പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു

Posted On: 26 JAN 2022 9:54PM by PIB Thiruvananthpuram

ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തിൽ ലോക നേതാക്കൾ നൽകിയ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

നേപ്പാൾ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : 

"  പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ,  നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക്  നന്ദി. നമ്മുടെ സ്ഥായിയായതും,  കാലാതീതവുമായ സൗഹൃദത്തിന് ശക്തി പകരാൻ നാം  ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും."
 

Thank You PM @SherBDeuba for your warm felicitations. We will continue to work together to add strength to our resilient and timeless friendship. https://t.co/1ZO5mVoDed

— Narendra Modi (@narendramodi) January 26, 2022

 

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : "ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ഊഷ്മളമായ ആശംസകൾക്ക് ഭൂട്ടാൻ പ്രധാനമന്ത്രിക്ക് നന്ദി. ഭൂട്ടാനുമായുള്ള അതുല്യവും സുസ്ഥിരവുമായ സൗഹൃദത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നു. ഭൂട്ടാൻ ഗവണ്മെന്റിനും ജനങ്ങൾക്കും താഷി ഡെലെക്. നമ്മുടെ ബന്ധം ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളരട്ടെ."

Thank you @PMBhutan for your warm wishes on India’s Republic Day. India deeply values it’s unique and enduring friendship with Bhutan. Tashi Delek to the Government and people of Bhutan. May our ties grow from strength to strength. https://t.co/cuc2awdmvH

— Narendra Modi (@narendramodi) January 26, 2022

 

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : "നന്ദി പ്രധാനമന്ത്രി രാജപക്‌സെ. നമ്മുടെ ഇരു രാജ്യങ്ങളും സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ നാഴികക്കല്ല് ആഘോഷിക്കുന്ന ഈ വർഷം സവിശേഷമാണ്. നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി തുടരട്ടെ."

Thank you PM Rajapaksa. This year is special as both our countries celebrate the 75-year milestone of Independence. May the ties between our peoples continue to grow stronger. @PresRajapaksa https://t.co/jycGbiQobG

— Narendra Modi (@narendramodi) January 26, 2022

 

ഇസ്രായേൽ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : "ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന് നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി, പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് . കഴിഞ്ഞ നവംബറിൽ നടന്ന നമ്മുടെ കൂടിക്കാഴ്ച ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. തങ്ങളുടെ പുരോഗമനപരമായ സമീപനത്തിലൂടെ ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം തുടർന്നും അഭിവൃദ്ധിപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

Thank you for your warm greetings for India's Republic Day, PM @naftalibennett. I fondly remember our meeting held last November. I am confident that India-Israel strategic partnership will continue to prosper with your forward-looking approach. https://t.co/2cuoflMo34

— Narendra Modi (@narendramodi) January 26, 2022

 

**** ND ***



(Release ID: 1792896) Visitor Counter : 176