പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-മധ്യേഷ്യ വെർച്വൽ ഉച്ചകോടി
Posted On:
27 JAN 2022 8:31PM by PIB Thiruvananthpuram
കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുടെ പ്രസിഡന്റുമാർ പങ്കെടുത്ത ആദ്യ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിക്ക് 2022 ജനുവരി 27-ന് വെർച്വൽ ഫോർമാറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ചു. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ആദ്യ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി.
ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും മധ്യേഷ്യൻ നേതാക്കളും ഇന്ത്യ-മധ്യേഷ്യ ബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്തു. ചരിത്രപരമായ ഒരു തീരുമാനത്തിൽ, ഉച്ചകോടി സംവിധാനം 2 വർഷം കൂടുമ്പോൾ സംഘടിപ്പിക്കാൻ തീരുമാനിച്ചുകൊണ്ട് അത് സ്ഥാപനവൽക്കരിക്കാൻ നേതാക്കൾ സമ്മതിച്ചു. ഉച്ചകോടി യോഗങ്ങൾക്കുള്ള അടിസ്ഥാനം ഒരുക്കുന്നതിന് വിദേശകാര്യ മന്ത്രിമാർ, വാണിജ്യ മന്ത്രിമാർ, സാംസ്കാരിക മന്ത്രിമാർ, സുരക്ഷാ കൗൺസിൽ സെക്രട്ടറിമാർ എന്നിവരുടെ പതിവ് യോഗങ്ങൾ വിളിച്ചു കൂട്ടാനും അവർ തീരുമാനിച്ചു . പുതിയ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി ന്യൂഡൽഹിയിൽ ഇന്ത്യ-മധ്യേഷ്യ സെക്രട്ടേറിയറ്റ് സ്ഥാപിക്കും.
വ്യാപാരം, കണക്റ്റിവിറ്റി, വികസന സഹകരണം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ സഹകരണം, പ്രത്യേകിച്ചും സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നീ മേഖലകളിലെ ദൂരവ്യാപകമായ നിർദേശങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. ഊർജവും കണക്റ്റിവിറ്റിയും സംബന്ധിച്ച ഒരു റൗണ്ട് ടേബിൾ ഇതിൽ ഉൾപ്പെടുന്നു. അഫ്ഗാനിസ്ഥാനിലും ചബഹാർ തുറമുഖത്തിന്റെ ഉപയോഗത്തിലും മുതിർന്ന ഉദ്യോഗസ്ഥ തലത്തിലുള്ള സംയുക്ത പ്രവർത്തക ഗ്രൂപ്പുകൾ, മധ്യേഷ്യൻ രാജ്യങ്ങളിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട പ്രദർശനം, പൊതുവായ വാക്കുകളുടെ ഇന്ത്യ-മധ്യേഷ്യ നിഘണ്ടു കമ്മീഷൻ ചെയ്യൽ , സംയുക്ത ഭീകര വിരുദ്ധ അഭ്യാസങ്ങൾ , മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് വർഷം തോറും 100 അംഗ യുവജന സംഘത്തിന്റെ ഇന്ത്യ സന്ദർശനം മധ്യേഷ്യൻ നയതന്ത്രജ്ഞർക്കായി പ്രത്യേക കോഴ്‌സുകൾ തുടങ്ങിയവയും ഉൾപ്പെടും.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യേഷ്യൻ നേതാക്കളുമായി ചർച്ച ചെയ്തു. സമാധാനപരവും സുരക്ഷിതവും സുസ്ഥിരവുമായതും , അഫ്ഗാനിസ്ഥാന് യഥാർത്ഥ പ്രാതിനിധ്യവും ഉൾക്കൊള്ളുന്നതുമായ ഗവൺമെന്റിനുള്ള ശക്തമായ പിന്തുണ നേതാക്കൾ ആവർത്തിച്ചു. അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായം നൽകാനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധത പ്രധാനമന്ത്രി അറിയിച്ചു.
ശാശ്വതവും സമഗ്രവുമായ ഇന്ത്യ-മധ്യേഷ്യ പങ്കാളിത്തത്തിനായുള്ള അവരുടെ പൊതു കാഴ്ചപ്പാട് അക്കമിട്ട് നിരത്തുന്ന ഒരു സമഗ്ര സംയുക്ത പ്രഖ്യാപനം നേതാക്കൾ അംഗീകരിച്ചു.
ND
(Release ID: 1793083)
Visitor Counter : 296
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada