സാംസ്‌കാരിക മന്ത്രാലയം

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി, 'ഇന്ത്യാസ് വിമെൻ അൺ‌സങ് ഹീറോസ്' എന്ന ചിത്രഗ്രന്ഥം ശ്രീമതി മീനാക്ഷി ലേഖി പ്രകാശനം ചെയ്തു

Posted On: 27 JAN 2022 4:47PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ജനുവരി 27, 2022


ആസാദി കാ മഹോത്സവിന്റെ ഭാഗമായി കേന്ദ്ര സാംസ്കാരിക സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖി 'ഇന്ത്യാസ് വിമെൻ അൺ‌സങ് ഹീറോസ്' എന്ന ചിത്രഗ്രന്ഥം ഇന്ന് ന്യൂ ഡൽഹിയിൽ പ്രകാശനം ചെയ്തു. അമർ ചിത്ര കഥയുടെ പങ്കാളിത്തത്തോടെയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

കൊളോണിയൽ ശക്തികളോട് പോരാടുകയും മാതൃരാജ്യത്തിനുവേണ്ടി ജീവൻ പോലും അർപ്പിക്കുകയും ചെയ്ത സ്ത്രീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകളാണ് പുസ്തകത്തിലുള്ളതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് ശ്രീമതി മീനാക്ഷി ലേഖി പറഞ്ഞു.

കേരളത്തിലെ തിരുവിതാംകൂറിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനിയായ അക്കാമ്മ ചെറിയാൻ ഉൾപ്പെടെ നിരവധി ധീര വനിതകളുടെ കഥകളാണ് പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. 'ട്രാവൻകൂറിലെ ഝാൻസി റാണി' എന്നാണ് അവർക്ക് മഹാത്മാഗാന്ധി നൽകിയ പേര്.

അമർ ചിത്ര കഥയുമായി സഹകരിച്ച് വാഴ്ത്തപ്പെടാത്ത 75 സ്വാതന്ത്ര്യ സമര സേനാനികളെ ആസ്പദമാക്കി ചിത്രഗ്രന്ഥങ്ങൾ പുറത്തിറക്കാനും സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രണ്ടാം പതിപ്പ്  25 വാഴ്ത്തപ്പെടാത്ത ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചാണ്. മൂന്നാമത്തേതും അവസാനത്തേതുമായ പതിപ്പ് മറ്റ് മേഖലകളിൽ നിന്നുള്ള 30 വാഴ്ത്തപെടാത്ത സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും ആയിരിക്കും.

 
RRTN/SKY


(Release ID: 1792995) Visitor Counter : 210