പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ സെൽസുരയിലുണ്ടായ റോഡപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു
प्रविष्टि तिथि:
25 JAN 2022 10:56AM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ സെൽസുരയ്ക്ക് സമീപമുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"മഹാരാഷ്ട്രയിലെ സെൽസുരയ്ക്ക് സമീപമുണ്ടായ അപകടത്തിലെ ജീവഹാനിയിൽ വേദനയുണ്ട്. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ, എന്റെ ചിന്തകൾ അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി
ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും അനുവദിച്ചിട്ടുണ്ട് : പ്രധാനമന്ത്രി .
****ND****
(रिलीज़ आईडी: 1792388)
आगंतुक पटल : 191
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada