റ ഭാഗവും സ്ഥിതിവിവരക്കണക്കുകളുടെ അനുബന്ധത്തിനായി ഒരു പ്രത്യേക ഭാഗവും.
Posted On:
31 JAN 2022 3:10PM by PIB Thiruvananthpuram
കൊവിഡ് മഹാമാരി ആഘാതത്തോടുള്ള രാജ്യത്തിന്റെ സാമ്പത്തിക പ്രതികരണത്തിലൂടെ നടപ്പാക്കിയ ''ചുരുക്കമുള്ള സമീപനം'' എന്നതാണ് ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേയുടെ കേന്ദ്ര വിഷയം. യഥാര്‍ത്ഥ ഫലങ്ങളുടെ തത്സമയ നിരീക്ഷണം, വഴക്കമുള്ള പ്രതികരണങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള് ''ചുടുല സമീപനം'' എന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വേ 2021-22ന്റെ ആമുഖം പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള വിവരശേഖരണം അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം എല്ലായ്പ്പോഴും സാധ്യമായിരുന്നുവെന്ന് സര്‍വേ വാദിക്കുന്നു, എന്നാല്‍ നിരന്തര നിരീക്ഷണം അനുവദിക്കുന്ന തത്സമയ വിവരങ്ങളുടെ കുത്തൊഴുക്കു കാരണം 'ചുരുക്കമുള്ള ചട്ടക്കൂട'് ഇന്ന് പ്രത്യേകിച്ചും പ്രസക്തമാണ്. അത്തരം വിവരങ്ങളില്‍ ജി എസ് ടി ശേഖരണം, ഡിജിറ്റല്‍ പണമിടപാടുകള്‍, ഉപഗ്രഹ ഫോട്ടോഗ്രാഫുകള്‍, വൈദ്യുതി ഉല്‍പ്പാദനം, ചരക്ക് നീക്കങ്ങള്‍, ആന്തരിക/ബാഹ്യ വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, വിവിധ പദ്ധതികളുടെ നടത്തിപ്പ്, മൊബിലിറ്റി സൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അവയില്‍ ചിലത് പൊതു വേദികളില്‍ ലഭ്യമാണ്. എന്നാല്‍ നൂതനമായ നിരവധി വവിര രൂപങ്ങള്‍ ഇപ്പോള്‍ സ്വകാര്യ മേഖല സൃഷ്ടിക്കുന്നു. അതിനാല്‍, ഒരു മാതൃക പ്രവചിച്ചേക്കാവുന്നതിനേക്കാള്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിന് അനുയോജ്യമാക്കാമെന്ന് സര്‍വേ പറയുന്നു.
സംഭവങ്ങളുടെ ഒഴുക്കിന്റെ നിര്‍ണ്ണായക പ്രവചനം എന്നതിലുപരി സാഹചര്യ-വിശകലനം, ദുര്‍ബല വിഭാഗങ്ങളെ തിരിച്ചറിയല്‍, നയ സാധ്യതകള്‍ മനസ്സിലാക്കല്‍ എന്നിവയ്ക്കാണ് പ്രാധാന്യം. മുന്‍ സാമ്പത്തിക സര്‍വേ ഈ സമീപനം ഹ്രസ്വമായി ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഈ സര്‍വേയുടെ കേന്ദ്ര വിഷയമാണിത്.
ഈ സാമ്പത്തിക സര്‍വേയില്‍ എടുത്തുകാണിച്ച മറ്റൊരു വിഷയം അങ്ങേയറ്റത്തെ അനിശ്ചിതത്വത്തിന്റെ സാഹചര്യങ്ങളില്‍ നയരൂപീകരണത്തിന്റെ കലയും ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഇത് കൊവിഡ് 19 മഹാമാരിയുടെ ആവര്‍ത്തിച്ചുള്ള തരംഗങ്ങള്‍ മൂലമുണ്ടാകുന്ന ഉടനടി തടസ്സങ്ങളും അനിശ്ചിതത്വവും മാത്രമല്ല, സാങ്കേതികവിദ്യ, ഉപഭോക്തൃ പെരുമാറ്റം, വിതരണ ശൃംഖലകള്‍, ദ്രുതഗതിയിലുള്ള ഭൗമ മാറ്റങ്ങള്‍ കാരണം കോവിഡിന് ശേഷമുള്ള ലോകത്തെക്കുറിച്ചുള്ള ദീര്‍ഘകാല അനിശ്ചിതത്വവും കൂടിയാണ് അത്. രാഷ്ട്രീയം, കാലാവസ്ഥാ വ്യതിയാനം, മറ്റ് നിരവധി ഘടകങ്ങള്‍ അതിലുണ്ട്. ഈ വ്യക്തിഗത ഘടകങ്ങള്‍ പ്രവചിക്കാന്‍ പ്രയാസമാണെന്ന് മാത്രമല്ല, അവരുടെ ഇടപെടലുകളുടെ സ്വാധീനം അടിസ്ഥാനപരമായി പ്രവചനാതീതവുമാണ്. നവീകരണത്തിലൂടെയും സംരംഭകത്വത്തിലൂടെയും വെല്ലുവിളി ഏറ്റെടുക്കുന്നതിലൂടെയും സാമ്പത്തിക വഴക്കം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ സംയോജനം, ഒരേസമയം പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യം, സാമൂഹിക സുരക്ഷ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ നയങ്ങള്‍ അനിശ്ചിതത്വമുള്ള ഒരു ഭാവിയില്‍ നിന്നുള്ള സംരക്ഷണം അല്ലെങ്കില്‍ പ്രയോജനം നേടുന്നതിനെക്കുറിച്ചാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യല്‍, പ്രക്രിയ ലഘൂകരിക്കല്‍, സ്വകാര്യവല്‍ക്കരണം, വിദേശനാണ്യ കരുതല്‍ ശേഖരണം, പണപ്പെരുപ്പം ലക്ഷ്യമിടുന്നത്, എല്ലാവര്‍ക്കും പാര്‍പ്പിടം, ഹരിത സാങ്കേതികവിദ്യ, പാപ്പരത്തവും പാപ്പരത്തവും പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, സാമ്പത്തിക ഉള്‍ക്കൊള്ളല്‍, അടിസ്ഥാനസൗകര്യ ചെലവുകള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങള്‍ തുടങ്ങി വ്യത്യസ്ത നയങ്ങള്‍ തമ്മിലുള്ള ബന്ധം തിരിച്ചറിയപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
1950-51 ലെ ആദ്യ സര്‍വേ മുതല്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേകളുടെ 'മഹാ പരിണാമത്തിന്റെ' ഒരു വിഗഹ വീക്ഷണവും മുഖവുരയിലുണ്ട്. ഭാഷ, സ്ഥിതിവിവരക്കണക്കുകള്‍, വിഷയങ്ങള്‍, ദൈര്‍ഘ്യം, വ്യാപ്തി എന്നിവയുടെ അടിസ്ഥാനത്തില്‍ നിരവധി ക്രമപ്പെടുത്തലുകള്‍. കൗതുകകരമെന്നു പറയട്ടെ, ആദ്യ സര്‍വേയ്ക്ക് ശേഷം ഒരു ദശാബ്ദത്തിലേറെയായി, സര്‍വേ രേഖ കേന്ദ്ര ബജറ്റിനൊപ്പം ചേര്‍ത്തിരുന്നു.
സമീപ വര്‍ഷങ്ങളിലെ രണ്ട് ഭാഗങ്ങളുള്ള രീതിയില്‍ നിന്ന് ഒരു ഭാഗത്തിലേക്കും ചെറുതും വ്യക്തവുമായ രേഖകള്‍ക്കായി സര്‍വേ വാദിക്കുന്നു. ഏകദേശം 900 പേജുകളുള്ളതായിരുന്നു കഴിഞ്ഞ വര്‍ഷം. ഈ വര്‍ഷത്തെ സര്‍വേ ഒരൊറ്റ ഭാഗത്തിലേക്കും സ്ഥിതിവിവര അനുബന്ധത്തിനായി പ്രത്യേക ഭാഗത്തിലേക്കും മാറി.
മേഖലാ അധ്യായങ്ങള്‍ക്കൊപ്പം, നഗരവല്‍ക്കരണം, അടിസ്ഥാന സൗകര്യങ്ങള്‍, പാരിസ്ഥിതിക ആഘാതം, കൃഷി രീതികള്‍ തുടങ്ങിയവ - വിവിധ സാമ്പത്തിക പ്രതിഭാസങ്ങള്‍ അളക്കാന്‍ ഉപഗ്രഹത്തിന്റെയും ജിയോ സവിശേഷ ചിത്രങ്ങളുടെയും ഉപയോഗം തെളിയിക്കുന്ന ഒരു പുതിയ അധ്യായം ഈ വര്‍ഷത്തെ സര്‍വേയിലുണ്ട്.
-ND-
(Release ID: 1793985)
Visitor Counter : 320